Judges · ബൈബിൾ (മലയാളം)

Judges 5

1അന്ന് ദെബോരായും അബീനോവാമിന്‍റെ മകൻ ബാരാക്കും പാടിയ പാട്ട് എന്തെന്നാൽ: 1

2“യിസ്രായേലിന്‍റെ നേതാക്കന്മാര്‍ യിസ്രായേല്‍ മക്കളെ നയിച്ചതിനും + 5:2 യിസ്രായേലിന്‍റെ നേതാക്കന്മാര്‍ യിസ്രായേല്‍ മക്കളെ നയിച്ചതിനും യഹോവ യിസ്രായേലിനു നീതി സ്ഥാപിച്ചു 2 ജനം സ്വമേധയാ സേവിച്ചതിനും യഹോവയെ വാഴ്ത്തുവിൻ. 1

3“രാജാക്കന്മാരേ, കേൾപ്പീൻ; പ്രഭുക്കന്മാരേ, ചെവിതരുവീൻ; 2 ഞാൻ പാടും യഹോവയ്ക്ക് ഞാൻ പാടും; 2 യിസ്രായേലിൻ ദൈവമായ യഹോവയ്ക്ക് ഞാൻ കീർത്തനം പാടും. 1

4യഹോവേ, അങ്ങ് സേയീരിൽനിന്നു പുറപ്പെട്ടപ്പോൾ, 2 ഏദോമ്യദേശത്തുകൂടി അങ്ങ് നടകൊണ്ടപ്പോൾ, 1 ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു, 2 മേഘങ്ങൾ വെള്ളം ചൊരിഞ്ഞു, 1

5യഹോവാസന്നിധിയിൽ മലകൾ കുലുങ്ങി, 2 യിസ്രായേലിൻ ദൈവമായ യഹോവയ്ക്കു മുമ്പിൽ ഈ സീനായി തന്നെ. 1

6“അനാത്തിൻ പുത്രനാം ശംഗരിൻ നാളിലും, 2 യായേലിൻ കാലത്തും തീർത്ഥാടക സംഘങ്ങൾ ശൂന്യമായി. 2 വഴിപോക്കർ ചെറു വഴികളിൽ നടന്നു. 1

7ദെബോരായായ ഞാൻ എഴുന്നേല്ക്കുംവരെ, 2 യിസ്രായേലിൽ മാതാവായെഴുന്നേല്‍ക്കുംവരെ 2 നായകന്മാർ യിസ്രായേലിൽ അശേഷം അറ്റുപോയിരുന്നു. 1

8അവർ നൂതനദേവന്മാരെ നമിച്ചു; കവാടത്തിങ്കൽ യുദ്ധം ഭവിച്ചു. 2 യിസ്രായേലിന്‍റെ നാല്പതിനായിരത്തിൻ മദ്ധ്യേ 2 പരിചയും കുന്തവും കണ്ടതേയില്ല. 1

9എന്‍റെ ഹൃദയം ജനത്തോടൊപ്പം സ്വമേധാസേവകരായ 2 യിസ്രായേൽനായകന്മാരോട് ചേരുന്നു; 2 യഹോവയെ വാഴ്ത്തുവിൻ. 1

10“വെള്ളക്കഴുതപ്പുറത്ത് കയറുന്നവരേ, 2 പരവതാനികളിൽ ഇരിക്കുന്നവരേ, 1 കാൽനടയായി പോകുന്നവരേ, 2 വർണ്ണിപ്പിൻ! 1

11വില്ലാളികളുടെ ഞാണൊലികൾക്കകലെ + 5:11 ഞാണൊലികൾ സംഗീതജ്ഞര്‍ 2 നീർപ്പാതകൾക്കിടയിൽ 1 അവിടെ അവർ യഹോവയുടെ നീതികളെ വർണ്ണിക്കും. 2 യിസ്രായേലിലെ ഗ്രാമവാസികളിൽ ചെയ്ത നീതികളെ വർണ്ണിക്കും. 2 യഹോവയുടെ ജനം അന്ന് കവാടത്തിങ്കൽ ചെന്നെത്തും. 1

