സങ്കീർത്തനങ്ങൾ 78:65
അപ്പോൾ കൎത്താവു ഉറക്കുണൎന്നുവരുന്നവനെപ്പോലെയും വീഞ്ഞുകുടിച്ചു അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണൎന്നു.
Sathyavedapusthakam (Malayalam Bible)
In The King James Version
Then the Lord awaked as one out of sleep, and like a mighty man that shouteth by reason of wine.
In Context
64അവരുടെ പുരോഹിതന്മാർ വാൾകൊണ്ടു വീണു; അവരുടെ വിധവമാർ വിലാപം കഴിച്ചതുമില്ല.
66അവൻ തന്റെ ശത്രുക്കളെ പുറകോട്ടു അടിച്ചുകളഞ്ഞു; അവൎക്കു നിത്യനിന്ദവരുത്തുകയും ചെയ്തു.
Cross References
Deuteronomy 23:15യജമാനനെ വിട്ടു നിന്റെ അടുക്കൽ ശരണം പ്രാപിപ്പാൻ വന്ന ദാസനെ യജമാനന്റെ കയ്യിൽ ഏല്പിക്കരുതു.
Psalms 44:23കൎത്താവേ, ഉണരേണമേ; നീ ഉറങ്ങുന്നതു എന്തു? എഴുന്നേല്ക്കേണമേ; ഞങ്ങളെ എന്നേക്കും തള്ളിക്കളയരുതേ.
Isaiah 42:13യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; ഒരു യോദ്ധാവിനെപ്പോലെ തീക്ഷ്ണതയെ ജ്വലിപ്പിക്കും; അവൻ ആൎത്തുവിളിക്കും; അവൻ ഉച്ചത്തിൽ ആൎക്കും; തന്റെ ശത്രുക്കളോടു വീൎയ്യം പ്രവൎത്തിക്കും.
Zephaniah 3:17നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും.