Jeremiah 50
1യിരെമ്യാപ്രവാചകൻ മുഖാന്തരം യഹോവ ബാബേലിനെക്കുറിച്ചും കല്ദയദേശത്തെക്കുറിച്ചും കല്പിച്ച അരുളപ്പാടു: 1
2“ജനതകളുടെ ഇടയിൽ പ്രസ്താവിച്ച് പ്രസിദ്ധമാക്കുവിൻ; 2 കൊടി ഉയർത്തുവിൻ; 1 മറച്ചുവയ്ക്കാതെ ഘോഷിക്കുവിൻ; 2 ബാബേല്‍ പിടിക്കപ്പെട്ടിരിക്കുന്നു; 1 ബേൽ ലജ്ജിച്ചുപോയി, 2 മേരോദാക്ക് തകർന്നിരിക്കുന്നു; 1 അതിലെ വിഗ്രഹങ്ങൾ ലജ്ജിച്ചുപോയി; 2 അതിലെ ബിംബങ്ങൾ തകർന്നിരിക്കുന്നു എന്നു പറയുവിൻ. 1
3വടക്കുനിന്ന് ഒരു ജനത അതിന്‍റെ നേരെ വരുന്നു; 2 അത് ആ ദേശത്തെ ശൂന്യമാക്കുന്നു; 1 അതിൽ ആരും വസിക്കുന്നില്ല; 2 മനുഷ്യരും മൃഗങ്ങളും ഓടിപ്പോകുന്നു.
4ആ നാളുകളിൽ, യിസ്രായേൽമക്കളും യെഹൂദാമക്കളും ഒരുമിച്ച് കരഞ്ഞുകൊണ്ട് വന്ന് അവരുടെ ദൈവമായ യഹോവയെ അന്വേഷിക്കും” എന്നു യഹോവയുടെ അരുളപ്പാട്.
5അവർ സീയോനിലേക്കു മുഖംതിരിച്ച് അവിടേയ്ക്കുള്ള വഴി ചോദിച്ചുകൊണ്ട്: ‘വരുവിൻ; മറന്നുപോകാത്ത ഒരു ശാശ്വത ഉടമ്പടിയാൽ നമുക്ക് യഹോവയോടു ചേരാം’ എന്നു പറയും.
6എന്‍റെ ജനം കാണാതെപോയ ആടുകൾ ആയിത്തീർന്നിരിക്കുന്നു; അവരുടെ ഇടയന്മാർ അവരെ തെറ്റിച്ച് മലകളിൽ ഉഴന്നുനടക്കുമാറാക്കിയിരിക്കുന്നു; അവർ മലയിൽനിന്ന് കുന്നിന്മേൽ പോയി അവരുടെ വിശ്രമസ്ഥലം മറന്നുകളഞ്ഞു.
7അവരെ കാണുന്നവരെല്ലാം അവരെ തിന്നുകളയുന്നു; അവരുടെ വൈരികൾ: ‘നാം കുറ്റം ചെയ്യുന്നില്ല; അവർ നീതിനിവാസമായ യഹോവയോട്, അവരുടെ പിതാക്കന്മാരുടെ പ്രത്യാശയായ യഹോവയോടു തന്നെ, പാപം ചെയ്തുവല്ലോ’ എന്നു പറഞ്ഞു.
8ബാബേലിൽനിന്ന് ഓടി കല്ദയദേശം വിട്ടു പോകുവിൻ; ആട്ടിൻകൂട്ടത്തിന് മുമ്പായി നടക്കുന്ന മുട്ടാടുകളെപ്പോലെ ആയിരിക്കുവിൻ.
9ഞാൻ ബാബേലിന്‍റെ നേരെ വടക്കെ ദേശത്തുനിന്ന് മഹാജനതകളുടെ കൂട്ടത്തെ ഉണർത്തി വരുത്തും; അവർ അതിന്‍റെ നേരെ അണി നിരക്കും; അവിടെവച്ച് അത് പിടിക്കപ്പെടും; അവരുടെ അമ്പുകൾ വെറുതെ മടങ്ങാതെ സമർത്ഥനായ വീരന്‍റെ അമ്പുകൾ പോലെ ഇരിക്കും.
