2 Samuel 22
1യഹോവ ദാവീദിനെ സകലശത്രുക്കളുടെ കയ്യിൽനിന്നും ശൗലിന്‍റെ കയ്യിൽനിന്നും വിടുവിച്ച ദിവസം അവൻ യഹോവയ്ക്ക് ചൊല്ലിയ കീർത്തനം: 1
2“യഹോവ എന്‍റെ പാറയും എന്‍റെ കോട്ടയും 2 എന്‍റെ രക്ഷകനും ആകുന്നു. 1
3എന്‍റെ ബലമായ ദൈവം; അങ്ങയിൽ ഞാൻ ആശ്രയിക്കും; 2 എന്‍റെ പരിചയും എന്‍റെ രക്ഷയായ കൊമ്പും 1 എന്‍റെ അഭയസ്ഥാനവും എന്‍റെ കോട്ടയും തന്നെ. 2 എന്‍റെ രക്ഷിതാവേ, അങ്ങ് എന്നെ അക്രമത്തിൽനിന്ന് രക്ഷിക്കുന്നു. 1
4സ്തുതിക്കപ്പെടുവാൻ യോഗ്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; 2 എന്‍റെ ശത്രുക്കളിൽനിന്ന് അവിടുന്ന് എന്നെ രക്ഷിക്കും. 1
5മരണത്തിന്‍റെ തിരമാല എന്നെ വളഞ്ഞു; 2 ദുഷ്ടതയുടെ കുത്തൊഴുക്കുകൾ എന്നെ ഭയപ്പെടുത്തി; 1
6പാതാള + 22:6 പാതാള നരകംപാശങ്ങൾ എന്നെ ചുറ്റി; 2 മരണത്തിന്‍റെ കെണികൾ എന്‍റെ മേൽ വീണു. 1
7എന്‍റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചു, 2 എന്‍റെ ദൈവത്തോടുതന്നെ നിലവിളിച്ചു, 1 അവിടുന്ന് അവിടുത്തെ ആലയത്തിൽനിന്ന് എന്‍റെ അപേക്ഷ കേട്ടു; 2 എന്‍റെ നിലവിളി അവിടുത്തെ ചെവികളിൽ എത്തി. 1
8അവിടുന്ന് കോപിക്കയാൽ ഭൂമി ഞെട്ടിവിറച്ചു, 2 ആകാശത്തിന്‍റെ അടിസ്ഥാനങ്ങൾ ഇളകി, 2 അവ കുലുങ്ങിപ്പോയി. 1
9അവിടുത്തെ മൂക്കിൽനിന്നു പുകപൊങ്ങി, 2 അവിടുത്തെ വായിൽനിന്നു ദഹിപ്പിക്കുന്ന തീ പുറപ്പെട്ടു, 2 തീക്കനൽ അവനിൽനിന്ന് ജ്വലിച്ചു. 1
10അവിടുന്ന് ആകാശം ചായിച്ചിറങ്ങി; 2 കൂരിരുൾ അവിടുത്തെ കാല്ക്കീഴുണ്ടായിരുന്നു + 22:10 അവിടുത്തെ കാല്ക്കീഴുണ്ടായിരുന്നു കൂരിരുട്ടിനുമേൽ അവിടുന്ന് പാദമുറപ്പിച്ചു. 1
11അവിടുന്ന് ഒരു കെരൂബിന്മേലേറി പറന്നു, 2 കാറ്റിൻ ചിറകിന്മേൽ അവിടുന്ന് പ്രത്യക്ഷനായി. 1
12അവിടുന്ന് അന്ധകാരത്തെ ചുറ്റും മറയാക്കി; 2 ആകാശത്തിലെ ഇരുണ്ട വെള്ളങ്ങളും കനത്ത മേഘങ്ങളും കൂടെ. 1
13അവിടുത്തെ മുമ്പിലുള്ള പ്രകാശത്താൽ തീക്കനൽ ജ്വലിച്ചു. 1
14യഹോവ ആകാശത്തിൽ ഇടി മുഴക്കി, 2 അത്യുന്നതൻ അവിടുത്തെ ശബ്ദം കേൾപ്പിച്ചു. 1
15അവിടുന്ന് അമ്പ് എയ്ത് അവരെ ചിതറിച്ചു, 2 മിന്നൽ അയച്ച് അവരെ തോല്പിച്ചു. 1
16യഹോവയുടെ ശാസനയാൽ, 2 തിരുമൂക്കിലെ ശ്വാസത്തിന്‍റെ ഊത്തിനാൽ 1 കടലിന്‍റെ ചാലുകൾ കാണപ്പെട്ടു 2 ഭൂതലത്തിന്‍റെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു. 1
17അവിടുന്ന് ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു, 2 പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു. 1
