Psalms 78
1എന്‍റെ ജനമേ, എന്‍റെ ഉപദേശം ശ്രദ്ധിക്കുവിൻ; 2 എന്‍റെ വായിലെ മൊഴികൾക്ക് നിങ്ങളുടെ ചെവി ചായിക്കുവിൻ. 1
2ഞാൻ ഉപമ പ്രസ്താവിക്കുവാൻ വായ് തുറക്കും; 2 പുരാതനകടങ്കഥകളെ ഞാൻ പറയും. 1
3നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; 2 നമ്മുടെ പിതാക്കന്മാർ നമ്മളോട് പറഞ്ഞിരിക്കുന്നു. 1
4നാം നമ്മുടെ മക്കളോട് അവയെ മറച്ചുവയ്ക്കാതെ 2 വരുവാനുള്ള തലമുറയോട് യഹോവയുടെ സ്തുതിയും ബലവും 2 കർത്താവ് ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും. 1
5ദൈവം യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; 2 യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; 1 അവയെ അവരുടെ മക്കളെ അറിയിക്കുവാൻ 2 നമ്മുടെ പിതാക്കന്മാരോട് കല്പിച്ചു. 1
6വരുവാനുള്ള തലമുറ, ജനിക്കുവാനിരിക്കുന്ന മക്കൾതന്നെ, 2 അവയെ ഗ്രഹിക്കുകയും എഴുന്നേറ്റ് തങ്ങളുടെ മക്കളോട് അറിയിക്കുകയും ചെയ്യും. 1
7അവർ അവരുടെ ആശ്രയം ദൈവത്തിൽ വയ്ക്കുകയും 2 അവിടുത്തെ പ്രവൃത്തികളെ മറന്നുകളയാതെ 2 അവിടുത്തെ കല്പനകൾ പ്രമാണിച്ചു നടക്കുകയും 1
8അവരുടെ പിതാക്കന്മാരെപോലെ 2 ശാഠ്യവും മത്സരവും ഉള്ള തലമുറയായി 1 ഹൃദയത്തെ സ്ഥിരമാക്കാതെ, 2 ദൈവത്തോട് അവിശ്വസ്തമനസ്സുള്ള ഒരു തലമുറയായി തീരാതിരിക്കുകയും ചെയ്യേണ്ടതിന് തന്നെ. 1
9ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ 2 യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി. 1
10അവർ ദൈവത്തിന്‍റെ നിയമം പ്രമാണിച്ചില്ല; 2 കർത്താവിന്‍റെ ന്യായപ്രമാണം ഉപേക്ഷിച്ചു നടന്നു. 1
11അവർ ദൈവത്തിന്‍റെ പ്രവൃത്തികളും 2 അവരെ കാണിച്ച അത്ഭുതങ്ങളും മറന്നുകളഞ്ഞു. 1
12കർത്താവ് മിസ്രയീം ദേശത്ത്, സോവാൻ വയലിൽവച്ച് 2 അവരുടെ പൂര്‍വ്വ പിതാക്കന്മാരുടെ കൺമുമ്പിൽ, അത്ഭുതം പ്രവർത്തിച്ചു. 1
13ദൈവം സമുദ്രത്തെ വിഭാഗിച്ച്, അതിൽകൂടി അവരെ കടത്തി; 2 കർത്താവ് വെള്ളത്തെ ചിറപോലെ നില്‍ക്കുമാറാക്കി. 1
14പകൽ സമയത്ത് അവിടുന്ന് മേഘംകൊണ്ടും 2 രാത്രിമുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി. 1
15ദൈവം മരുഭൂമിയിൽ പാറകളെ പിളർന്നു 2 ആഴികളാൽ എന്നപോലെ അവർക്ക് ധാരാളം കുടിക്കുവാൻ കൊടുത്തു. 1
16പാറയിൽനിന്ന് അവിടുന്ന് അരുവികളെ പുറപ്പെടുവിച്ചു; 2 വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി. 1
17എങ്കിലും അവർ കർത്താവിനോട് പാപംചെയ്തു; 2 അത്യുന്നതനോട് മരുഭൂമിയിൽവച്ച് മത്സരിച്ചുകൊണ്ടിരുന്നു. 1
18അവർ കൊതിക്കുന്ന ഭക്ഷണം ചോദിച്ചു കൊണ്ടു 2 അവർ ഹൃദയത്തിൽ ദൈവത്തെ പരീക്ഷിച്ചു. 1
19അവർ ദൈവത്തിനു വിരോധമായി സംസാരിച്ചു: 2 “മരുഭൂമിയിൽ മേശ ഒരുക്കുവാൻ ദൈവത്തിനു കഴിയുമോ?” 1
