Jonah · ബൈബിൾ (മലയാളം)

Jonah 2

1യോനാ മത്സ്യത്തിന്‍റെ വയറ്റിൽ കിടന്നുകൊണ്ട് തന്‍റെ ദൈവമായ യഹോവയോട് പ്രാർത്ഥിച്ചു: 1

2“ഞാൻ എന്‍റെ കഷ്ടത നിമിത്തം യഹോവയോട് നിലവിളിച്ചു. 2 അവൻ എനിക്ക് ഉത്തരം അരുളി. 1 ഞാൻ പാതാളത്തിന്‍റെ ഉദരത്തിൽ നിന്ന് കരഞ്ഞപേക്ഷിച്ചു; 2 നീ എന്‍റെ നിലവിളി കേട്ടു. 1

3നീ എന്നെ സമുദ്രത്തിന്‍റെ ആഴത്തിൽ ഇട്ടുകളഞ്ഞു; 2 പ്രവാഹങ്ങൾ എന്നെ ചുറ്റി; 1 നിന്‍റെ ഓളങ്ങളും തിരകളുമെല്ലാം 2 എന്‍റെ മീതെ കടന്നുപോയി. 1

4നിന്‍റെ ദൃഷ്ടി എന്നിൽ നിന്നു നീക്കിയിരിക്കുന്നു; 2 എങ്കിലും ഞാൻ നിന്‍റെ വിശുദ്ധമന്ദിരത്തിങ്കലേക്കു നോക്കിക്കൊണ്ടിരിക്കും എന്നു ഞാൻ പറഞ്ഞു. 1

5വെള്ളം എന്‍റെ പ്രാണനോളം എത്തി, 2 ആഴി എന്നെ ചുറ്റി, 2 കടൽപുല്ല് എന്‍റെ തലപ്പാവായിരുന്നു. 2

6ഞാൻ പർവ്വതങ്ങളുടെ അടിവാരങ്ങളോളം ഇറങ്ങി, 2 ഭൂമി തന്‍റെ ഓടാമ്പലുകളാൽ എന്നെ സദാകാലത്തേക്കും അടെച്ചു. 1 എങ്കിലും എന്‍റെ ദൈവമായ യഹോവേ, 2 നീ എന്‍റെ പ്രാണനെ പാതാളത്തിൽ നിന്ന് കയറ്റിയിരിക്കുന്നു. 1

7എന്‍റെ പ്രാണൻ എന്‍റെ ഉള്ളിൽ ക്ഷീണിച്ചുപോയപ്പോൾ, 2 ഞാൻ യഹോവയെ ഓർത്തു. 1 എന്‍റെ പ്രാർത്ഥന വിശുദ്ധമന്ദിരത്തിൽ നിന്‍റെ അടുക്കൽ എത്തി. 1

8മിഥ്യാമൂർത്തികളെ ഭജിക്കുന്നവർ 2 തങ്ങളോട് ദയാലുവായവനെ ഉപേക്ഷിക്കുന്നു. 1

9ഞാനോ സ്തോത്രനാദത്തോടെ നിനക്ക് യാഗം അർപ്പിക്കും; 2 നേർന്നിരിക്കുന്നതു ഞാൻ നിറവേറ്റും. 2 രക്ഷ യഹോവയിൽ നിന്നു തന്നെ വരുന്നു.”

10അപ്പോൾ യഹോവ മത്സ്യത്തോടു കല്പിച്ചു. അത് യോനയെ കരയ്ക്ക് ഛർദ്ദിച്ചു.

← Jonah 1Read In The App, Free →Jonah 3 →

Study Jonah 2

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

1234