18അവിടുന്ന് എന്‍റെ ബലമുള്ള ശത്രുവിൽനിന്നും 2 എന്നെ പകച്ചവരിൽനിന്നും എന്നെ വിടുവിച്ചു; 2 അവർ എന്നിലും ബലമേറിയവർ ആയിരുന്നു. 1
19എന്‍റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; 2 എന്നാൽ യഹോവ എനിക്ക് തുണയായിരുന്നു. 1
20അവിടുന്ന് എന്നെ അപകടത്തില്‍ നിന്ന് വിടുവിച്ചു + 22:20 അവിടുന്ന് എന്നെ അപകടത്തില്‍ നിന്ന് വിടുവിച്ചു അവിടുന്ന് എന്നെ വിശാലതയിലേക്ക് കൊണ്ടുവന്നു, 2 എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു. 1
21യഹോവ എന്‍റെ നീതിക്കു തക്കവണ്ണം എനിക്ക് പ്രതിഫലം നല്കി, 2 എന്‍റെ കൈകളുടെ വെടിപ്പിനൊത്തവണ്ണം എനിക്ക് പകരം തന്നു. 1
22ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു, 2 എന്‍റെ ദൈവത്തോട് ദ്രോഹം ചെയ്തതുമില്ല. 1
23അവിടുത്തെ വിധികൾ ഒക്കെയും എന്‍റെ മുമ്പിലുണ്ട്; 2 അവിടുത്തെ ചട്ടങ്ങളിൽനിന്ന് ഞാൻ വിട്ടുനടന്നിട്ടുമില്ല. 1
24ഞാൻ അങ്ങേയുടെ മുമ്പാകെ നിഷ്കളങ്കനായിരുന്നു, 2 അകൃത്യം ചെയ്യാതെ ഞാൻ എന്നെ തന്നെ കാത്തു. 1
25യഹോവ എന്‍റെ നീതിക്കു തക്കവണ്ണവും 2 അങ്ങേയുടെ കാഴ്ചയിൽ എന്‍റെ നിർമ്മലതക്കൊത്തവണ്ണവും 2 അവിടുന്ന് എനിക്ക് പകരം നല്കി. 1
26ദയാലുവോടു അവിടുന്ന് ദയാലു ആകുന്നു; 2 നിഷ്കളങ്കനോടു അവിടുന്ന് നിഷ്കളങ്കൻ. 1
27നിർമ്മലനോട് അങ്ങ് നിർമ്മലനാകുന്നു; 2 വക്രനോട് അങ്ങ് വക്രത കാണിക്കുന്നു. 1
28താഴ്മയുള്ള ജനത്തെ അങ്ങ് രക്ഷിക്കും; 2 നിഗളിച്ചു നടക്കുന്നവരെ താഴ്ത്തേണ്ടതിന് അങ്ങ് അവരുടെ മേൽ ദൃഷ്ടിവക്കുന്നു. 1
29യഹോവേ, അങ്ങ് എന്‍റെ ദീപം ആകുന്നു; 2 യഹോവ എന്‍റെ അന്ധകാരത്തെ പ്രകാശമാക്കും. 1
30അങ്ങേയുടെ ശക്തിയാൽ ഞാൻ പടക്കൂട്ടത്തിന്‍റെ നേരെ പാഞ്ഞുചെല്ലും + 22:30 അങ്ങേയുടെ ശക്തിയാൽ ഞാൻ പടക്കൂട്ടത്തിന്‍റെ നേരെ പാഞ്ഞുചെല്ലും അങ്ങേയുടെ ശക്തിയാൽ ഞാൻ പടക്കൂട്ടത്തിന്‍റെ നേരെ പാഞ്ഞുചെന്നു തകര്‍ക്കും; 1 എന്‍റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും. 1
31ദൈവത്തിന്‍റെ വഴി പൂർണ്ണതയുള്ളത്, 2 യഹോവയുടെ വചനം ഊതിക്കഴിച്ചത്; 2 അവിടുത്തെ ശരണമാക്കുന്ന ഏവർക്കും അവിടുന്ന് പരിച ആകുന്നു. 1
32യഹോവയല്ലാതെ ദൈവം ആരുള്ളു? 2 നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു? 1
33ദൈവം എന്‍റെ ബലവും ശക്തിയും ആകുന്നു, 2 അവിടുന്ന് എന്‍റെ വഴി കുറ്റമറ്റതാക്കുന്നു. 1
34അവിടുന്ന് എന്‍റെ കാലുകളെ മാൻപേടക്കാലുകൾക്ക് തുല്യമാക്കി 2 ഉയരങ്ങളിൽ എന്നെ നില്‍ക്കുമാറാക്കുന്നു. 1
