1 Chronicles · ബൈബിൾ (മലയാളം)

1 Chronicles 2

1യിസ്രായേലിന്‍റെ പുത്രന്മാർ: രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ,

2ദാൻ, യോസേഫ്, ബെന്യാമീൻ, നഫ്താലി, ഗാദ്, ആശേർ.

3യെഹൂദായുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലാ; ഇവർ മൂന്നുപേരും കനാന്യസ്ത്രീയായ ബത്ശൂവയിൽ നിന്നു ജനിച്ചു. യെഹൂദായുടെ ആദ്യജാതനായ ഏർ യഹോവയ്ക്ക് അനിഷ്ടനായിരുന്നതുകൊണ്ട് യഹോവ അവനെ കൊന്നു.

4അവന്‍റെ മരുമകൾ താമാർ അവനു പേരെസ്സിനെയും സേരെഹിനെയും പ്രസവിച്ചു. യെഹൂദായുടെ പുത്രന്മാർ ആകെ അഞ്ചുപേർ.

5പേരെസ്സിന്‍റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ.

6സേരെഹിന്‍റെ പുത്രന്മാർ: സിമ്രി, ഏഥാൻ, ഹേമാൻ, കൽക്കോൽ, ദാരാ; ഇങ്ങനെ അഞ്ചുപേർ.

7കർമ്മിയുടെ പുത്രൻ: ശപഥാർപ്പിതവസ്തുവിൽ അകൃത്യം ചെയ്തു യിസ്രായേലിനെ കഷ്ടത്തിലാക്കിയ ആഖാൻ + 2:7 ആഖാൻ ആഖാന്‍-ദൈവത്തിനു സമര്‍പ്പിക്കപ്പെട്ട വസ്തുക്കള്‍ കൊള്ളയടിച്ചതുമൂലം യിസ്രായേല്‍ മക്കള്‍ക്ക്‌ നാശം വരുത്തിയ വ്യക്തി. തന്നെ.

8ഏഥാന്‍റെ പുത്രൻ: അസര്യാവ്.

9ഹെസ്രോന്‍റെ പുത്രന്മാർ: യെരഹ്മയേൽ, രാം, കെലൂബായി.

10രാമിന്‍റെ പുത്രൻ അമ്മീനാദാബ്; അമ്മീനാദാബിന്‍റെ പുത്രൻ നഹശോന്‍. നഹശോന്‍ യെഹൂദാമക്കൾക്ക് പ്രഭുവായിരുന്നു.

11നഹശോൻ ശല്മയെ ജനിപ്പിച്ചു; ശല്മാ ബോവസിനെ ജനിപ്പിച്ചു.

12ബോവസ് ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു.

13യിശ്ശായി തന്‍റെ ആദ്യജാതൻ എലീയാബിനെയും രണ്ടാമൻ അബിനാദാബിനെയും മൂന്നാമൻ

14ശിമെയയേയും നാലാമൻ നഥനയേലിനെയും

15അഞ്ചാമൻ രദ്ദായിയെയും ആറാമൻ ഓസെമിനെയും ഏഴാമൻ ദാവീദിനെയും ജനിപ്പിച്ചു.

16അവരുടെ സഹോദരിമാർ സെരൂയയും അബീഗയിലും ആയിരുന്നു. സെരൂയയുടെ പുത്രന്മാർ: അബീശായി, യോവാബ്, അസാഹേൽ; ഇങ്ങനെ മൂന്നുപേർ.

17അബീഗയിൽ അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പൻ യിസ്മായേല്യനായ യേഥെർ ആയിരുന്നു.

18ഹെസ്രോന്‍റെ മകൻ കാലേബ് തന്‍റെ ഭാര്യയായ അസൂബായില്‍ യെരീയോത്തിനെ ജനിപ്പിച്ചു യെരീയോത്ത് മക്കളെ ജനിപ്പിച്ചു. അവളുടെ പുത്രന്മാർ: യേശെർ, ശോബാബ്, അർദ്ദോൻ.

19അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവൾ അവനു ഹൂരിനെ പ്രസവിച്ചു.

20ഹൂർ ഊരിയെ ജനിപ്പിച്ചു; ഊരി ബെസലേലിനെ ജനിപ്പിച്ചു.

21അതിന്‍റെശേഷം ഹെസ്രോൻ, ഗിലെയാദിന്‍റെ അപ്പനായ മാഖീരിന്‍റെ മകളെ വിവാഹം ചെയ്തപ്പോൾ അവന് അറുപതു വയസ്സായിരുന്നു. അവൾ ഹെസ്രോന് സെഗൂബിനെ പ്രസവിച്ചു.

22സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവനു ഗിലെയാദ്‌ദേശത്ത് ഇരുപത്തിമൂന്നു പട്ടണം ഉണ്ടായിരുന്നു.

23എന്നാൽ ഗെശൂരും അരാമും, യായീരിന്‍റെ പട്ടണങ്ങളെയും കെനാത്തിനെയും, അതിന്‍റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപതു പട്ടണങ്ങൾ അവരുടെ കയ്യിൽനിന്നു പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്‍റെ അപ്പനായ മാഖീരിന്‍റെ പുത്രന്മാരായിരുന്നു.

24ഹെസ്രോൻ കാലേബ്-എഫ്രാത്തയിൽവച്ച് മരിച്ചശേഷം ഹെസ്രോന്‍റെ ഭാര്യ അബീയാ അവന് അശ്ഹൂരിനെ പ്രസവിച്ചു. അശ്ഹൂർ തെക്കോവയുടെ പിതാവായിരുന്നു. 1 യെരഹ്മയേലിന്‍റെ പുത്രന്മാർ

25ഹെസ്രോന്‍റെ ആദ്യജാതനായ യെരഹ്മയേലിന്‍റെ പുത്രന്മാർ: ആദ്യജാതൻ രാം, ബൂനാ, ഓരെൻ, ഓസെം, അഹീയാവ്.

26യെരഹ്മയേലിന് മറ്റൊരു ഭാര്യ ഉണ്ടായിരുന്നു; അവൾക്ക് അതാരാ എന്നു പേർ; അവൾ ഓനാമിന്‍റെ അമ്മ.

27യെരഹ്മയേലിന്‍റെ ആദ്യജാതനായ രാമിന്‍റെ പുത്രന്മാർ: മയസ്, യാമീൻ, ഏക്കെർ.

28ഓനാമിന്‍റെ പുത്രന്മാർ: ശമ്മായി, യാദാ. ശമ്മായിയുടെ പുത്രന്മാർ: നാദാബ്, അബിശൂർ.

29അബിശൂരിന്‍റെ ഭാര്യക്ക് അബീഹയീൽ എന്നു പേർ; അവൾ അവനു അഹ്ബാനെയും, മോലീദിനെയും പ്രസവിച്ചു.

30നാദാബിന്‍റെ പുത്രന്മാർ: സേലെദ്, അപ്പയീം; എന്നാൽ സേലെദ് മക്കളില്ലാതെ മരിച്ചു.

31അപ്പയീമിന്‍റെ പുത്രൻ: യിശി. യിശിയുടെ പുത്രൻ: ശേശാൻ. ശേശാന്‍റെ പുത്രൻ:

32അഹ്ലയീം. ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാർ: യേഥെർ, യോനാഥാൻ; എന്നാൽ യേഥെർ മക്കളില്ലാതെ മരിച്ചു.

33യോനാഥാന്‍റെ പുത്രന്മാർ: പേലെത്ത്, സാസാ. ഇവർ യെരഹ്മയേലിന്‍റെ പിന്തുടർച്ചക്കാർ.

34ശേശാന് പുത്രിമാരല്ലാതെ പുത്രന്മാർ ഇല്ലായിരുന്നു. ശേശാന് മിസ്രയീമ്യനായ ഒരു ഭൃത്യൻ ഉണ്ടായിരുന്നു; അവനു യർഹാ എന്നു പേർ.

35ശേശാൻ തന്‍റെ മകളെ തന്‍റെ ഭൃത്യനായ യർഹെയ്ക്കു ഭാര്യയായി കൊടുത്തു; അവൾ അവന് അത്ഥായിയെ പ്രസവിച്ചു.

36അത്ഥായി നാഥാനെ ജനിപ്പിച്ചു; നാഥാൻ സാബാദിനെ ജനിപ്പിച്ചു.

37സാബാദ് എഫ്ലാലിനെ ജനിപ്പിച്ചു;

38എഫ്ലാൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യെഹൂവിനെ ജനിപ്പിച്ചു; യെഹൂ അസര്യാവെ ജനിപ്പിച്ചു;

39അസര്യാവ് ഹേലെസിനെ ജനിപ്പിച്ചു; ഹേലെസ് എലെയാശയെ ജനിപ്പിച്ചു;

40എലെയാശാ സിസ്മായിയെ ജനിപ്പിച്ചു; സിസ്മായി ശല്ലൂമിനെ ജനിപ്പിച്ചു;

41ശല്ലൂം യെക്കമ്യാവെ ജനിപ്പിച്ചു; യെക്കമ്യാവ് എലീശാമയെ ജനിപ്പിച്ചു.

