സെഖര്യാവ് 8:3
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ സീയോനിലേക്കു മടങ്ങിവന്നു യെരൂശലേമിന്റെ മദ്ധ്യേ വസിക്കും; യെരൂശലേമിന്നു സത്യനഗരം എന്നും സൈന്യങ്ങളുടെ യഹോവയുടെ പൎവ്വതത്തിന്നു വിശുദ്ധപൎവ്വതം എന്നും പേർ പറയും.
Sathyavedapusthakam (Malayalam Bible)
In The King James Version
In Context
Cross References
Psalms 2:6എന്റെ വിശുദ്ധപൎവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.
Isaiah 1:26ഞാൻ നിന്റെ ന്യായാധിപന്മാരെ ആദിയിങ്കൽ എന്നപോലെയും നിന്റെ ആലോചനക്കാരെ ആരംഭത്തിങ്കൽ എന്നപോലെയും ആക്കും; അതിന്റെശേഷം നീ നീതിപുരം എന്നും വിശ്വസ്തനഗരം എന്നും വിളിക്കപ്പെടും.
Isaiah 11:9സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂൎണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപൎവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.
Isaiah 32:16അന്നു മരുഭൂമിയിൽ ന്യായം വസിക്കും; ഉദ്യാനത്തിൽ നീതി പാൎക്കും.
Isaiah 65:25ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും; സൎപ്പത്തിന്നു പൊടി ആഹാരമായിരിക്കും; എന്റെ വിശുദ്ധപൎവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
Jeremiah 14:9ഭ്രമിച്ചുപോയ പുരുഷനെപ്പോലെയും രക്ഷിപ്പാൻ കഴിയാത്ത വീരനെപ്പോലെയും ആയിരിക്കുന്നതെന്തു? എന്നാലും യഹോവേ, നീ ഞങ്ങളുടെ മദ്ധ്യേ ഉണ്ടു; നിന്റെ നാമം ഞങ്ങൾക്കു വിളിച്ചിരിക്കുന്നു; ഞങ്ങളെ ഉപേക്ഷിക്കരുതേ.