Ecclesiastes 10
1ചത്ത ഈച്ച തൈലക്കാരന്‍റെ തൈലത്തെ ദുർഗന്ധപൂരിതമാക്കുന്നു; 2 അതുപോലെ അല്പം ഭോഷത്തം ജ്ഞാനവും മാനവും ഉള്ള വ്യക്തിക്ക് അധികം ദോഷം ചെയ്യുന്നു. 1
2ജ്ഞാനിയുടെ ബുദ്ധി വലത്തുഭാഗത്തേക്കും 2 മൂഢന്‍റെ ബുദ്ധി ഇടത്തുഭാഗത്തേക്കും ചായുന്നു. 1
3ഭോഷൻ നടക്കുന്ന വഴിയിൽ അവന്‍റെ ബുദ്ധി ക്ഷയിച്ചുപോകുന്നു; 2 താൻ ഭോഷൻ എന്നു എല്ലാവർക്കും വെളിവാക്കും. 1
4അധിപതിയുടെ കോപം നിന്‍റെനേരെ പൊങ്ങുന്നു എങ്കിൽ 2 നീ നിന്‍റെ സ്ഥലം വിട്ടുമാറരുത്; മിണ്ടാതിരുന്നാല്‍ + 10:4 മിണ്ടാതിരുന്നാല്‍ നീ സമര്‍പ്പിക്കുമ്പോള്‍ മഹാപാതകങ്ങൾ ഒഴിവാക്കാൻ കാരണമാകും.
5അധിപതിയുടെ പക്കൽനിന്ന് പുറപ്പെടുന്ന തെറ്റുപോലെ ഞാൻ സൂര്യനുകീഴിൽ ഒരു തിന്മ കണ്ടു;
6മൂഢന്മാർ ശ്രേഷ്ഠപദവിയിൽ എത്തുകയും ധനവാന്മാർ താണ പദവിയിൽ ഇരിക്കുകയും ചെയ്യുന്നതു തന്നെ.
7ദാസന്മാർ കുതിരപ്പുറത്തിരിക്കുന്നതും പ്രഭുക്കന്മാർ ദാസന്മാരെപ്പോലെ കാൽനടയായി നടക്കുന്നതും ഞാൻ കണ്ടു. 1
8കുഴി കുഴിക്കുന്നവൻ അതിൽ വീഴും; 2 മതിൽ പൊളിക്കുന്നവനെ പാമ്പു കടിക്കും. 1
9കല്ല് വെട്ടുന്നവന് അതുകൊണ്ട് മുറിവുണ്ടാകാം. 2 വിറകു കീറുന്നവന് അതിനാൽ ആപത്തും വരാം. 2
10ഇരിമ്പായുധത്തിന്‍റെ വായ്ത്തല തേക്കാതിരുന്നാൽ 2 മൂർച്ച ഇല്ലാത്തതുകൊണ്ട് അവൻ അധികം ശക്തി പ്രയോഗിക്കേണ്ടിവരും; 2 എന്നാൽ ജ്ഞാനമോ കാര്യസിദ്ധിക്ക് ഉതകുന്നു. 1
11മന്ത്രപ്രയോഗം ചെയ്യും മുമ്പ് പാമ്പ് കടിച്ചാൽ 2 മന്ത്രവാദിയെ വിളിച്ചതുകൊണ്ട് പ്രയോജനമില്ല. 1
12ജ്ഞാനിയുടെ വായിലെ വാക്ക് ലാവണ്യമുള്ളത്; 2 മൂഢന്‍റെ അധരമോ അവനെ നശിപ്പിക്കും. 1
13അവന്‍റെ വായിലെ വാക്കുകളുടെ ആരംഭം ഭോഷത്തവും 2 അവന്‍റെ സംസാരത്തിന്‍റെ അവസാനം വല്ലാത്ത ഭ്രാന്തും തന്നെ. 1
14ഭോഷൻ വാക്കുകൾ വർദ്ധിപ്പിക്കുന്നു; 2 സംഭവിക്കുവാനിരിക്കുന്നത് മനുഷ്യൻ അറിയുന്നില്ല; 2 അവന്‍റെ ശേഷം ഉണ്ടാകുവാനുള്ളത് ആര്‍ അവനെ അറിയിക്കും? 1
15പട്ടണത്തിലേക്ക് പോകുന്ന വഴി അറിയാത്ത മൂഢന്മാർ 2 അവരുടെ പ്രയത്നത്തിൽ ക്ഷീണിച്ചുപോകുന്നു. 1
16ബാലനായ + 10:16 ബാലനായ ദാസനായ രാജാവും 2 അതികാലത്ത് വിരുന്നു കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു അയ്യോ കഷ്ടം! 1
17കുലീനപുത്രനായ രാജാവും ലഹരിപിടിക്കുവാനല്ല, 2 ബലത്തിനു വേണ്ടി മാത്രം തക്കസമയത്ത് ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു ഭാഗ്യം! 1
18മടികൊണ്ട് മേല്പുര വീണുപോകുന്നു; 2 കൈകളുടെ അലസതകൊണ്ട് വീടു ചോരുന്നു. 1
19സന്തോഷത്തിനു വേണ്ടി വിരുന്നു കഴിക്കുന്നു; 2 വീഞ്ഞ് ഹൃദയത്തെ ആനന്ദിപ്പിക്കുന്നു; 2 ദ്രവ്യമോ സകലത്തിനും ഉതകുന്നു. 1
20നിന്‍റെ മനസ്സിൽപോലും രാജാവിനെ ശപിക്കരുത്; 2 നിന്‍റെ ശയനമുറിയിൽ വച്ചുപോലും ധനവാനെ ശപിക്കരുത്; 1 ആകാശത്തിലെ പക്ഷി ആ ശബ്ദം കൊണ്ടുപോകുകയും 2 പറവജാതി ആ കാര്യം പ്രസിദ്ധമാക്കുകയും ചെയ്തേക്കാം.