Isaiah 40
1എന്‍റെ ജനത്തെ ആശ്വസിപ്പിക്കുവിൻ, ആശ്വസിപ്പിക്കുവിൻ 2 എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു. 1
2യെരൂശലേമിനോട് ആദരവോടെ സംസാരിച്ചു: 2 അവളുടെ യുദ്ധസേവ കഴിഞ്ഞും 1 അവളുടെ അകൃത്യം മോചിക്കപ്പെട്ടും 2 അവൾ തന്‍റെ സകലപാപങ്ങൾക്കും പകരം 1 യഹോവയുടെ കൈയിൽനിന്ന് ഇരട്ടിയായി പ്രാപിച്ചുമിരിക്കുന്നു 2 എന്നു അവളോടു വിളിച്ചുപറയുവിൻ. 1
3കേട്ടോ ഒരുവൻ വിളിച്ചു പറയുന്നത്: 2 “മരുഭൂമിയിൽ യഹോവയ്ക്കു വഴി ഒരുക്കുവിൻ; 2 നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന് ഒരു പ്രധാനപാത നിരപ്പാക്കുവിൻ. 1
4എല്ലാ താഴ്വരയും നികന്നും എല്ലാ മലയും കുന്നും താണും വരേണം; 2 വളഞ്ഞതു ചൊവ്വായും + 40:4 ചൊവ്വായും നേരെയായും എന്നും കാണാം. ദുർഘടങ്ങൾ സമതലമായും തീരേണം. 1
5യഹോവയുടെ മഹത്ത്വം വെളിപ്പെടും, 2 സകലമനുഷ്യരും ഒരുപോലെ അതിനെ കാണും; 2 യഹോവയുടെ വായല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.” 1
6കേട്ടോ, “വിളിച്ചുപറയുക” എന്നു ഒരുവൻ പറയുന്നു; 2 “എന്ത് വിളിച്ചുപറയേണ്ടു?” എന്നു ഞാൻ ചോദിച്ചു; 1 “സകലമനുഷ്യരും പുല്ലുപോലെയും 2 അവരുടെ ഭംഗിയെല്ലാം വയലിലെ പൂപോലെയും ആകുന്നു. 1
7യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു. 2 പൂവ് വാടുന്നു; അതേ ജനം പുല്ലുതന്നെ. 1
8പുല്ലുണങ്ങുന്നു, പൂവ് വാടുന്നു; 2 നമ്മുടെ ദൈവത്തിന്‍റെ വചനമോ എന്നേക്കും നിലനില്ക്കും.” 1
9സുവാർത്താദൂതിയായ യെരൂശലേമേ + 40:9 യെരൂശലേമേ സീയോനില്‍ നിന്ന്, നീ ഉയർന്നപർവ്വതത്തിലേക്കു കയറിച്ചെല്ലുക; 2 സുവാർത്താദൂതിയായ യെരൂശലേമേ, നിന്‍റെ ശബ്ദം ശക്തിയോടെ ഉയർത്തുക; 1 ഭയപ്പെടാതെ ഉയർത്തുക; യെഹൂദാനഗരങ്ങളോട്: 2 “ഇതാ, നിങ്ങളുടെ ദൈവം” എന്നു പറയുക. 1
10ഇതാ, യഹോവയായ കർത്താവ് ബലശാലിയായി വരുന്നു; 2 യഹോവയുടെ ഭുജം അവനുവേണ്ടി ഭരണം ചെയ്യുന്നു; 1 ഇതാ, കൂലി യഹോവയുടെ പക്കലും 2 പ്രതിഫലം അവിടുത്തെ കൈയിലും ഉണ്ട്. 1
11ഒരു ഇടയനെപ്പോലെ അവിടുന്ന് തന്‍റെ ആട്ടിൻകൂട്ടത്തെ മേയിക്കുകയും 2 കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവ്വിടത്തിൽ ചേർത്തു വഹിക്കുകയും 2 തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും. 1
12തന്‍റെ ഉള്ളംകൈകൊണ്ടു വെള്ളം അളക്കുകയും 2 ചാണുകൊണ്ട് ആകാശത്തിന്‍റെ പരിമാണമെടുക്കുകയും 1 ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കുകയും 2 പർവ്വതങ്ങൾ വെള്ളിക്കോൽകൊണ്ടും 2 കുന്നുകൾ തുലാസിലും തൂക്കുകയും ചെയ്തവൻ ആര്‍? 1
13യഹോവയുടെ ആത്മാവിനെ നിയന്ത്രിക്കുകയോ 2 അവിടുത്തെ മന്ത്രിയായി അങ്ങയെ ഗ്രഹിപ്പിക്കുകയോ ചെയ്തവനാര്? 1
14യഹോവയെ ഉപദേശിച്ചു ന്യായത്തിന്‍റെ പാതയെ പഠിപ്പിക്കുകയും 2 യഹോവയെ പരിജ്ഞാനം പഠിപ്പിച്ചു 1 വിവേകത്തിന്‍റെ മാർഗ്ഗം കാണിക്കുകയും ചെയ്തുകൊടുക്കേണ്ടതിനു 2 യഹോവ ആരോടാകുന്നു ആലോചന കഴിച്ചതു? 1
15ഇതാ ജനതകൾ തൊട്ടിയിലെ ഒരു തുള്ളിപോലെയും, 2 തുലാസിലെ ഒരു പൊടിപോലെയും യാഹോവയ്ക്ക് തോന്നുന്നു; 2 ഇതാ, യഹോവ ദ്വീപുകളെ ഒരു മണൽതരിയെപ്പോലെ എടുത്തു പൊക്കുന്നു. 1
