പുറപ്പാട് 28:41
അവ നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും ധരിപ്പിക്കേണം; അവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു അവരെ അഭിഷേകവും കരപൂരണവും ചെയ്തു ശുദ്ധീകരിക്കേണം.
Sathyavedapusthakam (Malayalam Bible)
In The King James Version
In Context
42അവരുടെ നഗ്നത മറെപ്പാൻ അവൎക്കു ചണനൂൽകൊണ്ടു കാൽചട്ടയും ഉണ്ടാക്കേണം; അതു അര തുടങ്ങി തുടവരെ എത്തേണം.
Cross References
Exodus 28:4അവർ ഉണ്ടാക്കേണ്ടുന്ന വസ്ത്രമോ: പതക്കം, ഏഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, മുടി, നടുക്കെട്ടു എന്നിവ തന്നേ. നിന്റെ സഹോദരനായ അഹരോൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു അവർ അവന്നും അവന്റെ പുത്രന്മാൎക്കും വിശുദ്ധവസ്ത്രം ഉണ്ടാക്കേണം.
Exodus 29:9അഹരോന്റെയും പുത്രന്മാരുടെയും അരെക്കു നടുക്കെട്ടു കെട്ടി അവൎക്കു തലപ്പാവു വെക്കേണം. പൌരോഹിത്യം അവൎക്കു നിത്യാവകാശമായിരിക്കേണം. പിന്നെ നീ അഹരോന്നും അവന്റെ പുത്രന്മാൎക്കും കരപൂരണം ചെയ്യേണം.
Exodus 29:35അങ്ങനെ ഞാൻ നിന്നോടു കല്പിച്ചതുപോലെ ഒക്കെയും നീ അഹരോന്നും അവന്റെ പുത്രന്മാൎക്കും ചെയ്യേണം; ഏഴു ദിവസം അവൎക്കു കരപൂരണം ചെയ്യേണം.
Exodus 30:25തൈലക്കാരന്റെ വിദ്യപ്രകാരം ചേൎത്തുണ്ടാക്കിയ വിശുദ്ധമായ അഭിഷേക തൈലമാക്കേണം; അതു വിശുദ്ധമായ അഭിഷേകതൈലമായിരിക്കേണം.
Exodus 30:35അതിൽ ഉപ്പും ചേൎത്തു തൈലക്കാരന്റെ വിദ്യപ്രകാരം നിൎമ്മലവും വിശുദ്ധവുമായ ധൂപവൎഗ്ഗമാക്കേണം.
Leviticus 8:1യഹോവ പിന്നെയും മോശെയോടു: നീ അഹരോനെയും അവനോടുകൂടെ