20ദൈവം പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, 2 തോടുകളും കവിഞ്ഞൊഴുകി, സത്യം; 1 “എന്നാൽ അപ്പംകൂടി തരുവാൻ ദൈവത്തിന് കഴിയുമോ? 2 തന്‍റെ ജനത്തിന് ദൈവം മാംസം വരുത്തി കൊടുക്കുമോ?” എന്നു പറഞ്ഞു. 1
21ആകയാൽ യഹോവ അത് കേട്ടു കോപിച്ചു; 2 യാക്കോബിന്‍റെ നേരെ തീ ജ്വലിച്ചു; 2 യിസ്രായേലിന്‍റെ നേരെ കോപവും പൊങ്ങി. 1
22അവർ ദൈവത്തിൽ വിശ്വസിക്കുകയും 2 കർത്താവിന്‍റെ രക്ഷയിൽ ആശ്രയിക്കുകയും ചെയ്യായ്കയാൽ തന്നെ. 1
23അവിടുന്ന് മീതെ മേഘങ്ങളോടു കല്പിച്ചു; 2 ആകാശത്തിന്‍റെ വാതിലുകളെ തുറന്നു. 1
24അവർക്ക് തിന്നുവാൻ മന്ന വർഷിപ്പിച്ചു; 2 സ്വർഗ്ഗീയധാന്യം അവർക്ക് കൊടുത്തു. 1
25മനുഷ്യർ ദൂതന്മാരുടെ അപ്പം തിന്നു; 2 കർത്താവ് അവർക്ക് തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു. 1
26ദൈവം ആകാശത്തിൽ കിഴക്കൻകാറ്റ് അടിപ്പിച്ചു; 2 തന്‍റെ ശക്തിയാൽ കിഴക്കൻ കാറ്റുവരുത്തി. 1
27ദൈവം അവർക്ക് പൊടിപോലെ മാംസത്തെയും 2 കടൽപുറത്തെ മണൽപോലെ പക്ഷികളെയും വർഷിപ്പിച്ചു; 1
28അവരുടെ പാളയത്തിന്‍റെ നടുവിലും 2 പാർപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു. 1
29അങ്ങനെ അവർ തിന്ന് തൃപ്തരായി. 2 അവർ ആഗ്രഹിച്ചത് അവിടുന്ന് അവർക്ക് കൊടുത്തു. 1
30അവരുടെ കൊതിക്കു മതിവന്നില്ല; 2 ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾ തന്നെ, 1
31ദൈവത്തിന്‍റെ കോപം അവരുടെ മേൽ വന്നു; 2 അവരുടെ അതിശക്തന്മാരിൽ ചിലരെ കൊന്നു 2 യിസ്രായേലിലെ യൗവനക്കാരെ സംഹരിച്ചു. 1
32ഇതെല്ലാമായിട്ടും അവർ പിന്നെയും പാപംചെയ്തു; 2 ദൈവത്തിന്‍റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല. 1
33അതുകൊണ്ട് ദൈവം അവരുടെ നാളുകളെ ശ്വാസം പോലെയും 2 അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി. 1
34ദൈവം അവരെ കൊല്ലുമ്പോൾ അവർ ദൈവത്തെ അന്വേഷിക്കും; 2 അവർ തിരിഞ്ഞ് ജാഗ്രതയോടെ ദൈവത്തെ തിരയും. 1
35ദൈവം അവരുടെ പാറ എന്നും 2 അത്യുന്നതനായ ദൈവം അവരുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർക്കും. 1
36എങ്കിലും അവർ വായ്കൊണ്ട് ദൈവത്തോട് കപടം സംസാരിക്കും 2 നാവുകൊണ്ട് ദൈവത്തോട് ഭോഷ്ക് പറയും. 1
37അവരുടെ ഹൃദയം ദൈവത്തിൽ സ്ഥിരമായിരുന്നില്ല; 2 കർത്താവിന്‍റെ നിയമത്തോട് അവർ വിശ്വസ്തത കാണിച്ചതുമില്ല. 1
38എങ്കിലും ദൈവം കരുണയുള്ളവനാകുകകൊണ്ട് 2 അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; 1 തന്‍റെ ക്രോധം മുഴുവനും ജ്വലിപ്പിക്കാതെ 2 തന്‍റെ കോപം പലപ്പോഴും അടക്കിക്കളഞ്ഞു. 1
39അവർ കേവലം ജഡം അത്രേ എന്നും 2 മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റുപോലെ എന്നും കർത്താവ് ഓർത്തു. 1
40മരുഭൂമിയിൽ അവർ എത്ര തവണ ദൈവത്തോട് മത്സരിച്ചു! 2 ശൂന്യദേശത്ത് എത്ര പ്രാവശ്യം ദൈവത്തെ ദുഃഖിപ്പിച്ചു! 1
41അവർ വീണ്ടുംവീണ്ടും ദൈവത്തെ പരീക്ഷിച്ചു; 2 യിസ്രായേലിന്‍റെ പരിശുദ്ധനെ ദൈവത്തെ മുഷിപ്പിച്ചു. 1
42മിസ്രയീമിൽ അടയാളങ്ങളും 2 സോവാൻവയലിൽ അത്ഭുതങ്ങളും ചെയ്ത അവിടുത്തെ കയ്യും 1
43കർത്താവ് ശത്രുവിന്‍റെ കയ്യിൽനിന്ന് 2 അവരെ വിടുവിച്ച ദിവസവും അവർ ഓർമ്മിച്ചില്ല. 1
44ദൈവം അവരുടെ നദികളെയും തോടുകളെയും 2 അവർക്ക് കുടിക്കുവാൻ കഴിയാത്തവിധം രക്തമാക്കിത്തീർത്തു. 1
45ദൈവം അവരുടെ ഇടയിൽ ഈച്ചയെ അയച്ചു; 2 അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവർക്ക് നാശം ചെയ്തു. 1
46അവരുടെ വിള അവിടുന്ന് തുള്ളനും 2 അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു. 1
47ദൈവം അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും 2 അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു. 1
48ദൈവം അവരുടെ കന്നുകാലികളെ കന്മഴക്കും 2 അവരുടെ ആട്ടിൻകൂട്ടങ്ങളെ ഇടിത്തീയ്ക്കും ഏല്പിച്ചു. 1
49ദൈവം അവരുടെ ഇടയിൽ തന്‍റെ കോപാഗ്നിയും 2 ക്രോധവും രോഷവും കഷ്ടവും അയച്ചു; 1 അനർത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നെ. 1
50ദൈവം തന്‍റെ കോപത്തിന് ഒരു പാത ഒരുക്കി, 2 അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ 2 അവരുടെ ജീവനെ മഹാവ്യാധിക്ക് ഏല്പിച്ചുകളഞ്ഞു. 1
51ദൈവം മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും 2 ഹാമിന്‍റെ + 78:51 ഹാമിന്‍റെ ഹാം-ഈജിപ്തിനെ പൊതുവേ വിളിക്കുന്ന പേരാണ് ഹാം. സങ്കീ 105:23, 27; 106:22 നോക്കുക. നോഹയുടെ പുത്രന്മാരിലൊരുവനായ ഹാമിനെ ഈജിപ്ത്കാരുടെ പൂര്‍വ്വപിതാവായി വിളിക്കപ്പെടുന്നു. ഉല്‍പ്പത്തി 10:6 നോക്കുക കൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്‍റെ ആദ്യഫലത്തെയും സംഹരിച്ചു. 1
52എന്നാൽ തന്‍റെ ജനത്തെ ദൈവം ആടുകളെപ്പോലെ പുറപ്പെടുവിച്ചു; 2 മരുഭൂമിയിൽ ആട്ടിൻകൂട്ടത്തെപ്പോലെ അവരെ നടത്തി. 1
53ദൈവം അവരെ നിർഭയമായി നടത്തുകയാൽ അവർക്ക് ഭയമുണ്ടായില്ല; 2 അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു. 1
54ദൈവം അവരെ തന്‍റെ വിശുദ്ധദേശത്തിലേക്കും 2 തന്‍റെ വലങ്കൈ സമ്പാദിച്ച ഈ പർവ്വതത്തിലേക്കും കൊണ്ടുവന്നു. 1
55അവരുടെ മുമ്പിൽനിന്നു ദൈവം ജനതകളെ നീക്കിക്കളഞ്ഞു; 2 ചരടുകൊണ്ട് അളന്ന് അവർക്ക് അവകാശം പകുത്തുകൊടുത്തു; 2 യിസ്രായേലിന്‍റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ താമസിപ്പിച്ചു. 1
56എങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ച് മത്സരിച്ചു; 2 അവിടുത്തെ സാക്ഷ്യങ്ങൾ പ്രമാണിച്ചതുമില്ല. 1
57അവർ അവരുടെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞ് ദ്രോഹം ചെയ്തു; 2 വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു. 1
58അവർ അവരുടെ പൂജാഗിരികളെക്കൊണ്ട് ദൈവത്തെ കോപിപ്പിച്ചു; 2 വിഗ്രഹങ്ങളെക്കൊണ്ട് കർത്താവിന് തീക്ഷ്ണത ജനിപ്പിച്ചു. 1
59ദൈവം അത് കേട്ടു ക്രുദ്ധിച്ചു; 2 യിസ്രായേലിനെ ഏറ്റവും വെറുത്തു. 1
60അതുകൊണ്ട് ദൈവം ശീലോവിലെ + 78:60 ശീലോവിലെ എഫ്രയീം ഗോത്രത്തിന്‍റെ അധീനതയിലുള്ള പ്രദേശത്തെ ഒരു പട്ടണമായിരുന്നു ശീലോവ്. യെരൂശലേമിന് 32 കിലോമീറ്റര്‍ വടക്കായി ഇത് സ്ഥിതിചെയ്യുന്നു. ഇവിടെയാണ് യിസ്രായേലിന്‍റെ പുരാതന ചരിത്രത്തിലെ നിയമപെട്ടകം സൂക്ഷിച്ചിരുന്നത്. യോശുവ 18:1, 1ശമുവേല്‍ 1:3 നോക്കുക. തിരുനിവാസവും 2 താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന നിവാസവും + 78:60 നിവാസവും കൂടാരവും ഉപേക്ഷിച്ചു. 1
61തന്‍റെ ബലത്തെ പ്രവാസത്തിലും 2 തന്‍റെ നിയമ പെട്ടകത്തെ ശത്രുവിന്‍റെ കയ്യിലും ഏല്പിച്ചുകൊടുക്കുകയും മാനഹീനനാക്കുകയും ചെയ്തു. 1
62ദൈവം തന്‍റെ അവകാശത്തോട് കോപിച്ചു; 2 തന്‍റെ ജനത്തെ വാളിന് വിട്ടുകൊടുത്തു. 1
63അവരുടെ യൗവനക്കാർ തീയ്ക്ക് ഇരയായിത്തീർന്നു; 2 അവരുടെ കന്യകമാർക്ക് വിവാഹഗീതം ഉണ്ടായതുമില്ല. 1
64അവരുടെ പുരോഹിതന്മാർ വാൾകൊണ്ടു വീണു; 2 അവരുടെ വിധവമാർ വിലാപം കഴിച്ചതുമില്ല. 1
65അപ്പോൾ കർത്താവ് ഉറക്കത്തിൽനിന്ന് ഉണർന്നുവരുന്നവനെപ്പോലെയും 2 വീഞ്ഞു കുടിച്ച് അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു. 1
66ദൈവം തന്‍റെ ശത്രുക്കളെ പിന്നിലേക്ക് ഓടിച്ചുകളഞ്ഞു; 2 അവർക്ക് നിത്യനിന്ദ വരുത്തുകയും ചെയ്തു. 1
67എന്നാൽ കർത്താവ് യോസേഫിന്‍റെ കൂടാരത്തെ ത്യജിച്ച്; 2 എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല. 1
68ദൈവം യെഹൂദാഗോത്രത്തെയും 2 താൻ പ്രിയപ്പെട്ട സീയോൻ പർവ്വതത്തെയും തിരഞ്ഞെടുത്തു. 1
69താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും 2 സ്വർഗ്ഗോന്നതികളെപ്പോലെയും ദൈവം തന്‍റെ വിശുദ്ധമന്ദിരത്തെ പണിതു. 1
70കർത്താവ് തന്‍റെ ദാസനായ ദാവീദിനെ തെരഞ്ഞെടുത്തു; 2 ആട്ടിൻതൊഴുത്തുകളുടെ ഇടയിൽനിന്ന് അവനെ വരുത്തി. 1
71തന്‍റെ ജനമായ യാക്കോബിനെയും തന്‍റെ അവകാശമായ യിസ്രായേലിനെയും 2 മേയിക്കേണ്ടതിന് യഹോവ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു. 1
72അങ്ങനെ അവൻ പരമാർത്ഥ ഹൃദയത്തോടെ അവരെ മേയിച്ചു; 2 കൈകളുടെ സാമർത്ഥ്യത്തോടെ അവരെ നടത്തി.