10കല്ദയദേശം കൊള്ളയിട്ടുപോകും; അതിനെ കൊള്ളയിടുന്നവർക്കെല്ലാം തൃപ്തിവരും” എന്നു യഹോവയുടെ അരുളപ്പാടു. 1
11“എന്‍റെ തിരഞ്ഞെടുത്ത ജനത്തെ കൊള്ളയിട്ടവരേ, 2 നിങ്ങൾ സന്തോഷിക്കുകയും ഉല്ലസിക്കുകയും ചെയ്യുന്നതുകൊണ്ടു, 1 ധാന്യം മെതിക്കുന്ന പശുക്കിടാവിനെപ്പോലെ തുള്ളിക്കളിക്കുന്നതുകൊണ്ട്, 2 ബലമുള്ള കുതിരയെപ്പോലെ നിങ്ങൾ ചിനയ്ക്കുന്നതുകൊണ്ട്, 1
12നിങ്ങളുടെ അമ്മ ഏറ്റവും ലജ്ജിക്കും; 2 നിങ്ങളെ പ്രസവിച്ചവൾ നാണിച്ചുപോകും; 1 അവൾ ജനതകളിൽ താഴ്ന്നവൾ ആകും; 2 മരുഭൂമിയും വരണ്ടനിലവും ശൂന്യദേശവും ആകും. 1
13യഹോവയുടെ ക്രോധം നിമിത്തം 2 അത് നിവാസികൾ ഇല്ലാതെ അശേഷം ശൂന്യമായിത്തീരും; 1 ബാബേലിനരികത്തു കൂടി കടന്നുപോകുന്ന ഏല്ലാവരും 2 ഭീതിയോടെ അതിന്‍റെ സകലബാധകളും നിമിത്തം 2 നിന്ദിച്ചു പരിഹസിക്കും. 1
14ബാബേലിന്‍റെ എതിരെ ചുറ്റും അണിനിരക്കുവിൻ; 2 എല്ലാ വില്ലാളികളുമേ, നിർല്ലോഭം അമ്പുകൾ അതിലേക്ക് എയ്തുവിടുവിൻ; 2 അത് യഹോവയോട് പാപം ചെയ്തിരിക്കുന്നുവല്ലോ. 1
15അതിന് ചുറ്റും നിന്ന് ആർപ്പിടുവിൻ; അത് കീഴടങ്ങിയിരിക്കുന്നു; 2 അതിന്‍റെ കൊത്തളങ്ങൾ വീണുപോയി; 1 അതിന്‍റെ മതിലുകൾ ഇടിഞ്ഞിരിക്കുന്നു; 2 ഇത് യഹോവയുടെ പ്രതികാരമല്ലയോ; 1 അതിനോട് പ്രതികാരം ചെയ്യുവിൻ; 2 അത് ചെയ്തതുപോലെ അതിനോടും ചെയ്യുവിൻ. 1
16വിതയ്ക്കുന്നവനെയും കൊയ്ത്തുകാലത്ത് അരിവാൾ പിടിക്കുന്നവനെയും 2 ബാബേലിൽനിന്ന് ഛേദിച്ചുകളയുവിൻ; 1 നശിപ്പിക്കുന്ന വാൾ പേടിച്ച് ഓരോരുത്തൻ സ്വജനത്തിന്‍റെ അടുക്കൽ മടങ്ങിപ്പോവുകയും 2 സ്വദേശത്തേക്ക് ഓടിപ്പോവുകയും ചെയ്യും.
17യിസ്രായേൽ ചിതറിപ്പോയ ആട്ടിൻകൂട്ടം ആകുന്നു; സിംഹങ്ങൾ അതിനെ ഓടിച്ചുകളഞ്ഞു; ആദ്യം അശ്ശൂർ രാജാവ് അതിനെ വിഴുങ്ങി; ഒടുവിൽ ഇപ്പോൾ ബാബേൽരാജാവായ നെബൂഖദ്നേസർ അതിന്‍റെ അസ്ഥികൾ ഒടിച്ചുകളഞ്ഞു.”
18അതുകൊണ്ട് യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അശ്ശൂർ രാജാവിനെ സന്ദർശിച്ചതുപോലെ ബാബേൽ രാജാവിനെയും അവന്‍റെ രാജ്യത്തെയും സന്ദർശിക്കും.
