Joel · ബൈബിൾ (മലയാളം)

Joel 1

1പെഥൂവേലിൻ്റെ മകനായ യോവേലിന് യഹോവയുടെ അരുളപ്പാടുണ്ടായത് ഇപ്രകാരമായിരുന്നു: 1 വെട്ടുക്കിളിയുടെ ആക്രമണം 1

2മൂപ്പന്മാരേ, ഇതുകേൾക്കുവിൻ; 2 സകല ദേശനിവാസികളുമേ, ശ്രദ്ധിയ്ക്കുവിൻ; 1 നിങ്ങളുടെ കാലത്തോ 2 നിങ്ങളുടെ പിതാക്കന്മാരുടെ കാലത്തോ 2 ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ? 1

3ഇത് നിങ്ങൾ നിങ്ങളുടെ മക്കളോടും 2 നിങ്ങളുടെ മക്കൾ അവരുടെ മക്കളോടും 1 അവരുടെ മക്കൾ വരുവാനുള്ള തലമുറയോടും 2 വിവരിച്ചുപറയണം. 1

4തുള്ളൻ തിന്നു ശേഷിപ്പിച്ചത് 2 വെട്ടുക്കിളി തിന്നു; 1 വെട്ടുക്കിളി ശേഷിപ്പിച്ചത് 2 വിട്ടിൽ തിന്നു; 1 വിട്ടിൽ ശേഷിപ്പിച്ചത് 2 പച്ചപ്പുഴു തിന്നു നശിപ്പിച്ചു. 1

5മദ്യപന്മാരേ, ഉണർന്നു കരയുവിൻ; 2 വീഞ്ഞു കുടിക്കുന്ന ഏവരുമേ, 1 പുതുവീഞ്ഞ് നിങ്ങൾക്ക് ഇനി ലഭ്യമല്ലാത്തതിനാൽ 2 കരഞ്ഞ് മുറയിടുവിൻ. 1

6ശക്തിയുള്ളതും എണ്ണുവാൻ കഴിയാത്തതുമായ 2 ഒരു ജനതകളുടെ സൈന്യം + 1:6 ഒരു ജനതകളുടെ സൈന്യം വെട്ടിക്കിളികളുടെ സൈന്യം വെളിപ്പാട് 9:7-10 നോക്കുക എന്‍റെ ദേശത്തിന്‍റെ നേരെ വന്നിരിക്കുന്നു; 1 അതിന്‍റെ പല്ല് സിംഹത്തിന്‍റെ പല്ല്; 2 സിംഹിയുടെ അണപ്പല്ല് അതിനുണ്ട്. 1

7അത് എന്‍റെ മുന്തിരിവള്ളിയെല്ലാം നശിപ്പിച്ച് ശൂന്യമാക്കി 2 എന്‍റെ അത്തിവൃക്ഷം ഒടിച്ചുകളഞ്ഞു; 1 അത് മുഴുവനും തോലുരിച്ച് എറിഞ്ഞുകളഞ്ഞു; 2 അതിന്‍റെ കൊമ്പുകൾ വെളുത്തുപോയിരിക്കുന്നു. 1

8യൗവനത്തിലെ ഭർത്താവിനെച്ചൊല്ലി രട്ടുടുത്ത് കരയുന്ന 2 കന്യകയെപ്പോലെ വിലപിക്കുക. 1

9ഭോജനയാഗവും പാനീയയാഗവും 2 യഹോവയുടെ ആലയത്തിൽ ഇല്ലാതെയായിരിക്കുന്നു; 1 യഹോവയുടെ ശുശ്രൂഷകന്മാരായ 2 പുരോഹിതന്മാർ ദുഃഖിക്കുന്നു. 1

10വയൽ വിലപിക്കുന്നു + 1:10 വയൽ വിലപിക്കുന്നു വയൽ വരണ്ടിരിക്കുന്നു. 2 ധാന്യം നശിച്ചും പുതുവീഞ്ഞ് വറ്റിയും 1 എണ്ണ ക്ഷയിച്ചും പോയിരിക്കുകയാൽ 2 ദേശം ദുഃഖിക്കുന്നു. 1

