Habakkuk 2
1ഞാൻ എന്‍റെ കാവൽഗോപുരത്തിൽ നിലയുറപ്പിക്കും. 2 യഹോവ എന്നോട് എന്ത് അരുളിച്ചെയ്യും എന്നും 1 എന്‍റെ ആവലാതിയെക്കുറിച്ച് അവിടുന്ന് എന്ത് ഉത്തരം നൽകുമെന്നും 2 അറിയുവാൻ ഞാൻ കാത്തിരിക്കുന്നു. 1 യഹോവയുടെ മറുപടി 1
2യഹോവ എന്നോട് ഉത്തരം അരുളിയത്: 2 “നീ ദർശനം എഴുതുക; 1 വേഗത്തിൽ വായിക്കുവാൻ തക്കവിധം അത് പലകയിൽ വ്യക്തമായി എഴുതുക.” 1
3ഈ ദർശനത്തിനായി ഒരു സമയം നിശ്ചയിക്കപ്പെട്ടിരിക്കുന്നു; 2 ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. 1 സമയം തെറ്റുകയുമില്ല. 2 അത് വൈകിയാലും അതിനായി കാത്തിരിക്കുക; 2 അത് വരും നിശ്ചയം; താമസിക്കുകയുമില്ല. 1
4അവന്‍റെ മനസ്സ് അവനിൽ അഹങ്കരിച്ചിരിക്കുന്നു; 2 അത് നേരുള്ളതല്ല; നീതിമാൻ വിശ്വാസത്താൽ ജീവിച്ചിരിക്കും. 1
5സമ്പത്ത് + 2:5 സമ്പത്ത് വീര്യമുള്ള വീഞ്ഞ് വഞ്ചന നിറഞ്ഞതാണ്; 2 അഹങ്കാരിയായ മനുഷ്യൻ നിലനിൽക്കുയില്ല; 1 അവൻ പാതാളംപോലെ വിസ്താരമായി വായ് പിളർക്കുന്നു; 2 മരണംപോലെ തൃപ്തിപ്പെടാതെയുമിരിക്കുന്നു; 1 അവൻ സകലജനതകളെയും തന്‍റെ അടുക്കൽ കൂട്ടി, 2 സകലവംശങ്ങളെയും തന്‍റെ അടുക്കൽ ചേർക്കുന്നു. 1
6അവർ അവനെക്കുറിച്ച് ഒരു ഉപമയും 2 പരിഹസിച്ച് പഴഞ്ചൊല്ലായി, 1 “തന്‍റെതല്ലാത്തത് എത്രത്തോളം വർദ്ധിപ്പിക്കും? 2 പണയവസ്തു വാങ്ങി കൂട്ടിവയ്ക്കുന്നവന് അയ്യോ കഷ്ടം!” എന്ന് പറയുകയില്ലയോ? 1
7നിന്‍റെ കടക്കാർ പെട്ടെന്ന് എഴുന്നേൽക്കുകയും 2 നിന്നെ ബുദ്ധിമുട്ടിക്കുന്നവർ ആക്രമിക്കുകയും 2 നീ അവർക്ക് ഇരയായിത്തീരുകയും ഇല്ലയോ? 1
8നീ പല ജനതകളെയും കവർച്ച ചെയ്തതുകൊണ്ട് അവരിൽ ശേഷിച്ചവർ 2 മനുഷ്യരുടെ രക്തംനിമിത്തവും നീ ദേശത്തോടും നഗരത്തോടും 1 അതിന്‍റെ സകലനിവാസികളോടും ചെയ്ത സാഹസംനിമിത്തവും 2 നിന്നോടും കവർച്ച ചെയ്യും. 1
9അനർത്ഥം നേരിടാത്ത വിധം 2 ഉയരത്തിൽ തന്‍റെ കൂട് വെക്കേണ്ടതിന് 1 തന്‍റെ വീടിനുവേണ്ടി ദുരാദായം ആഗ്രഹിക്കുന്നവന് അയ്യോ കഷ്ടം! 1