19പിന്നെ ഞാൻ യിസ്രായേലിനെ അവന്‍റെ മേച്ചിൽപ്പുറത്തേക്ക് മടക്കിവരുത്തും; അവൻ കർമ്മേലിലും ബാശാനിലും മേഞ്ഞുകൊണ്ടിരിക്കും; എഫ്രയീംമലനാട്ടിലും ഗിലെയാദിലും മേഞ്ഞ് അവന് തൃപ്തിവരും.
20ശേഷിപ്പിക്കുന്നവരോട് ഞാൻ ക്ഷമിക്കുകയാൽ ആ നാളുകളിൽ, യിസ്രായേലിന്‍റെ അകൃത്യം അന്വേഷിച്ചാൽ അത് ഇല്ലാതെ ആയിരിക്കും; യെഹൂദായുടെ പാപങ്ങൾ അന്വേഷിച്ചാൽ കാണുകയില്ല” എന്നു യഹോവയുടെ അരുളപ്പാട്. 1
21ദ്വിമത്സരം (മെറാഥയീം) എന്ന ദേശത്തിന്‍റെ നേരെ ചെല്ലുക; 2 അതിന്‍റെ നേരെയും, സന്ദർശനം (പെക്കോദ്) എന്ന പട്ടണത്തിലെ നിവാസികളുടെ നേരെയും തന്നെ; 1 നീ പിന്നാലെ ചെന്നു വെട്ടി അവരെ നിർമ്മൂലനാശം വരുത്തി 2 ഞാൻ കല്പിച്ചതുപോലെ എല്ലാം ചെയ്യുക” എന്നു യഹോവയുടെ അരുളപ്പാട്. 1
22യുദ്ധത്തിന്‍റെ ആരവവും മഹാസംഹാരവും ദേശത്തുണ്ട്. 1
23സർവ്വഭൂമിയുടെയും ചുറ്റികയായിരുന്ന ദേശം പിളർന്ന് തകർന്നുപോയതെങ്ങനെ? 2 ജനതകളുടെ ഇടയിൽ ബാബേൽ ശൂന്യമായിത്തീർന്നത് എങ്ങനെ? 1
24ബാബേലേ, ഞാൻ നിനക്കു ഒരു കെണിവച്ചു; 2 നീ അറിയാതെ അകപ്പെട്ടിരിക്കുന്നു; 1 നിന്നെ കണ്ടെത്തി പിടിച്ചിരിക്കുന്നു; 2 യഹോവയോടല്ലയോ നീ പൊരുതിയത്. 1
25യഹോവ തന്‍റെ ആയുധശാല തുറന്ന് 2 തന്‍റെ ക്രോധത്തിന്‍റെ ആയുധങ്ങൾ എടുത്തുകൊണ്ടുവന്നിരിക്കുന്നു; 1 സൈന്യങ്ങളുടെ യഹോവയായ കർത്താവിന് കല്ദയദേശത്ത് 2 ഒരു പ്രവൃത്തി ചെയ്യുവാനുണ്ട്. 1
26സകലദിക്കുകളിലും നിന്ന് അതിന്‍റെ നേരെ വന്ന് 2 അതിന്‍റെ കളപ്പുരകൾ തുറക്കുവിൻ; 1 അതിനെ കറ്റപോലെ കൂമ്പാരം കൂട്ടുവിൻ; 2 അതിൽ ഒന്നും ശേഷിപ്പിക്കാതെ നിർമ്മൂലനാശം വരുത്തുവിൻ; 1
27അതിലെ കാളകളെ എല്ലാം കൊല്ലുവിൻ; 2 അവ കൊലക്കളത്തിലേക്ക് ഇറങ്ങിപ്പോകട്ടെ; 1 അവർക്ക് അയ്യോ കഷ്ടം; അവരുടെ നാൾ, 2 അവരുടെ സന്ദർശനകാലം വന്നിരിക്കുന്നു.
28നമ്മുടെ ദൈവമായ യഹോവയുടെ പ്രതികാരം, തന്‍റെ മന്ദിരത്തിനു വേണ്ടിയുള്ള പ്രതികാരം തന്നെ, സീയോനിൽ അറിയിക്കേണ്ടതിന് ബാബേൽദേശത്തുനിന്നു രക്ഷപ്പെട്ട് ഓടിപ്പോകുന്നവരുടെ ഘോഷം!
