1 ശമൂവേൽ 1:2
എല്ക്കാനെക്കു രണ്ടു ഭാൎയ്യമാർ ഉണ്ടായിരുന്നു; ഒരുത്തിക്കു ഹന്നാ എന്നും മറ്റേവൾക്കു പെനിന്നാ എന്നും പേർ; പെനിന്നെക്കു മക്കൾ ഉണ്ടായിരുന്നു; ഹന്നെക്കോ മക്കൾ ഇല്ലായിരുന്നു.
Sathyavedapusthakam (Malayalam Bible)
In The King James Version
In Context
Cross References
Genesis 4:19ലാമെക്ക് രണ്ടു ഭാൎയ്യമാരെ എടുത്തു; ഒരുത്തിക്കു ആദാ എന്നും മറ്റവൾക്കു സില്ലാ എന്നും പേർ.
Genesis 11:30സാറായി മച്ചിയായിരുന്നു; അവൾക്കു സന്തതി ഉണ്ടായിരുന്നില്ല.
Genesis 25:21തന്റെ ഭാൎയ്യ മച്ചിയായിരുന്നതുകൊണ്ടു യിസ്ഹാക്ക് അവൾക്കു വേണ്ടി യഹോവയോടു പ്രാൎത്ഥിച്ചു; യഹോവ അവന്റെ പ്രാൎത്ഥന കേട്ടു; അവന്റെ ഭാൎയ്യ റിബെക്കാ ഗൎഭംധരിച്ചു.
Genesis 29:31ലേയാ അനിഷ്ടയെന്നു യഹോവ കണ്ടപ്പോൾ അവളുടെ ഗൎഭത്തെ തുറന്നു; റാഹേലോ മച്ചിയായിരുന്നു.
Judges 8:30ഗിദെയോന്നു വളരെ ഭാൎയ്യമാരുണ്ടായിരുന്നതുകൊണ്ടു സ്വന്തമക്കളായിട്ടു തന്നേ എഴുപതു പുത്രന്മാർ ഉണ്ടായിരുന്നു.
Matthew 19:8അവൻ അവരോടു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രെ ഭാൎയ്യമാരെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചതു; ആദിയിൽ അങ്ങനെയല്ലായിരുന്നു.