12ഉണരുക, ഉണരുക, ദെബോരായേ! 2 ഉണരുക, ഉണർന്നു, പാട്ടുപാടുക. 1 അബീനോവാമിൻപുത്രനാം ബാരാക്കേ എഴുന്നേല്ക്ക, 2 നിന്‍റെ ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോക. 1

13“അന്ന് ബലവാന്മാർക്കെതിരെ കർത്താവിന്‍റെ ജനവും പടജ്ജനവും ഇറങ്ങിവന്നു. 2 വീരന്മാരുടെ മദ്ധ്യേ യഹോവയും എനിക്കായി ഇറങ്ങിവന്നു. 1

14എഫ്രയീമിൽനിന്ന് അമാലേക്കിൽ വേരുള്ളവരും, 2 ബെന്യാമീനേ, നിന്‍റെ പിന്നാലെ നിന്‍റെ ജനസമൂഹത്തിൽ 1 മാഖീരിൽനിന്ന് അധിപന്മാരും സെബൂലൂനിൽനിന്ന് അധികാര ദണ്ഡ് ധരിച്ചവരും 2 താഴേക്ക് അണിയായി വന്നു. 1

15യിസ്സാഖാർപ്രഭുക്കന്മാർ ദെബോരായോടുകൂടെ 2 യിസ്സാഖാർ എന്നപോലെ ബാരാക്കിൻ സൈന്യവും 1 താഴ്വരയിൽ അവനോടുകൂടെ ചാടി പുറപ്പെട്ടു. 2 രൂബേന്യഗോത്രത്തിൽ ഘനമേറിയ മനോനിർണ്ണയങ്ങൾ ഉണ്ടായി. 1

16ആട്ടിൻകൂട്ടങ്ങൾക്കരികെ കുഴലൂത്തു കേൾക്കുവാൻ 2 നീ തൊഴുത്തുകൾക്കിടയിൽ പാർക്കുന്നതെന്ത്? 2 രൂബേന്യഗോത്രത്തിൽ ഘനമേറിയ ആശങ്കകൾ ഉണ്ടായി. 1

17ഗിലെയാദ് യോർദ്ദാനക്കരെ പാർത്തു. 2 ദാൻ കപ്പലുകൾക്കരികെ താമസിക്കുന്നതു എന്ത്? 2 ആശേർ സമുദ്രതീരത്ത് തുറമുഖങ്ങൾക്കരികെ പാർത്തുകൊണ്ടിരുന്നു. 1

18സെബൂലൂൻ പ്രാണനെ ത്യജിച്ച ജനം; 2 നഫ്താലി പോർക്കളമേടുകളിൽ തന്നെ. 1

19“രാജാക്കന്മാർ വന്നു യുദ്ധംചെയ്തു: 2 താനാക്കിൽവെച്ച് മെഗിദ്ദോവെള്ളത്തിനരികെ 1 കനാന്യരാജാക്കന്മാർ അന്ന് പൊരുതി, 2 വെള്ളി അവർക്ക് കൊള്ളയായില്ല. 1

20ആകാശത്തുനിന്നു നക്ഷത്രങ്ങൾ അവയുടെ 2 സഞ്ചാര വഴികളിൽ നിന്നും 2 സീസെരയുമായി പൊരുതി. 1

21കീശോൻതോട് പുരാതനനദിയാം 2 കീശോൻതോട് കുതിച്ചൊഴുകി 1 അവരെ ഒഴുക്കിക്കൊണ്ട് പോയി. 2 എൻ മനമേ, നീ ബലത്തോടെ നടകൊൾക. 1

22അന്ന് കുതിരകൾ പാഞ്ഞു, കുതിച്ചു പാഞ്ഞു; 2 കുതിരക്കുളമ്പുകൾ ഇടിമുഴക്കം പോലെ മുഴങ്ങി. 1