29ബാബേലിന്‍റെ നേരെ വില്ലാളികളെ വിളിച്ചുകൂട്ടുവിൻ; വില്ലു കുലക്കുന്ന എല്ലാവരുമേ, അതിന്‍റെ നേരെ ചുറ്റും പാളയമിറങ്ങുവിൻ; ആരും അതിൽനിന്ന് ചാടിപ്പോകരുത്; അതിന്‍റെ പ്രവൃത്തിക്കു തക്കവണ്ണം അതിന് പകരം കൊടുക്കുവിൻ; അത് ചെയ്തതുപോലെ ഒക്കെയും അതിനോടും ചെയ്യുവിൻ; അത് യഹോവയോട്, യിസ്രായേലിന്‍റെ പരിശുദ്ധനോടു തന്നെ, അഹങ്കാരം കാണിച്ചിരിക്കുന്നു.
30അതുകൊണ്ട് അതിലെ യൗവനക്കാർ അതിന്‍റെ വീഥികളിൽ വീഴും; അതിലെ യോദ്ധാക്കൾ എല്ലാവരും അന്നു നശിച്ചുപോകും” എന്നു യഹോവയുടെ അരുളപ്പാടു 1
31“അഹങ്കാരിയേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു” 2 എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്‍റെ അരുളപ്പാടു; 2 “നിന്‍റെ നാൾ, ഞാൻ നിന്നെ സന്ദർശിക്കുന്ന കാലം, വന്നിരിക്കുന്നു. 1
32അഹങ്കാരി ഇടറിവീഴും; 2 ആരും അവനെ എഴുന്നേല്പിക്കുകയില്ല; 1 ഞാൻ അവന്‍റെ പട്ടണങ്ങൾക്ക് തീ വയ്ക്കും; 2 അത് അവന്‍റെ ചുറ്റുമുള്ള എല്ലാവരെയും ദഹിപ്പിച്ചുകളയും.”
33സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽമക്കളും യെഹൂദാമക്കളും ഒരുപോലെ പീഡിതരായിരിക്കുന്നു; അവരെ ബദ്ധരാക്കി കൊണ്ടുപോയവരെല്ലാം അവരെ വിട്ടയയ്ക്കുവാൻ മനസ്സില്ലാതെ മുറുകെപ്പിടിച്ചുകൊള്ളുന്നു.
34എന്നാൽ അവരുടെ വീണ്ടെടുപ്പുകാരൻ ശക്തനാകുന്നു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടുത്തെ നാമം; ഭൂമിക്ക് സ്വസ്ഥത വരുത്തേണ്ടതിനും ബാബേൽനിവാസികൾക്ക് സ്വസ്ഥത വരുത്തേണ്ടതിനും അവരുടെ വ്യവഹാരം അവിടുന്ന് ശ്രദ്ധയോടെ നടത്തും. 1
35കല്ദയരുടെമേലും ബാബേൽനിവാസികളുടെമേലും 2 അതിന്‍റെ പ്രഭുക്കന്മാരുടെമേലും ജ്ഞാനികളുടെമേലും വാൾ വരുന്നു” 2 എന്നു യഹോവയുടെ അരുളപ്പാടു. 1
36വ്യാജം പ്രവചിക്കുന്നവർ ഭോഷന്മാരാകത്തക്കവിധം 2 അവരുടെ മേൽ വാൾവരും; 1 അതിലെ വീരന്മാർ ഭ്രമിച്ചുപോകത്തക്കവിധം 2 അവരുടെമേലും വാൾവരും. 1
37അവരുടെ കുതിരകളുടെമേലും രഥങ്ങളുടെമേലും 2 അതിന്‍റെ നടുവിലെ സർവ്വസമ്മിശ്രജനതയും 1 സ്ത്രീകളെപ്പോലെ ആയിത്തീരത്തക്കവിധം അവരുടെമേലും വാൾവരും; 2 അതിന്‍റെ ഭണ്ഡാരങ്ങൾ കവർന്നുപോകത്തക്കവിധം 2 അവയുടെ മേലും വാൾവരും. 1
38അതിലെ വെള്ളം വറ്റിപ്പോകത്തക്കവിധം 2 ഞാൻ അതിന്മേൽ വരൾച്ച വരുത്തും; 1 അത് വിഗ്രഹങ്ങളുടെ ദേശമല്ലയോ; 2 ഘോരബിംബങ്ങൾ നിമിത്തം അവർ ഭ്രാന്തന്മാരായിരിക്കുന്നു.
