Joel 2
1സീയോനിൽ കാഹളം ഊതുവിൻ; 2 എന്‍റെ വിശുദ്ധപർവ്വതത്തിൽ അയ്യംവിളിക്കുവിൻ; 1 യഹോവയുടെ ദിവസം വരുന്നു! 2 അത് എത്രയും അടുത്തിരിക്കുന്നു. 2 സകല ദേശനിവാസികളും ഭയന്ന് വിറയ്ക്കട്ടെ. 1
2ഇരുട്ടും അന്ധകാരവും ഉള്ള ഒരു ദിവസം; 2 മേഘവും കൂരിരുട്ടും ഉള്ള ഒരു ദിവസം തന്നെ. 1 പർവ്വതങ്ങളിൽ പരന്നിരിക്കുന്ന പ്രഭാതമേഘം പോലെ 2 പെരുപ്പവും ബലവും ഉള്ള ഒരു ജനത; 1 അങ്ങനെയുള്ള ഒരു ജനത പണ്ട് ഉണ്ടായിട്ടില്ല; 2 മേലാൽ തലമുറതലമുറയോളം ഉണ്ടാകുകയുമില്ല. 1
3അവരുടെ മുമ്പിൽ തീ കത്തുന്നു; 2 അവരുടെ പിമ്പിൽ തീജ്വാല ദഹിപ്പിക്കുന്നു; 1 അവരുടെ മുമ്പിൽ ദേശം ഏദെൻതോട്ടം പോലെയാകുന്നു; 2 അവരുടെ പിറകിലോ ശൂന്യമായ മരുഭൂമി; 2 അവരുടെ കയ്യിൽനിന്ന് യാതൊന്നും രക്ഷപ്പെടുകയില്ല. 1
4അവരുടെ രൂപം കുതിരകളുടെ രൂപംപോലെ; 2 അവർ വേഗതയുള്ള പടക്കുതിരകളെപ്പോലെ ഓടുന്നു. 1
5അവർ പർവ്വതശിഖരങ്ങളിൽ 2 രഥങ്ങളുടെ മുഴക്കംപോലെ കുതിച്ചുചാടുന്നു; 1 അഗ്നിജ്വാല വൈക്കോലിനെ ദഹിപ്പിക്കുന്ന ശബ്ദംപോലെയും 2 പടയ്ക്ക് അണിനിരക്കുന്ന ശക്തിയുള്ള പടജ്ജനം പോലെയും തന്നെ. 1
6അവരുടെ മുമ്പിൽ ജനതകൾ നടുങ്ങുന്നു; 2 സകലമുഖങ്ങളും വിളറിപ്പോകുന്നു; 1
7അവർ വീരന്മാരെപ്പോലെ ഓടുന്നു; 2 യോദ്ധാക്കളെപ്പോലെ മതിൽ കയറുന്നു; 1 അവർ പാത വിട്ടുമാറാതെ 2 അവനവന്‍റെ വഴിയിൽ നടക്കുന്നു. 1
8അവർ തമ്മിൽ തിക്കിതിരക്കാതെ 2 അവനവന്‍റെ പാതയിൽ നേരെ നടക്കുന്നു; 1 അവർ മുറിവേൽക്കാതെ 2 ആയുധങ്ങളുടെ ഇടയിൽകൂടി ചാടുന്നു. 1
9അവർ പട്ടണത്തിൽ ചാടിക്കടക്കുന്നു; 2 മതിലിന്മേൽ ഓടുന്നു; 1 വീടുകളിൽ കയറുന്നു; 2 കള്ളനെപ്പോലെ കിളിവാതിലുകളിൽകൂടി കടക്കുന്നു. 1
10അവരുടെ മുമ്പിൽ ഭൂമി കുലുങ്ങുന്നു; 2 ആകാശം നടുങ്ങുന്നു; 1 സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു; 2 നക്ഷത്രങ്ങൾ പ്രകാശം നല്കാതിരിക്കുന്നു. 1
