Ecclesiastes · ബൈബിൾ (മലയാളം)

Ecclesiastes 1

1യെരൂശലേമിലെ രാജാവായിരുന്ന ദാവീദിന്‍റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങൾ. 1

2“ഹാ മായ, മായ “എന്നു സഭാപ്രസംഗി പറയുന്നു; 2 “ഹാ മായ, മായ, സകലവും മായയത്രേ.“ 1

3സൂര്യനുകീഴിൽ + 1:3 സൂര്യനുകീഴിൽ ഭൂമിയില്‍ പ്രയത്നിക്കുന്ന 2 മനുഷ്യന്‍റെ സകലപ്രയത്നത്താലും അവന് എന്ത് ലാഭം? 1

4ഒരു തലമുറ പോകുന്നു; 2 മറ്റൊരു തലമുറ വരുന്നു; 1

5ഭൂമിയോ എന്നേക്കും നില്ക്കുന്നു; 2 സൂര്യൻ ഉദിക്കുന്നു; സൂര്യൻ അസ്തമിക്കുന്നു; 2 ഉദിച്ച സ്ഥലത്തേക്ക് തന്നെ വീണ്ടും ബദ്ധപ്പെട്ടു ചെല്ലുന്നു. 1

6കാറ്റ് തെക്കോട്ടു ചെന്നു വടക്കോട്ടു തിരിയുന്നു. 2 അങ്ങനെ കാറ്റ് ചുറ്റിച്ചുറ്റി തിരിഞ്ഞുകൊണ്ട് പരിവർത്തനം ചെയ്യുന്നു. 1

7സകലനദികളും സമുദ്രത്തിലേക്ക് ഒഴുകിവീഴുന്നു; 2 എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഒഴുകിവീഴുന്ന ഇടത്തേക്ക് പിന്നെയും പിന്നെയും ചെല്ലുന്നു. 1

8സകലകാര്യങ്ങൾക്കായും മനുഷ്യൻ അധ്വാനിക്കേണ്ടി വരുന്നു. 2 അവന് അത് വിവരിക്കുവാൻ കഴിയുകയില്ല; 1 കണ്ടിട്ട് കണ്ണിന് തൃപ്തി വരുന്നില്ല; 2 കേട്ടിട്ടു ചെവിക്ക് മതിവരുന്നില്ല. 1

9ഉണ്ടായിരുന്നത് ഉണ്ടാകുവാനുള്ളതും, ചെയ്തുകഴിഞ്ഞത് ചെയ്യുവാനുള്ളതും ആകുന്നു; 2 സൂര്യനുകീഴിൽ പുതിയതായി യാതൊന്നും ഇല്ല. 1

10‘ഇതു പുതിയത്’ എന്നു പറയത്തക്കവണ്ണം വല്ലതും ഉണ്ടോ? 2 നമുക്കു മുമ്പ്, പണ്ടത്തെ കാലത്ത് തന്നെ അതുണ്ടായിരുന്നു. 1

11പുരാതന ജനത്തെക്കുറിച്ച് ഓർമ്മയില്ലല്ലോ; 2 ഭാവിയിൽ ജനിക്കുവാനുള്ളവരെക്കുറിച്ച് 2 പിന്നീട് വരുന്നവർക്കും ഓർമ്മയുണ്ടാകുകയില്ല. 1 ജ്ഞാനം അർത്ഥശൂന്യം

12സഭാപ്രസംഗിയായ ഞാൻ യെരൂശലേമിൽ യിസ്രായേലിനു രാജാവായിരുന്നു.

13ആകാശത്തിൻ കീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനബുദ്ധികൊണ്ട് ആരാഞ്ഞറിയേണ്ടതിന് ഞാൻ മനസ്സുവച്ചു; ഇത് ദൈവം മനുഷ്യർക്ക് കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നെ.

14സൂര്യന് കീഴെ നടക്കുന്ന സകലപ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ട്; അവയെല്ലാം മായയും കാറ്റിനെ പിന്‍തുടരുന്നത്‌ പോലെയും ആകുന്നു. + 1:14 കാറ്റിനെ പിന്‍തുടരുന്നത്‌ പോലെയും ആകുന്നു. കാറ്റിനെ ഭക്ഷിക്കുന്നത് പോലെ ആകുന്നു 1

15വളവുള്ളതു നേരെ ആക്കുവാൻ കഴിയുകയില്ല; 2 കുറവുള്ളത് എണ്ണം തികക്കുവാനും കഴിയുകയില്ല.

16ഞാൻ മനസ്സിൽ ആലോചിച്ചുപറഞ്ഞത്: “യെരൂശലേമിൽ എനിക്ക് മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ജ്ഞാനം ഞാൻ സമ്പാദിച്ചിരിക്കുന്നു; എന്‍റെ ഹൃദയം ജ്ഞാനവും അറിവും ധാരാളം പ്രാപിച്ചിരിക്കുന്നു.”

17ജ്ഞാനം ഗ്രഹിക്കുവാനും ഭ്രാന്തും ഭോഷത്തവും അറിയുവാനും ഞാൻ മനസ്സുവച്ചു; ഇതും വൃഥാപ്രയത്നമെന്നു കണ്ടു. 1

18ജ്ഞാനം വർദ്ധിക്കുമ്പോൾ വ്യസനവും വർദ്ധിക്കുന്നു; 2 അറിവു വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു.

← Proverbs 31Read In The App, Free →Ecclesiastes 2 →

Study Ecclesiastes 1

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112