യിരെമ്യാവ് 50:3
വടക്കുനിന്നു ഒരു ജാതി അതിന്റെ നേരെ പുറപ്പെട്ടുവരുന്നു; അതു ആ ദേശത്തെ ശൂന്യമാക്കുന്നു; അതിൽ ആരും വസിക്കുന്നില്ല; മനുഷ്യരും മൃഗങ്ങളും ഓടിപ്പോയ്ക്കളയുന്നു.
Sathyavedapusthakam (Malayalam Bible)
In The King James Version
In Context
Cross References
Exodus 12:12ഈ രാത്രിയിൽ ഞാൻ മിസ്രയീംദേശത്തുകൂടി കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; മിസ്രയീമിലെ സകലദേവന്മാരിലും ഞാൻ ന്യായവിധി നടത്തും; ഞാൻ യഹോവ ആകുന്നു.
Isaiah 13:17ഞാൻ മേദ്യരെ അവൎക്കു വിരോധമായി ഉണൎത്തും; അവർ വെള്ളിയെ കാൎയ്യമാക്കുകയില്ല; പൊന്നിൽ അവൎക്കു താല്പൎയ്യവുമില്ല.
Jeremiah 7:20അതുകൊണ്ടു യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, എന്റെ കോപവും എന്റെ ക്രോധവും ഈ സ്ഥലത്തു മനുഷ്യന്റെ മേലും മൃഗത്തിന്മേലും പറമ്പിലെ വൃക്ഷങ്ങളിന്മേലും നിലത്തിലെ വിളവിന്മേലും ചൊരിയും; അതു കെട്ടുപോകാതെ ജ്വലിച്ചുകൊണ്ടിരിക്കും.
Jeremiah 50:9ഞാൻ ബാബേലിന്റെ നേരെ വടക്കെ ദേശത്തുനിന്നു മഹാജാതികളുടെ കൂട്ടത്തെ ഉണൎത്തിവരുത്തും; അവർ അതിന്റെ നേരെ അണി നിരത്തും; അവിടെവെച്ചു അതു പിടിക്കപ്പെടും; അവരുടെ അമ്പുകൾ വെറുതെ മടങ്ങാതെ സമൎത്ഥവീരന്റെ അമ്പുകൾ പോലെ ഇരിക്കും.
Jeremiah 50:35കല്ദയരുടെമേലും ബാബേൽനിവാസികളുടെമേലും അതിന്റെ പ്രഭുക്കന്മാരുടെമേലും ജ്ഞാനികളുടെമേലും വാൾ വരുന്നു എന്നു യഹോവയുടെ അരുളപ്പാടു.
Jeremiah 50:41വടക്കുനിന്നു ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു ഒരു മഹാജാതിയും അനേകം രാജാക്കന്മാരും ഇളകിവരുന്നു.