11യഹോവ തന്‍റെ സൈന്യത്തിന്‍റെ മുമ്പിൽ 2 മേഘനാദം കേൾപ്പിക്കുന്നു; 1 അവന്‍റെ പാളയം അത്യന്തം വലുതും 2 അവന്‍റെ വചനം അനുഷ്ഠിക്കുന്നവൻ ശക്തിയുള്ളവനും തന്നെ; 1 യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; 2 അത് ആർക്ക് സഹിക്കുവാൻ കഴിയും? 1 അനുതാപത്തിനായുള്ള ആഹ്വാനം 1
12“എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും 2 ഉപവാസത്തോടും കരച്ചിലോടും വിലാപത്തോടും കൂടി 2 എങ്കലേക്ക് തിരിയുവിൻ” എന്ന് യഹോവയുടെ അരുളപ്പാട്. 1
13നിങ്ങളുടെ വസ്ത്രങ്ങളെയല്ല, 2 ഹൃദയങ്ങൾ തന്നെ കീറി 2 നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്ക് തിരിയുവിൻ; 1 അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; 2 അവൻ അനർത്ഥത്തെക്കുറിച്ച് അനുതപിക്കും. 1
14നിങ്ങളുടെ ദൈവമായ യഹോവ വീണ്ടും മനഃസ്താപപ്പെട്ട് 2 തനിക്കു ഭോജനയാഗവും പാനീയയാഗവും കഴിക്കുവാൻ തക്ക അനുഗ്രഹം നൽകുകയില്ലേ? ആർക്കറിയാം? 1
15സീയോനിൽ കാഹളം ഊതുവിൻ; 2 ഒരു ഉപവാസത്തിനായി സമയം വേർതിരിക്കുവിൻ; 2 സഭായോഗം വിളിക്കുവിൻ! 1
16ജനത്തെ കൂട്ടിവരുത്തുവിൻ; 2 സഭയെ വിശുദ്ധീകരിക്കുവിൻ; 1 മൂപ്പന്മാരെ കൂട്ടിവരുത്തുവിൻ; 2 കുഞ്ഞുങ്ങളെയും മുലകുടിക്കുന്ന പൈതങ്ങളെയും ഒരുമിച്ചുകൂട്ടുവിൻ; 1 മണവാളൻ മണവറയും 2 മണവാട്ടി ഉള്ളറയും വിട്ടു പുറത്തു വരട്ടെ. 1
17യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ 2 പൂമുഖത്തിന്‍റെയും യാഗപീഠത്തിന്റെയും മദ്ധ്യത്തിൽ കരഞ്ഞുകൊണ്ട്: 1 “യഹോവേ, നിന്‍റെ ജനത്തോടു ക്ഷമിക്കേണമേ; 2 ജനതകൾ അവരുടെ മേൽ വാഴുവാൻ തക്കവണ്ണം 1 നിന്‍റെ അവകാശത്തെ നിന്ദയ്ക്ക് ഏല്പിക്കരുതേ; 2 ‘അവരുടെ ദൈവം എവിടെ?’ എന്ന് ജനതകളുടെ ഇടയിൽ പറയുന്നതെന്തിന്?” എന്നിങ്ങനെ പറയട്ടെ. 1
18അങ്ങനെ യഹോവ തന്‍റെ ദേശത്തിന് വേണ്ടി തീക്ഷ്ണത കാണിച്ച് 2 തന്‍റെ ജനത്തെ ആദരിച്ചു.