42യെരഹ്മയേലിന്‍റെ സഹോദരനായ കാലേബിന്‍റെ പുത്രന്മാർ: അവന്‍റെ ആദ്യജാതനും സീഫിന്‍റെ പിതാവായ മേശാ; ഹെബ്രോന്‍റെ അപ്പനായ മാരേശയുടെ പുത്രന്മാരും.

43ഹെബ്രോന്‍റെ പുത്രന്മാർ: കോരഹ്, തപ്പൂഹ്, രേക്കെം, ശേമാ.

44ശേമാ യൊർക്കെയാമിന്‍റെ അപ്പനായ രഹമിനെ ജനിപ്പിച്ചു; രേക്കെം ശമ്മായിയെ ജനിപ്പിച്ചു.

45ശമ്മായിയുടെ മകൻ മാവോൻ. മാവോൻ ബേത്ത്-സൂറിന്‍റെ അപ്പനായിരുന്നു.

46കാലേബിന്‍റെ വെപ്പാട്ടിയായ ഏഫാ ഹാരാനെയും മോസയെയും ഗാസേസിനെയും പ്രസവിച്ചു; ഹാരാൻ ഗാസേസിനെ ജനിപ്പിച്ചു.

47യാദയുടെ പുത്രന്മാർ: രേഗെം, യോഥാം, ഗേശാൻ, പേലെത്ത്, ഏഫാ, ശയഫ്.

48കാലേബിന്‍റെ വെപ്പാട്ടിയായ മയഖാ ശേബെരിനെയും തിർഹനയെയും പ്രസവിച്ചു.

49അവൾ മദ്മന്നയുടെ അപ്പനായ ശയഫ്, മക്ബേനയുടെയും ഗിബെയയുടെയും അപ്പനായ ശെവാ എന്നിവരെയും പ്രസവിച്ചു; കാലേബിന്‍റെ മകൾ അക്സാ ആയിരുന്നു. ഇവരത്രേ കാലേബിന്‍റെ പിന്തുടർച്ചക്കാർ.

50എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്‍റെ പുത്രന്മാർ: കിര്യത്ത്-യെയാരീമിന്‍റെ അപ്പനായ ശോബാൽ,

51ബേത്ലേഹേമിന്‍റെ അപ്പനായ ശല്മ, ബേത്ത്-ഗാദേരിന്‍റെ അപ്പനായ ഹാരേഫ്.

52കിര്യത്ത്-യെയാരീമിന്‍റെ അപ്പനായ ശോബാലിന് പുത്രന്മാർ ഉണ്ടായിരുന്നു: ഹാരോവേ, മെനൂഹോത്തിന്‍റെ കുടുംബങ്ങളുടെ പാതി.

53കിര്യത്ത്-യെയാരീമിന്‍റെ കുലങ്ങൾ ഇപ്രകാരം: യിത്രീയർ, പൂത്യർ, ശൂമാത്യർ, മിശ്രായർ; ഇവരിൽനിന്ന് സൊരാത്യരും എസ്താവോല്യരും ഉത്ഭവിച്ചു.

54ശല്മയുടെ പുത്രന്മാർ: ബേത്ലേഹേം, നെതോഫാത്യർ, അത്രോത്ത്-ബേത്ത്-യോവാബ്, മെനൂഹോത്തരിൽ പാതി, സൊര്യർ.

55യബ്ബേസിൽ താമസിച്ചിരുന്ന + 2:55 എഴുത്തുകാർ - ന്യായപ്രമാണം പകർത്തി എഴുതുന്നവർശാസ്ത്രിമാരുടെ കുലങ്ങൾ: തിരാത്യർ, ശിമെയാത്യർ, സൂഖാത്യർ; ഇവർ രേഖാബ് ഗൃഹത്തിന്‍റെ അപ്പനായ ഹമാത്തിൽനിന്നുത്ഭവിച്ച കേന്യരാകുന്നു.

← 1 Chronicles 1Read In The App, Free →1 Chronicles 3 →

Study 1 Chronicles 2

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

1234567891011121314151617181920212223242526272829