സംഖ്യാപുസ്തകം 30:2
ആരെങ്കിലും യഹോവെക്കു ഒരു നേൎച്ച നേരുകയോ ഒരു പരിവൎജ്ജനവ്രതം ദീക്ഷിപ്പാൻ ശപഥം ചെയ്കയോ ചെയ്താൽ അവൻ വാക്കിന്നു ഭംഗംവരുത്താതെ തന്റെ വായിൽനിന്നു പുറപ്പെട്ടതുപോലെ ഒക്കെയും നിവൎത്തിക്കേണം.
Sathyavedapusthakam (Malayalam Bible)
In The King James Version
In Context
1മോശെ യിസ്രായേൽമക്കളുടെ ഗോത്രപ്രധാനികളോടു പറഞ്ഞതു: യഹോവ കല്പിച്ചിരിക്കുന്ന കാൎയ്യം എന്തെന്നാൽ:
Cross References
Genesis 28:20യാക്കോബ് ഒരു നേൎച്ചനേൎന്നു: ദൈവം എന്നോടുകൂടെ ഇരിക്കയും ഞാൻ പോകുന്ന ഈ യാത്രയിൽ എന്നെ കാക്കുകയും ഭക്ഷിപ്പാൻ ആഹാരവും ധരിപ്പാൻ വസ്ത്രവും എനിക്കു തരികയും
Leviticus 5:4അല്ലെങ്കിൽ മനുഷ്യൻ നിൎവ്വിചാരമായി സത്യം ചെയ്യുന്നതുപോലെ ദോഷം ചെയ്വാനോ ഗുണം ചെയ്വാനോ ഒരുത്തൻ തന്റെ അധരങ്ങൾ കൊണ്ടു നിൎവ്വിചാരമായി സത്യം ചെയ്കയും അതു അവന്നു മറവായിരിക്കയും ചെയ്താൽ അവൻ അതു അറിയുമ്പോൾ അങ്ങനെയുള്ള കാൎയ്യത്തിൽ അവൻ കുറ്റക്കാരനാകും.
Numbers 21:2അപ്പോൾ യിസ്രായേൽ യഹോവെക്കു ഒരു നേൎച്ച നേൎന്നു; ഈ ജനത്തെ നീ എന്റെ കയ്യിൽ ഏല്പിച്ചാൽ ഞാൻ അവരുടെ പട്ടണങ്ങൾ ശപഥാൎപ്പിതമായി നശിപ്പിക്കും എന്നു പറഞ്ഞു.
Numbers 30:10അവൾ ഭൎത്താവിന്റെ വീട്ടിൽവെച്ചു നേരുകയോ ഒരു പരിവൎജ്ജനശപഥം ചെയ്കയോ ചെയ്തിട്ടു
Judges 11:11അങ്ങനെ യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടുകൂടെ പോയി; ജനം അവനെ തലവനും സേനാപതിയുമാക്കി; യിഫ്താഹ് മിസ്പയിൽവെച്ചു യഹോവയുടെ സന്നിധിയിൽ തന്റെ കാൎയ്യമെല്ലാം പ്രസ്താവിച്ചു.
Judges 11:35അവളെ കണ്ടയുടനെ അവൻ തന്റെ വസ്ത്രം കീറി: അയ്യോ എന്റെ മകളേ, നീ എന്റെ തല കുനിയിച്ചു, നീ എന്നെ വ്യസനിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ആക്കിയല്ലോ; യഹോവയോടു ഞാൻ പറഞ്ഞുപോയി; എനിക്കു പിന്മാറിക്കൂടാ എന്നു പറഞ്ഞു.