ഫിലിപ്പ്യര്‍ 1:1
ക്രിസ്തുയേശുവിന്റെ ദാസന്മാരായ പൌലൊസും തിമൊഥെയൊസും ഫിലിപ്പിയിൽ ക്രിസ്തുയേശുവിലുള്ള സകലവിശുദ്ധന്മാൎക്കും അദ്ധ്യക്ഷന്മാൎക്കും ശുശ്രൂഷകന്മാൎക്കും കൂടെ എഴുതുന്നതു:
Sathyavedapusthakam (Malayalam Bible)
In The King James Version
In Context
Cross References
Mark 13:34ഒരു മനുഷ്യൻ വീടുവിട്ടു പരദേശത്തുപോകുമ്പോൾ ദാസന്മാൎക്കു അധികാരവും അവനവന്നു അതതു വേലയും കൊടുത്തിട്ടു വാതിൽകാവൽക്കാരനോടു ഉണൎന്നിരിപ്പാൻ കല്പിച്ചതുപോലെ തന്നേ.
Acts 1:20--സങ്കീൎത്തനപുസ്തകത്തിൽ: “അവന്റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതിൽ ആരും പാൎക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു.
Acts 9:13അതിന്നു അനന്യാസ്: കൎത്താവേ, ആ മനുഷ്യൻ യെരൂശലേമിൽ നിന്റെ വിശുദ്ധന്മാൎക്കു എത്ര ദോഷം ചെയ്തു എന്നു പലരും പറഞ്ഞു ഞാൻ കേട്ടിരിക്കുന്നു.
Acts 16:12ഇതു മക്കെദോന്യയുടെ ആ ഭാഗത്തെ ഒരു പ്രധാന പട്ടണവും റോമക്കാർ കുടിയേറിപ്പാൎത്തതും ആകുന്നു; ആ പട്ടണത്തിൽ ഞങ്ങൾ ചില ദിവസം പാൎത്തു.
Romans 1:1ദൈവം തന്റെ പുത്രനും നമ്മുടെ കൎത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചു
1 Corinthians 1:1ദൈവേഷ്ടത്താൽ യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൌലൊസും സഹോദരനായ സോസ്തെനേസും കൊരിന്തിലുള്ള ദൈവസഭെക്കു,