1 Chronicles · ബൈബിൾ (മലയാളം)

1 Chronicles 1

1ആദാം, ശേത്ത്, ഏനോശ്,

2കേനാൻ, മഹലലേൽ, യാരെദ്,

3ഹാനോക്ക്, മെഥൂശേലഹ്, ലാമെക്ക്, നോഹ,

4ശേം, ഹാം, യാഫെത്ത്. യാഫെത്തിന്‍റെ പുത്രന്മാർ:

5ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ, മേശെക്ക്, തീരാസ്.

6ഗോമെരിന്‍റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമ്മാ.

7യാവാന്‍റെ പുത്രന്മാർ: എലീശാ, തർശ്ശീശ്, കിത്തീം, ദോദാനീം.

8ഹാമിന്‍റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.

9കൂശിന്‍റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രാമാ, സബ്തെക്കാ. രമായുടെ പുത്രന്മാർ: ശെബാ, ദെദാൻ.

10കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവൻ ഭൂമിയിൽ ആദ്യത്തെ വീരനായിരുന്നു.

11മിസ്രയീമിന്‍റെ പുത്രന്മാർ: ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,

12പത്രൂസീം, കസ്ലൂഹീം, (ഇവരിൽനിന്ന് ഫെലിസ്ത്യർ ഉത്ഭവിച്ചു). കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.

13കനാന്‍റെ ആദ്യജാതൻ സീദോൻ കൂടാതെ ഹേത്ത്,

14യെബൂസി, അമോരി, ഗിർഗ്ഗശി,

15ഹിവ്വി, അർക്കി, സീനി, അർവ്വാദി,

16സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.

17ശേമിന്‍റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം, ഊസ്, ഹൂൾ, ഗേഥെർ, മേശെക്.

18അർപ്പക്ഷാദ് ശേലഹിനെ ജനിപ്പിച്ചു; ശേലഹ് ഏബെരിനെ ജനിപ്പിച്ചു.

19ഏബെരിന് രണ്ടു പുത്രന്മാർ ജനിച്ചു; ഒരുവന് പേലെഗ് എന്നു പേർ; അവന്‍റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയത്; അവന്‍റെ സഹോദരന് യൊക്താൻ എന്നു പേർ.

20യൊക്താന്‍റെ പുത്രന്മാർ അല്മോദാദ്, ശേലെഫ്, ഹസർമ്മാവെത്ത്,

21യാരഹ്, ഹദോരാം, ഊസാൽ, ദിക്ലാ,

22ഏബാൽ, അബീമായേൽ, ശെബാ,

23ഓഫീർ, ഹവീലാ, യോബാബ് എന്നിവർ ആയിരുന്നു.

24ശേം, അർപ്പക്ഷാദ്, ശേലഹ്, ഏബെർ,

25പേലെഗ്, രെയൂ, ശെരൂഗ്,

26നാഹോർ, തേരഹ്, അബ്രാം;

27ഇവൻ തന്നെ അബ്രാഹാം.

28അബ്രാഹാമിന്‍റെ പുത്രന്മാർ: യിസ്ഹാക്ക്, യിശ്മായേൽ.

29അവരുടെ വംശപാരമ്പര്യം ഇപ്രകാരം ആണ്; യിശ്മായേലിന്‍റെ ആദ്യജാതൻ നെബായോത്ത് ആണ്.

30കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ,

31മസ്സാ, ഹദാദ്, തേമാ, യെതൂർ, നാഫീശ്, കേദമാ എന്നിവർ യിശ്മായേലിന്‍റെ മറ്റുപുത്രന്മാർ.

32അബ്രാഹാമിന്‍റെ വെപ്പാട്ടിയായ കെതൂറാ സിമ്രാൻ, യൊക്ശാൻ, മേദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ പ്രസവിച്ചു. യോക്ശാന്‍റെ പുത്രന്മാർ: ശെബാ, ദെദാൻ.

