Deuteronomy · ബൈബിൾ (മലയാളം)

Deuteronomy 33

1ദൈവപുരുഷനായ മോശെ തന്‍റെ മരണത്തിനു മുമ്പ് യിസ്രായേൽ മക്കളെ അനുഗ്രഹിച്ചു പറഞ്ഞ വചനങ്ങൾ: 1

2“യഹോവ സീനായിൽനിന്നു വന്നു, 2 അവർക്ക് മീതെ സേയീരിൽനിന്ന് ഉദിച്ചു, 1 പാരാൻ പർവ്വതത്തിൽനിന്ന് അവരുടെ മേൽ പ്രകാശിച്ചു. 2 ലക്ഷോപലക്ഷം വിശുദ്ധന്മാരുടെ നടുവിൽനിന്നു വന്നു; 1 അവർക്കുവേണ്ടി അഗ്നിമയമായ ഒരു പ്രമാണം 2 അവന്‍റെ വലങ്കയ്യിൽ ഉണ്ടായിരുന്നു. 1

3അതേ, അവൻ തന്‍റെ ജനത്തെ സ്നേഹിക്കുന്നു; 2 അവന്‍റെ സകലവിശുദ്ധന്മാരും തൃക്കയ്യിൽ ഇരിക്കുന്നു. 1 അവർ തൃക്കാല്ക്കൽ ഇരുന്നു; 2 അവർ തിരുവചനങ്ങൾ പ്രാപിച്ചു. 1

4യാക്കോബിന്‍റെ സഭക്ക് അവകാശമായി 2 മോശെ നമുക്ക് ന്യായപ്രമാണം കല്പിച്ചു തന്നു. 1

5ജനത്തിന്‍റെ തലവന്മാരും 2 യിസ്രായേൽഗോത്രങ്ങളും ഒത്തുകൂടിയപ്പോൾ 2 അവൻ യെശുരൂനു രാജാവായിരുന്നു.

6രൂബേനെക്കുറിച്ച് അവൻ പറഞ്ഞത്: 1 “രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ; 2 അവന്‍റെ പുരുഷന്മാർ കുറയാതിരിക്കട്ടെ.”

7യെഹൂദക്കുള്ള അനുഗ്രഹമായി അവൻ പറഞ്ഞത്: 1 “യഹോവേ, യെഹൂദായുടെ അപേക്ഷ കേട്ടു 2 അവനെ സ്വജനത്തിലേക്കു കൊണ്ടുവരേണമേ. 1 തന്‍റെ കൈകളുടെ ശക്തിയാൽ അവൻ പോരാടേണ്ടതിന്, 2 ശത്രുക്കളുടെ നേരെ അങ്ങ് അവനു തുണയായിരിക്കണമേ”.

8ലേവിയെക്കുറിച്ച് അവൻ പറഞ്ഞത്: 1 “അങ്ങയുടെ തുമ്മീമും ഊറീമും അങ്ങയുടെ ഭക്തന്‍റെ പക്കൽ ഇരിക്കുന്നു; 2 അങ്ങ് മസ്സായിൽവച്ചു പരീക്ഷിക്കുകയും 1 മെരീബാ വെള്ളത്തിനരികിൽ മത്സരിക്കുകയും 2 ചെയ്തവന്‍റെ പക്കൽ തന്നെ. 1

9അവൻ അപ്പനെയും അമ്മയെയും കുറിച്ച്, 2 ‘ഞാൻ അവരെ കണ്ടില്ല’ എന്നു പറഞ്ഞു; 1 സഹോദരന്മാരെ അവൻ ആദരിച്ചില്ല; 2 സ്വന്തമക്കളെന്ന് ഓർമിച്ചതു ഇല്ല. 1 അവിടുത്തെ വചനം അവർ പ്രമാണിച്ചു; 2 അവിടുത്തെ നിയമം കാത്തുകൊള്ളുകയും ചെയ്തു. 1

