യെശയ്യാവ് 40:4
എല്ലാ താഴ്വരയും നികന്നും എല്ലാമലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുൎഘടങ്ങൾ സമമായും തീരേണം.
Sathyavedapusthakam (Malayalam Bible)
In The King James Version
In Context
Cross References
Job 40:11നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക; ഏതു ഗൎവ്വിയെയും നോക്കി താഴ്ത്തുക.
Proverbs 2:15അവർ വളഞ്ഞവഴിക്കു പോകുന്നവരും ചൊവ്വല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു.
Isaiah 42:11മരുഭൂമിയും അതിലെ പട്ടണങ്ങളും കേദാർ പാൎക്കുന്ന ഗ്രാമങ്ങളും ശബ്ദം ഉയൎത്തട്ടെ; ശൈലനിവാസികൾ ഘോഷിച്ചുല്ലസിക്കയും മലമുകളിൽ നിന്നു ആൎക്കുകയും ചെയ്യട്ടെ.
Isaiah 42:16ഞാൻ കുരുടന്മാരെ അവർ അറിയാത്ത വഴിയിൽ നടത്തും; അവർ അറിയാത്ത പാതകളിൽ അവരെ സഞ്ചരിക്കുമാറാക്കും; ഞാൻ അവരുടെ മുമ്പിൽ ഇരുട്ടിനെ വെളിച്ചവും ദുൎഘടങ്ങളെ സമഭൂമിയും ആക്കും; ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവൎത്തിക്കും.
Isaiah 62:10കടപ്പിൻ; വാതിലുകളിൽകൂടി കടപ്പിൻ; ജനത്തിന്നു വഴി ഒരുക്കുവിൻ; നികത്തുവിൻ പെരുവഴി നികത്തുവിൻ; കല്ലു പെറുക്കിക്കളവിൻ; ജാതികൾക്കായിട്ടു ഒരു കൊടി ഉയൎത്തുവിൻ.
Ezekiel 21:26യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മകുടം നീക്കി കിരീടം എടുത്തുകളയും; അതു അങ്ങനെ ഇരിക്കയില്ല; ഞാൻ താണതിനെ ഉയൎത്തുകയും ഉയൎന്നതിനെ താഴ്ത്തുകയും ചെയ്യും.