33മിദ്യാന്‍റെ പുത്രന്മാർ: ഏഫാ, ഏഫെർ, ഹനോക്ക്, അബീദാ, എൽദായാ; ഇവരെല്ലാവരും കെതൂറായുടെ പുത്രന്മാർ.

34അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിന്‍റെ പുത്രന്മാർ: ഏശാവ്, യിസ്രായേൽ.

35ഏശാവിന്‍റെ പുത്രന്മാർ: എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്.

36എലീഫാസിന്‍റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫോ, ഗഥാം, കെനസ്, തിമ്നാ, അമാലേക്.

37രെയൂവേലിന്‍റെ പുത്രന്മാർ: നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ.

38സേയീരിന്‍റെ പുത്രന്മാർ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ.

39ലോതാന്‍റെ പുത്രന്മാർ: ഹോരി, ഹോമാം; തിമ്നാ ലോതാന്‍റെ സഹോദരി ആയിരുന്നു.

40ശോബാലിന്‍റെ പുത്രന്മാർ: അലീയാൻ, മാനഹത്ത്, ഏബാൽ, ശെഫി, ഓനാം. സിബെയോന്‍റെ പുത്രന്മാർ: അയ്യാ, അനാ.

41അനയുടെ പുത്രൻ ദീശോൻ. ദീശോന്‍റെ പുത്രന്മാർ: ഹമ്രാൻ, എശ്ബാൽ, യിത്രാൻ, കെരാൻ.

42ഏസെരിന്‍റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, യാക്കാൻ. ദീശാന്‍റെ പുത്രന്മാർ: ഊസ്, അരാൻ. 1 എദോമിലെ രാജാക്കന്മാർ

43യിസ്രായേലിൽ രാജഭരണം ആരംഭിക്കും മുമ്പെ ഏദോംദേശത്ത് വാണ രാജാക്കന്മാർ: ബെയോരിന്‍റെ മകനായ ബേല; അവന്‍റെ പട്ടണത്തിന് ദിൻഹാബാ എന്നു പേർ.

44ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരെഹിന്‍റെ മകൻ യോബാബ് അവനു പകരം രാജാവായി.

45യോബാബ് മരിച്ചശേഷം തേമാന്യദേശക്കാരനായ ഹൂശാം അവനു പകരം രാജാവായി.

46ഹൂശാം മരിച്ചശേഷം ബദദിന്‍റെ മകൻ ഹദദ് അവനു പകരം രാജാവായി; അവൻ മോവാബ് സമഭൂമിയിൽ മിദ്യാനെ തോല്പിച്ചു; അവന്‍റെ പട്ടണത്തിന് അവീത്ത് എന്നു പേർ.

47ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ലാ അവനു പകരം രാജാവായി.

48സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗല്‍ അവനു പകരം രാജാവായി.

49ശൗല്‍ മരിച്ചശേഷം അക്ബോരിന്‍റെ മകൻ ബാൽഹാനാൻ അവനു പകരം രാജാവായി.

50ബാൽഹാനാൻ മരിച്ചശേഷം ഹദദ് അവനു പകരം രാജാവായി. അവന്‍റെ പട്ടണത്തിന് പായീ എന്നും ഭാര്യക്ക് മെഹേതബേൽ എന്നും പേർ. അവൾ മേസാഹാബിന്‍റെ മകളായ മത്രേദിന്‍റെ മകളായിരുന്നു.

51ഹദദും മരിച്ചു. ഏദോമ്യപ്രഭുക്കന്മാർ: തിമ്നാപ്രഭു, അല്യാപ്രഭു, യെഥേത്ത്പ്രഭു,

52ഒഹൊലീബാമാപ്രഭു, ഏലാപ്രഭു, പീനോൻപ്രഭു,

53കെനസ്പ്രഭു, തേമാൻപ്രഭു, മിബ്സാർപ്രഭു,

54മഗ്ദീയേൽപ്രഭു, ഈരാംപ്രഭു.

← 2 Kings 25Read In The App, Free →1 Chronicles 2 →

Study 1 Chronicles 1

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

1234567891011121314151617181920212223242526272829