35അവിടുന്ന് എന്‍റെ കൈകൾക്ക് യുദ്ധ പരിശീലനം നൽകുന്നു; 2 അതുകൊണ്ട് എന്‍റെ കൈകൾക്ക് താമ്രംകൊണ്ടുള്ള വില്ല് കുലക്കാം. 1
36അങ്ങേയുടെ രക്ഷ എന്ന പരിചയും അങ്ങ് എനിക്ക് തന്നിരിക്കുന്നു; 2 അങ്ങേയുടെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു. 1
37ഞാൻ കാലടിവെക്കേണ്ടതിനു അങ്ങ് വിശാലത വരുത്തി; 2 എന്‍റെ പാദങ്ങൾ വഴുതിപ്പോയതുമില്ല. 1
38ഞാൻ എന്‍റെ ശത്രുക്കളെ പിന്തുടർന്ന് നശിപ്പിച്ചു 2 അവർ നശിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല. 1
39അവർ എഴുന്നേല്ക്കാതിരിക്കേണ്ടതിന് ഞാൻ അവരെ നശിപ്പിക്കുകയും മുറിപ്പെടുത്തുകയും ചെയ്തു, 2 അവർ എന്‍റെ കാല്ക്കീഴിൽ വീണിരിക്കുന്നു. 1
40യുദ്ധത്തിനായി അങ്ങ് എന്‍റെ അരയ്ക്ക് ശക്തി കെട്ടിയിരിക്കുന്നു; 2 എനിക്കെതിരെ എഴുന്നേറ്റവരെ അങ്ങ് എനിക്ക് കീഴടക്കിയിരിക്കുന്നു. 1
41എന്നെ വെറുക്കുന്നവരെ ഞാൻ നശിപ്പിക്കേണ്ടതിന് 2 അങ്ങ് എന്‍റെ ശത്രുക്കളുടെ കഴുത്തും എനിക്ക് തന്നിരിക്കുന്നു. 1
42അവർ ചുറ്റും നോക്കിയെങ്കിലും രക്ഷിക്കുവാൻ ആരും ഉണ്ടായിരുന്നില്ല; 2 യഹോവയിങ്കലേക്കു നോക്കി, അവിടുന്ന് അവർക്ക് ഉത്തരം അരുളിയതുമില്ല. 1
43ഞാൻ അവരെ നിലത്തിലെ പൊടിപോലെ പൊടിച്ചു, 2 വീഥികളിലെ ചെളിയെപോലെ ഞാൻ അവരെ ചവിട്ടി ചിതറിച്ചു. 1
44എന്‍റെ ജനത്തിന്‍റെ കലഹങ്ങളിൽനിന്നും അങ്ങ് എന്നെ വിടുവിച്ചു, 2 ജനതകൾക്ക് എന്നെ തലവനാക്കിയിരിക്കുന്നു; 2 ഞാൻ അറിയാത്ത ജനം എന്നെ സേവിക്കും. 1
45അന്യജാതിക്കാർ എനിക്ക് കീഴ്പെടും; 2 കേട്ട ഉടൻ തന്നെ അവർ എന്നെ അനുസരിക്കും. 1
46അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു; 2 തങ്ങളുടെ ദുർഗ്ഗങ്ങളിൽനിന്ന് അവർ വിറച്ചുംകൊണ്ട് വരുന്നു. 1
47യഹോവ ജീവിക്കുന്നു; എന്‍റെ പാറ വാഴ്ത്തപ്പെട്ടവൻ. 2 എൻ രക്ഷയുടെ പാറയായ ദൈവം ഉന്നതൻ തന്നെ. 1
48എനിക്കുവേണ്ടി പ്രതികാരം ചെയ്യുന്നവനും 2 ജനതകളെ എനിക്ക് കീഴാക്കുന്നവനും ദൈവം തന്നെ. 1
49അവിടുന്ന് എന്‍റെ ശത്രുക്കളിൽനിന്ന് എന്നെ വിടുവിക്കുന്നു; 2 എനിക്കെതിരെ എഴുന്നേല്ക്കുന്നവർക്കു മീതെ അങ്ങ് എന്നെ ഉയർത്തുന്നു; 2 അക്രമിയിൽനിന്ന് അങ്ങ് എന്നെ വിടുവിക്കുന്നു. 1
50അതുകൊണ്ട്, യഹോവേ, ഞാൻ ജനതകളുടെ മദ്ധ്യേ അങ്ങേയ്ക്ക് സ്തോത്രം ചെയ്യും, 2 അങ്ങേയുടെ നാമത്തെ ഞാൻ കീർത്തിക്കും. 1
51അവിടുന്ന് തന്‍റെ രാജാവിന് രക്ഷാഗോപുരം ആകുന്നു; 2 അവിടുത്തെ അഭിഷിക്തനു ദയ കാണിക്കുന്നു; 2 ദാവീദിനും അവന്‍റെ സന്തതിക്കും എന്നെന്നേക്കും തന്നെ.”