39ആകയാൽ അവിടെ മരുഭൂമൃഗങ്ങൾ കുറുനരികളോടുകൂടെ വസിക്കും; ഒട്ടകപ്പക്ഷിയും അവിടെ വസിക്കും; ഇനി അതിൽ ഒരുനാളും ജനവാസമുണ്ടാവുകയില്ല; തലമുറതലമുറയായി അത് നിവാസികൾ ഇല്ലാതെ കിടക്കും.
40ദൈവം സൊദോമിനെയും ഗൊമോരയെയും അവയുടെ അയൽ പട്ടണങ്ങളെയും നശിപ്പിച്ച നാളിലെപ്പോലെ അവിടെയും ആരും താമസിക്കുകയില്ല; ഒരു മനുഷ്യനും അവിടെ വസിക്കുകയില്ല” എന്നു യഹോവയുടെ അരുളപ്പാടു. 1
41വടക്കുനിന്ന് ഒരു ജനത വരുന്നു; 2 ഭൂമിയുടെ അറ്റങ്ങളിൽനിന്ന് ഒരു മഹാജനതയും 2 അനേകം രാജാക്കന്മാരും ഇളകിവരുന്നു. 1
42അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു; 2 അവർ ക്രൂരന്മാർ, കരുണയില്ലാത്തവർ തന്നെ; 1 അവരുടെ ആരവം കടൽപോലെ ഇരമ്പുന്നു; 2 ബാബേൽപുത്രീ, അവർ യുദ്ധസന്നദ്ധരായി ഓരോരുത്തനും 2 കുതിരപ്പുറത്തു കയറി നിന്‍റെനേരെ അണിനിരന്നു നില്ക്കുന്നു. 1
43ബാബേൽരാജാവിന് അവരെപ്പറ്റിയുള്ള വാർത്ത കേട്ടു 2 അവന്‍റെ ധൈര്യം ക്ഷയിച്ചുപോയി; 2 നോവുകിട്ടിയ സ്ത്രീയെപ്പോലെ അതിവ്യസനവും വേദനയും പിടിച്ചു.
44യോർദ്ദാന്‍റെ വൻകാട്ടിൽനിന്ന് ഒരു സിംഹം എന്നപോലെ അവൻ, എപ്പോഴും പച്ചയായിരിക്കുന്ന മേച്ചിൽപ്പുറങ്ങളിലേക്ക് കയറിവരുന്നു; ഞാൻ അവരെ പെട്ടെന്ന് അതിൽനിന്ന് ഓടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിന് നിയമിക്കും; എനിക്ക് സമനായവൻ ആര്‍? എന്നെ കുറ്റം ചുമത്തുന്നവൻ ആര്‍? എന്‍റെ മുമ്പാകെ നില്ക്കുവാൻ കഴിയുന്ന ഇടയൻ ആര്‍?
45അതുകൊണ്ട് യഹോവ ബാബേലിനെക്കുറിച്ച് ആലോചിച്ച ആലോചനയും കല്ദയരുടെ ദേശത്തെക്കുറിച്ച് നിരൂപിച്ച നിരൂപണങ്ങളും കേൾക്കുവിൻ! ആട്ടിൻകൂട്ടത്തിൽ ചെറിയവയെ അവർ ഇഴച്ചുകൊണ്ടുപോകും; അവൻ അവരുടെ മേച്ചിൽപ്പുറങ്ങൾ അവരോടുകൂടി ശൂന്യമാക്കിക്കളയും.
46ബാബേൽ പിടിക്കപ്പെട്ടു എന്ന ആർപ്പുവിളികൊണ്ട് ഭൂമി നടുങ്ങുന്നു; അതിന്‍റെ നിലവിളി ജനതകളുടെ ഇടയിൽ കേൾക്കുന്നു.