സങ്കീർത്തനങ്ങൾ 78:44
അവൻ അവരുടെ നദികളെയും തോടുകളെയും അവൎക്കു കുടിപ്പാൻ വഹിയാതവണ്ണം രക്തമാക്കിത്തീൎത്തു.
Sathyavedapusthakam (Malayalam Bible)
In The King James Version
And had turned their rivers into blood; and their floods, that they could not drink.
In Context
43അവൻ ശത്രുവിൻ വശത്തുനിന്നു അവരെ വിടുവിച്ച ദിവസവും അവർ ഓൎത്തില്ല.
45അവൻ അവരുടെ ഇടയിൽ ഈച്ചയെ അയച്ചു; അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവൎക്കു നാശം ചെയ്തു.
Cross References
Exodus 7:20മോശെയും അഹരോനും യഹോവ കല്പിച്ചതുപോലെ ചെയ്തു. അവൻ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ വടി ഓങ്ങി നദിയിലുള്ള വെള്ളത്തിൽ അടിച്ചു; നദിയിലുള്ള വെള്ളം ഒക്കെയും രക്തമായ്തീൎന്നു.
Revelation 16:3രണ്ടാമത്തവൻ തന്റെ കലശം സമുദ്രത്തിൽ ഒഴിച്ചു; അപ്പോൾ അതു മരിച്ചവന്റെ രക്തംപോലെ ആയിത്തിൎന്നു; സമുദ്രത്തിലെ ജീവജന്തു ഒക്കെയും ചത്തുപോയി.