16ലെബാനോൻ വിറകിനു പോരാ; 2 അതിലെ മൃഗങ്ങൾ ഹോമയാഗത്തിനു മതിയാകുന്നില്ല. 1
17സകലജനതകളും യാഹോവയ്ക്ക് ഏതുമില്ലാത്തതുപോലെ ഇരിക്കുന്നു; 2 യഹോവ അവരെ ഒന്നുമില്ലായ്മയ്ക്കും ശൂന്യതയ്ക്കും താഴെയായി എണ്ണിയിരിക്കുന്നു. 1
18ആകയാൽ നിങ്ങൾ ദൈവത്തെ ആരോട് ഉപമിക്കും? 2 ഏതു പ്രതിമയെ നിങ്ങൾ അവനോട് സദൃശമാക്കും? 1
19മൂശാരി വിഗ്രഹം വാർക്കുന്നു; 2 തട്ടാൻ പൊന്നുകൊണ്ടു പൊതിയുകയും 2 അതിന് വെള്ളിച്ചങ്ങല തീർക്കുകയും ചെയ്യുന്നു. 1
20ഇങ്ങിനെയുള്ള പ്രതിഷ്ഠയ്ക്കു വകയില്ലാത്തവൻ 2 ദ്രവിച്ചുപോകാത്ത ഒരു തടിക്കഷണം തിരഞ്ഞെടുക്കുകയും 1 ഇളകാത്ത വിഗ്രഹം കൊത്തിയുണ്ടാക്കി നിർത്തുവാൻ 2 ഒരു ശില്പിയെ അന്വേഷിക്കുകയും ചെയ്യുന്നു. 1
21നിങ്ങൾക്ക് അറിഞ്ഞുകൂടായോ? 2 നിങ്ങൾ കേട്ടിട്ടില്ലയോ? 1 ആദിമുതൽ നിങ്ങളോട് അറിയിച്ചിട്ടില്ലയോ? 2 ഭൂമിയുടെ അടിസ്ഥാനങ്ങളാൽ നിങ്ങൾ ഗ്രഹിച്ചിട്ടില്ലയോ? 1
22അവിടുന്ന് ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; 2 അതിലെ നിവാസികൾ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു; 1 അവിടുന്ന് ആകാശത്തെ ഒരു തിരശ്ശീലപോലെ നിവർത്തുകയും 2 താമസിക്കുവാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കുകയും 1
23പ്രഭുക്കന്മാരെ ഇല്ലാതെയാക്കുകയും 2 ഭൂമിയിലെ ന്യായാധിപന്മാരെ ശൂന്യമാക്കുകയും ചെയ്യുന്നു. 1
24അവരെ നട്ട ഉടനെ, അവരെ വിതച്ച ഉടനെ 2 അവർ നിലത്തു വേരൂന്നിത്തുടങ്ങിയ ഉടനെ 1 അവിടുന്ന് അവരുടെ മേൽ ഊതി 2 അവർ വാടിപ്പോവുകയും ചുഴലിക്കാറ്റുകൊണ്ടു 2 വൈക്കോൽകുറ്റിപോലെ പാറിപ്പോവുകയും ചെയ്യുന്നു. 1
25“അതിനാൽ നിങ്ങൾ എന്നെ ആരോട് സദൃശമാക്കും? 2 ഞാൻ ആരോട് തുല്യനാകും” എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു. 1
26നിങ്ങൾ കണ്ണ് മേലോട്ട് ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാര്? 2 അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കുകയും 1 അവയെ എല്ലാം പേർചൊല്ലി വിളിക്കുകയും ചെയ്യുന്നു; 2 അവന്‍റെ വീര്യമാഹാത്മ്യംനിമിത്തവും 1 അവന്‍റെ ശക്തിയുടെ ആധിക്യംനിമിത്തവും 2 അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല. 1
27എന്നാൽ “എന്‍റെ വഴി യഹോവയ്ക്കു മറഞ്ഞിരിക്കുന്നു; 2 എന്‍റെ ന്യായം എന്‍റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു” എന്നു, 1 യാക്കോബേ, നീ പറയുകയും 2 യിസ്രായേലേ, നീ സംസാരിക്കുകയും ചെയ്യുന്നതെന്ത്? 1
28നിനക്കറിഞ്ഞുകൂടായോ? നീ കേട്ടിട്ടില്ലയോ? 2 യഹോവ നിത്യദൈവം; 1 ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നെ; 2 അവൻ ക്ഷീണിക്കുന്നില്ല, 1 തളർന്നുപോകുന്നതുമില്ല; 2 അവന്‍റെ ബുദ്ധി അപ്രമേയമത്രേ. 1
29അവൻ ക്ഷീണിച്ചിരിക്കുന്നവനു ശക്തി നല്കുന്നു; 2 ബലമില്ലാത്തവനു ബലം വർദ്ധിപ്പിക്കുന്നു. 1
30ബാല്യക്കാർ ക്ഷീണിച്ച് തളർന്നുപോകും; 2 യൗവനക്കാരും ഇടറിവീഴും. 1
31എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; 2 അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചു കയറും; 1 അവർ തളർന്നുപോകാതെ ഓടുകയും 2 ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.