പുറപ്പാട് 29:28
അതു ഉദൎച്ചാൎപ്പണമാകകൊണ്ടു യിസ്രായേൽമക്കളുടെ പക്കൽനിന്നു നിത്യാവകാശമായിട്ടു അഹരോന്നും അവന്റെ പുത്രന്മാൎക്കും ഉള്ളതായിരിക്കേണം; അതു യിസ്രായേൽമക്കൾ അൎപ്പിക്കുന്ന സമാധാനയാഗത്തിന്റെ ഉദൎച്ചാൎപ്പണമായി യഹോവെക്കുള്ള ഉദൎച്ചാൎപ്പണം തന്നേ ആയിരിക്കേണം.
Sathyavedapusthakam (Malayalam Bible)
In The King James Version
In Context
Cross References
Exodus 29:27അഹരോന്റെയും അവന്റെ പുത്രന്മാരുടെയും കരപൂരണത്തിന്നുള്ള ആട്ടുകൊറ്റന്റെ നീരാജനവും ഉദൎച്ചയുമായി നീരാജനാൎപ്പണമായ നെഞ്ചും ഉദൎച്ചാൎപ്പണമായ കൈക്കുറകും നീ ശുദ്ധീകരിക്കേണം.
Leviticus 7:11യഹോവെക്കു അൎപ്പിക്കുന്ന സമാധാനയാഗത്തിന്റെ പ്രമാണം ആവിതു:
Leviticus 10:15മേദസ്സിന്റെ ദഹനയാഗങ്ങളോടുകൂടെ അവർ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണ്ടതിന്നു ഉദൎച്ചയുടെ കൈക്കുറകും നീരാജനത്തിന്റെ നെഞ്ചും കൊണ്ടു വരേണം; അതു യഹോവ കല്പിച്ചതുപോലെ ശാശ്വതാവകാശമായി നിനക്കും നിന്റെ മക്കൾക്കും ഇരിക്കേണം.
Numbers 5:10ആരെങ്കിലും ശുദ്ധീകരിച്ചൎപ്പിക്കുന്ന വസ്തുക്കൾ അവന്നുള്ളവയായിരിക്കേണം; ആരെങ്കിലും പുരോഹിതന്നു കൊടുക്കുന്നതെല്ലാം അവന്നുള്ളതായിരിക്കേണം.
Numbers 15:19ദേശത്തിലെ ആഹാരം ഭക്ഷിക്കുമ്പോൾ നിങ്ങൾ യഹോവെക്കു ഉദൎച്ചാൎപ്പണം കഴിക്കേണം.
Numbers 18:8യഹോവ പിന്നെയും അഹരോനോടു അരുളിച്ചെയ്തതു: ഇതാ, എന്റെ ഉദൎച്ചാൎപ്പണങ്ങളുടെ കാൎയ്യം ഞാൻ നിന്നെ ഭരമേല്പിച്ചിരിക്കുന്നു; യിസ്രായേൽമക്കളുടെ സകലവസ്തുക്കളിലും അവയെ ഞാൻ നിനക്കും നിന്റെ പുത്രന്മാൎക്കും ഓഹരിയായും ശാശ്വതവാകാശമായും തന്നിരിക്കുന്നു.