10അവർ യാക്കോബിന് അവിടുത്തെ വിധികളും 2 യിസ്രായേലിനു ന്യായപ്രമാണവും ഉപദേശിക്കും; 1 അവർ അവിടുത്തെ സന്നിധിയിൽ സുഗന്ധ ധൂപവും 2 യാഗപീഠത്തിന്മേൽ സർവ്വാംഗഹോമവും അർപ്പിക്കും. 1

11യഹോവേ, അവന്‍റെ ധനത്തെ അനുഗ്രഹിക്കേണമേ; 2 അവന്‍റെ പ്രവൃത്തിയിൽ പ്രസാദിക്കേണമേ. 1 അവന്‍റെ ശത്രുക്കളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേല്ക്കാത്തവിധം 2 അവരുടെ അരക്കെട്ടുകളെ തകർത്തുകളയേണമേ.”

12ബെന്യാമീനെക്കുറിച്ച് അവൻ പറഞ്ഞത്: 1 “അവൻ യഹോവയ്ക്ക് പ്രിയൻ; തിരുസന്നിധിയിൽ നിർഭയം വസിക്കും; 2 യഹോവ അവനെ എല്ലായ്‌പ്പോഴും മറച്ചുകൊള്ളുന്നു; 2 അവിടുത്തെ ഭുജങ്ങളുടെ മദ്ധ്യത്തിൽ വസിക്കുന്നു.”

13യോസേഫിനെക്കുറിച്ച് അവൻ പറഞ്ഞത്: 1 “ആകാശത്തിലെ വിശിഷ്ടവസ്തുവായ, മഞ്ഞുകൊണ്ടും 2 താഴെയുള്ള അഗാധമായ സമുദ്രം കൊണ്ടും 1

14സൂര്യനാൽ ഉളവാകുന്ന വിശേഷഫലം കൊണ്ടും 2 മാസംതോറും ചന്ദ്രനാൽ ഉളവാകുന്ന വിശിഷ്ടഫലംകൊണ്ടും 1

15പുരാതനപർവ്വതങ്ങളുടെ ശ്രേഷ്ഠനിക്ഷേപങ്ങൾ കൊണ്ടും 2 ശാശ്വതശൈലങ്ങളുടെ വിശിഷ്ടവസ്തുക്കൾ കൊണ്ടും 1 ഭൂമിയിലെ വിശേഷവസ്തുക്കളുടെ സമൃദ്ധികൊണ്ടും 2 അവന്‍റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുമാറാകട്ടെ. 1

16മുൾപ്പടർപ്പിൽ വസിച്ചവൻ്റെ പ്രസാദം യോസേഫിന്‍റെ ശിരസ്സിന്മേലും 2 തന്‍റെ സഹോദരന്മാരിൽ പ്രഭുവായവൻ്റെ നെറുകമേലും വരുമാറാകട്ടെ. 1

17അവന്‍റെ മഹത്വം കടിഞ്ഞൂൽകൂറ്റൻ പോലെ; 2 അവന്‍റെ കൊമ്പുകൾ കാട്ടുപോത്തിന്‍റെ കൊമ്പുകൾ; 1 അവയാൽ അവൻ സകലജനതകളെയും ഭൂമിയുടെ സീമ വരെയും ഓടിക്കും; 2 അവർ എഫ്രയീമിന്‍റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളും തന്നെ.”

18സെബൂലൂനെക്കുറിച്ചും യിസ്സഖാരിനെക്കുറിച്ചും അവൻ പറഞ്ഞത്: 1 “സെബൂലൂനേ, നിന്‍റെ പ്രയാണത്തിലും, 2 യിസ്സാഖാരേ, നിന്‍റെ കൂടാരങ്ങളിലും സന്തോഷിക്കുക. 1

19അവർ ജനതകളെ പർവ്വതത്തിലേക്കു വിളിക്കും; 2 അവിടെ നീതിയാഗങ്ങളെ കഴിക്കും. 1 അവർ സമുദ്രങ്ങളുടെ സമൃദ്ധിയും 2 മണലിലെ നിക്ഷേപങ്ങളും വലിച്ചുകുടിക്കും.”