23“മേരോസ് നഗരത്തെ ശപിച്ചുകൊൾവിൻ, 2 അതിൻ നിവാസികളെ ഉഗ്രമായി ശപിപ്പിൻ 2 എന്നു യഹോവാദൂതൻ അരുളിച്ചെയ്തു. 1 അവർ യഹോവയ്ക്ക് തുണയായി വന്നില്ലല്ലോ; 2 ശൂരന്മാർക്കെതിരെ യഹോവയ്ക്ക് തുണയായി തന്നെ. 1

24“കേന്യനാം ഹേബെരിൻ ഭാര്യയാം യായേലോ 2 നാരീജനത്തിൽ അനുഗ്രഹം ലഭിച്ചവൾ, 2 കൂടാരവാസിനീ ജനത്തിൽ അനുഗ്രഹം ലഭിച്ചവൾ. 1

25തണ്ണീർ അവൻ ചോദിച്ചു, പാൽ അവൾ കൊടുത്തു; 2 രാജകീയപാത്രത്തിൽ അവൾ തൈരും കൊടുത്തു. 1

26കുറ്റിയെടുപ്പാൻ അവൾ കൈ നീട്ടി 2 തൻ വലങ്കൈ പണിക്കാരുടെ ചുറ്റികയ്ക്ക് നീട്ടി; 1 സീസെരയെ തല്ലി അവന്‍റെ തല തകർത്തു 2 അവന്‍റെ ചെന്നി കുത്തിത്തുളെച്ചു. 1

27അവളുടെ കാൽക്കൽ അവൻ കുനിഞ്ഞുവീണു, 2 അവളുടെ കാൽക്കൽ അവൻ കുനിഞ്ഞുവീണു കിടന്നു; 2 നിശ്ചലം കിടന്നു, കുനിഞ്ഞേടത്തു തന്നെ അവൻ ചത്തുകിടന്നു. 1

28“സീസെരയുടെ അമ്മ കിളിവാതിലൂടെ കുനിഞ്ഞു നോക്കിക്കൊണ്ടിരുന്നു. 2 ജാലകത്തൂടെ വിളിച്ചുപറഞ്ഞത്: 1 അവന്‍റെ തേർ വരുവാൻ വൈകുന്നത് എന്ത്? 2 രഥചക്രങ്ങൾക്കു താമസം എന്ത്? 1

29“ജ്ഞാനമേറിയവൾ അതിന്നുത്തരം പറഞ്ഞു; 2 താനും തന്നോട് തന്നെ മറുപടി ആവർത്തിച്ചു: 1

30കിട്ടിയ കൊള്ള അവർ പങ്കിടുകയല്ലയോ? 2 ഓരോ പുരുഷന് ഒന്നും രണ്ടും പെണ്ണുങ്ങൾ, 1 സീസെരയ്ക്കു ലഭിച്ചത് ചിത്രപണികളോടുകൂടിയ മനോഹര വസ്ത്രം. 2 എന്‍റെ കഴുത്തിൽ + 5:30 എന്‍റെ കഴുത്തിൽ കൊള്ളക്കാരുടെ കഴുത്തിൽ വിശേഷരീതിയിൽ തയിച്ച തുണികൾ ഈ രണ്ടു കാണും. 1

31“യഹോവേ, നിന്‍റെ ശത്രുക്കൾ ഒക്കെയും ഇവ്വണ്ണം നശിക്കട്ടെ. 2 അവനെ സ്നേഹിക്കുന്നവരോ സൂര്യൻ പ്രതാപത്തോടെ ഉദിക്കുമ്പോലെ തന്നെ ഇരിക്കട്ടെ.” പിന്നെ ദേശത്തിന് നാല്പത് വര്‍ഷം സ്വസ്ഥത ഉണ്ടായി.

← Judges 4Read In The App, Free →Judges 6 →

Study Judges 5

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021