19യഹോവ തന്‍റെ ജനത്തിന് ഉത്തരം അരുളിയത്: 1 “ഞാൻ നിങ്ങൾക്ക് ധാന്യവും വീഞ്ഞും എണ്ണയും നല്കും; 2 നിങ്ങൾ അതിനാൽ തൃപ്തി പ്രാപിക്കും; 1 ഞാൻ ഇനി നിങ്ങളെ ജനതകളുടെ ഇടയിൽ 2 നിന്ദാവിഷയമാക്കുകയുമില്ല. 1
20വടക്കുനിന്നുള്ള ശത്രുവിനെ ഞാൻ നിങ്ങളുടെ ഇടയിൽനിന്ന് 2 ദൂരത്താക്കി വരണ്ടതും ശൂന്യവുമായ ഒരു ദേശത്തേക്ക് നീക്കി, 1 അവന്‍റെ മുൻപടയെ കിഴക്കെ കടലിലും 2 അവന്‍റെ പിൻപടയെ പടിഞ്ഞാറെ കടലിലും ഇട്ടുകളയും; 1 അവൻ വമ്പു കാട്ടിയിരിക്കുകകൊണ്ട് 2 അവന്‍റെ ദുർഗ്ഗന്ധം പൊങ്ങുകയും 2 നാറ്റം പരക്കുകയും ചെയ്യും.” 1
21ദേശമേ, ഭയപ്പെടേണ്ടാ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്കുക; 2 യഹോവ വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു. 1
22വയലിലെ മൃഗങ്ങളേ, ഭയപ്പെടേണ്ടാ; 2 മരുഭൂമിയിലെ പുല്പുറങ്ങൾ പച്ചപിടിക്കുന്നു; 1 വൃക്ഷം ഫലം കായ്ക്കുന്നു; 2 അത്തിവൃക്ഷവും മുന്തിരിവള്ളിയും സമൃദ്ധിയായി ഫലം നല്കുന്നു. 1
23സീയോൻ മക്കളേ, ഘോഷിച്ചുല്ലസിച്ച് 2 നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിക്കുവിൻ! 1 അവന്‍റെ നീതിനിമിത്തം + 2:23 അവന്‍റെ നീതിനിമിത്തം അവന്‍റെ നീതിയുള്ള ഉപദേശകര്‍ നിമിത്തം നിങ്ങൾക്ക് മുൻമഴ തരുന്നു; 2 അവൻ മുമ്പത്തെപ്പോലെ നിങ്ങൾക്ക് മുൻമഴയും പിൻമഴയും പെയ്യിച്ചുതരുന്നു. 1
24അങ്ങനെ കളപ്പുരകൾ ധാന്യംകൊണ്ടു നിറയും; 2 ചക്കുകൾ വീഞ്ഞും എണ്ണയും കൊണ്ട് കവിഞ്ഞൊഴുകും. 1
25ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന 2 എന്‍റെ മഹാസൈന്യമായ വെട്ടുക്കിളിയും 1 വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ 2 സംവത്സരങ്ങൾക്കു പകരം ഞാൻ 2 നിങ്ങൾക്ക് സമൃദ്ധിയുടെ നാളുകൾ നല്കും. 1
26നിങ്ങൾ വേണ്ടുവോളം ഭക്ഷിച്ച് തൃപ്തരായി, 2 നിങ്ങളോട് അത്ഭുതകരമായി പ്രവർത്തിച്ചിരിക്കുന്ന 1 നിങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ സ്തുതിക്കും; 2 എന്‍റെ ജനം ഒരുനാളും ലജ്ജിച്ചുപോകുകയുമില്ല. 1
27ഞാൻ യിസ്രായേലിന്‍റെ നടുവിൽ ഉണ്ട്; 2 ഞാൻ നിങ്ങളുടെ ദൈവമായ യഹോവ തന്നെ; 1 മറ്റൊരു ദൈവവുമില്ല എന്ന് നിങ്ങൾ അറിയും; 2 എന്‍റെ ജനം ഒരുനാളും ലജ്ജിച്ചുപോകുകയുമില്ല. 1 യഹോവയുടെ ദിവസം 1
28അതിന് ശേഷം, ഞാൻ സകലജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും; 2 നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; 1 നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും; 2 നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും + 2:28 അതിന് ശേഷം, ഞാൻ സകലജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും അപ്പൊ. പ്രവ - 2:16, 17 നോക്കുക . 1
29ആ നാളുകളിൽ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ 2 ഞാൻ എന്‍റെ ആത്മാവിനെ പകരും. 1
30ഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങൾ കാണിക്കും: 2 രക്തവും തീയും പുകത്തൂണുകളും തന്നെ. 1
31യഹോവയുടെ വലുതും ഭയങ്കരവുമായ ദിവസം വരുംമുമ്പ് 2 സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. 1
32എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും; 2 യഹോവ അരുളിച്ചെയ്തതുപോലെ 1 സീയോൻ പർവ്വതത്തിലും യെരൂശലേമിലും 1 ഒരു രക്ഷിതഗണം ഉണ്ടാകും. 2 ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിക്കുവാനുള്ളവരും ഉണ്ടാകും.