20ഗാദിനെക്കുറിച്ച് അവൻ പറഞ്ഞത്: 1 “ഗാദിനെ വിസ്താരമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ. 2 ഒരു സിംഹത്തെപ്പോലെ അവൻ പതുങ്ങിക്കിടന്ന് 2 ഭുജവും നെറുകയും പറിച്ചുകീറുന്നു. 1

21അവൻ ആദ്യഭാഗം തിരഞ്ഞെടുത്തു; 2 അവിടെ നായകൻ്റെ ഓഹരി വേർതിരിച്ച് വച്ചിരുന്നു; 1 അവൻ ജനത്തിന്‍റെ തലവന്മാരോടുകൂടി വന്നു. 2 യിസ്രായേലിൽ യഹോവയുടെ നീതിയും 2 അവിടുത്തെ വിധികളും നടത്തി.”

22ദാനെക്കുറിച്ച് അവൻ പറഞ്ഞത്: 1 “ദാൻ ബാലസിംഹം ആകുന്നു; 2 അവൻ ബാശാനിൽനിന്നു ചാടുന്നു.”

23നഫ്താലിയെക്കുറിച്ച് അവൻ പറഞ്ഞത്: 1 “നഫ്താലിയേ, ദൈവപ്രസാദംകൊണ്ട് തൃപ്തനും 1 യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി 2 പടിഞ്ഞാറും തെക്കും കൈവശമാക്കുക.”

24ആശേരിനെക്കുറിച്ച് അവൻ പറഞ്ഞത്: 1 “ആശേർ പുത്രസമ്പത്തുകൊണ്ട് ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൻ; 2 അവൻ സഹോദരന്മാർക്ക് ഇഷ്ടനായിരിക്കട്ടെ; 2 അവൻ കാൽ എണ്ണയിൽ മുക്കട്ടെ. 1

25നിന്‍റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ. 2 നിന്‍റെ ബലം ജീവപര്യന്തം നില്‍ക്കട്ടെ.” 1

26യെശുരൂൻ്റെ ദൈവത്തെപ്പോലെ മറ്റൊരു ദൈവവുമില്ല. 2 നിന്‍റെ സഹായത്തിനായി അവിടുന്ന് ആകാശത്തിലൂടെ 2 തന്‍റെ മഹിമയിൽ മേഘാരൂഢനായി വരുന്നു. 1

27നിത്യനായ ദൈവം നിന്‍റെ സങ്കേതം; 2 കീഴെ ശാശ്വതഭുജങ്ങൾ ഉണ്ട്; 1 അവിടുന്ന് ശത്രുവിനെ നിന്‍റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു. 2 ‘സംഹരിക്കുക’ എന്നു കല്പിച്ചിരിക്കുന്നു. 1

28ധാന്യവും വീഞ്ഞുമുള്ള ദേശത്ത് യിസ്രായേൽ നിർഭയമായും 2 യാക്കോബിന്‍റെ വാസസ്ഥലങ്ങളില്‍ ഉള്ളവര്‍ + 33:28 യാക്കോബിന്‍റെ വാസസ്ഥലങ്ങളില്‍ ഉള്ളവര്‍ യാക്കോബിന്‍റെ ഉറവ് തനിയെയും വസിക്കുന്നു; 2 ആകാശം അവനു മഞ്ഞു പൊഴിക്കുന്നു. 1

29യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആര്‍? 2 യഹോവയാൽ സംരക്ഷിക്കപ്പെട്ട ജനമേ, 1 അവിടുന്ന് നിന്‍റെ സഹായത്തിൻ പരിചയും 2 നിന്‍റെ മഹിമയുടെ വാളും ആകുന്നു. 1 നിന്‍റെ ശത്രുക്കൾ നിനക്കു കീഴടങ്ങും. 2 നീ അവരുടെ ഉന്നതസ്ഥലങ്ങളിൽ + 33:29 ഉന്നതസ്ഥലങ്ങളിൽ ശത്രുക്കളുടെ പുറഭാഗം നടകൊള്ളും.”

← Deuteronomy 32Read In The App, Free →Deuteronomy 34 →

Study Deuteronomy 33

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122232425262728293031323334