11കർഷകരേ, ലജ്ജിക്കുവിൻ; 2 മുന്തിരിത്തോട്ടക്കാരേ, ഗോതമ്പിനെയും യവത്തെയും ചൊല്ലി മുറയിടുവിൻ; 2 വയലിലെ വിളവ് നശിച്ചുപോയല്ലോ. 1

12മുന്തിരിവള്ളി വാടി, 2 അത്തിവൃക്ഷം ഉണങ്ങി; 1 മാതളം, ഈന്തപ്പന, നാരകം മുതലായ 2 തോട്ടത്തിലെ സകലവൃക്ഷങ്ങളും ഉണങ്ങിപ്പോയിരിക്കുന്നു; 2 ആനന്ദം മനുഷ്യരെ വിട്ട് മാഞ്ഞുപോയല്ലോ. 1

13പുരോഹിതന്മാരേ, രട്ടുടുത്ത് വിലപിക്കുവിൻ; 2 യാഗപീഠത്തിന്‍റെ ശുശ്രൂഷകന്മാരേ, മുറയിടുവിൻ; 1 എന്‍റെ ദൈവത്തിന്‍റെ ശുശ്രൂഷകന്മാരേ, 2 ഭോജനയാഗവും പാനീയയാഗവും നിങ്ങളുടെ ദൈവത്തിന്‍റെ ആലയത്തിൽ 1 മുടങ്ങിപ്പോയിരിക്കകൊണ്ട് 2 നിങ്ങൾ വന്ന് രട്ടുടുത്ത് രാത്രി കഴിച്ചുകൂട്ടുവിൻ. 1

14ഒരു ഉപവാസത്തിനായി സമയം വേർതിരിക്കുവിൻ. 2 സഭായോഗം വിളിക്കുവിൻ; 1 മൂപ്പന്മാരെയും സകല ദേശനിവാസികളെയും 2 നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തുവിൻ; 2 യഹോവയോട് നിലവിളിക്കുവിൻ; 1

15ആ ഭയങ്കര ദിവസം അയ്യോ കഷ്ടം! 2 യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. 1 അത് സർവ്വശക്തനായ ദൈവത്തിന്‍റെ പക്കൽനിന്ന് 2 സംഹാരത്തിനായി വരുന്നു. 1

16നമ്മുടെ കണ്ണിന് മുമ്പിൽനിന്ന് ആഹാരവും 2 നമ്മുടെ ദൈവത്തിന്‍റെ ആലയത്തിൽനിന്ന് 1 സന്തോഷവും ഉല്ലാസവും അറ്റുപോയല്ലോ. 1

17വിത്ത് കട്ടകളുടെ കീഴിൽ കിടന്ന് നശിച്ചുപോകുന്നു; 2 ധാന്യം കരിഞ്ഞുപോയിരിക്കുകയാൽ 1 പാണ്ടികശാലകൾ ശൂന്യമായും 2 കളപ്പുരകൾ ഇടിഞ്ഞും പോകുന്നു. 1

18മൃഗങ്ങൾ എത്രയധികം ഞരങ്ങുന്നു! 2 കന്നുകാലികൾ മേച്ചൽ ഇല്ലാത്തതുകൊണ്ട് ബുദ്ധിമുട്ടുന്നു; 2 ആടുകൾ വേദന അനുഭവിക്കുന്നു. 1

19യഹോവേ, നിന്നോട് ഞാൻ നിലവിളിക്കുന്നു; 2 മരുഭൂമിയിലെ പുല്പുറങ്ങൾ തീയ്ക്കും 1 വയലിലെ വൃക്ഷങ്ങൾ എല്ലാം തീജ്വാലയ്ക്കും 2 ഇരയായിത്തീർന്നുവല്ലോ. 1

20നീർത്തോടുകൾ വറ്റിപ്പോകുകയും 2 മരുഭൂമിയിലെ പുല്പുറങ്ങൾ തീയ്ക്കും 1 ഇരയായിത്തീരുകയും ചെയ്തതുകൊണ്ട് 2 വയലിലെ മൃഗങ്ങളും കിതച്ചുകൊണ്ട് 2 നിന്നെ നോക്കുന്നു.

← Hosea 14Read In The App, Free →Joel 2 →

Study Joel 1

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123