10പല ജനതകളെയും ഛേദിച്ചുകളഞ്ഞ് 2 നീ നിന്‍റെ വീടിന് ലജ്ജ നിരൂപിച്ച് 2 നിന്‍റെ സ്വന്തപ്രാണനോട് പാപം ചെയ്തിരിക്കുന്നു. 1
11ചുവരിൽനിന്ന് കല്ല് നിലവിളിക്കുകയും 2 മേൽക്കൂരയിൽനിന്ന് + 2:11 കഴുക്കോൽ - മേൽക്കൂരയുടെ താങ്ങ്കഴുക്കോൽ ഉത്തരം പറയുകയും ചെയ്യുമല്ലോ. 1
12രക്തപാതകംകൊണ്ട് പട്ടണം പണിയുകയും 2 നീതികേടുകൊണ്ട് നഗരം സ്ഥാപിക്കുകയും ചെയ്യുന്നവന് അയ്യോ കഷ്ടം! 1
13ജനതകൾ തീയ്ക്ക് ഇരയാകുവാൻ അദ്ധ്വാനിക്കുന്നതും 2 വംശങ്ങൾ വെറുതെ തളർന്നുപോകുന്നതും 2 സൈന്യങ്ങളുടെ യഹോവയുടെ ഹിതത്താൽ അല്ലയോ? 1
14വെള്ളം സമുദ്രത്തിൽ നിറഞ്ഞിരിക്കുന്നതുപോലെ 2 ഭൂമി യഹോവയുടെ മഹത്വത്തിന്‍റെ പരിജ്ഞാനത്താൽ പൂർണ്ണമാകും. 1
15കൂട്ടുകാരുടെ നഗ്നത കാണേണ്ടതിന് 2 അവർക്ക് കുടിക്കുവാൻ കൊടുക്കുകയും 1 നഞ്ചു കൂട്ടിക്കലർത്തി ലഹരിപിടിപ്പിക്കുകയും 2 ചെയ്യുന്നവന് അയ്യോ കഷ്ടം! 1
16നിനക്ക് മഹത്വംകൊണ്ടല്ല, 2 ലജ്ജകൊണ്ട് പൂർത്തിവന്നിരിക്കുന്നു; 1 നീയും കുടിക്കുക; 2 നിന്‍റെ നഗ്നത അനാവൃതമാക്കുക; 1 യഹോവയുടെ വലങ്കയ്യിലെ പാനപാത്രം നിന്‍റെ അടുക്കൽ വരും; 2 മഹത്വത്തിന് പകരം നിനക്ക് അപമാനം ഭവിക്കും. 1
17മനുഷ്യരുടെ രക്തവും, ദേശത്തോടും നഗരത്തോടും 2 അതിന്‍റെ സകലനിവാസികളോടും 1 ചെയ്ത സാഹസവും നിമിത്തം 2 ലെബാനോനോട് ചെയ്ത ദ്രോഹവും 1 മൃഗങ്ങളെ പേടിപ്പിച്ച സംഹാരവും 2 നിന്നെ പിടികൂടും. 1
18ഊമ മിഥ്യാമൂർത്തികളെ ഉണ്ടാക്കുന്നവന് എന്ത് ലാഭം? 2 ശില്പി ഒരു ബിംബത്തെ കൊത്തിയുണ്ടാക്കിയാലോ, 1 ഒരു ലോഹബിംബം വാർത്തുണ്ടാക്കിയാലോ എന്ത് പ്രയോജനം - 2 അവ വ്യാജ ഉപദേഷ്ടാക്കൾ അല്ലയോ 1
19മരവിഗ്രഹത്തോട്: “ഉണരുക” എന്നും 2 ഊമവിഗ്രഹത്തോട്: “എഴുന്നേൽക്കുക” 1 എന്നും പറയുന്നവന് അയ്യോ കഷ്ടം! 2 അത് ഉപദേശിക്കുമോ? 1 അത് പൊന്നും വെള്ളിയും പൊതിഞ്ഞിരിക്കുന്നു; 2 അതിന്‍റെ ഉള്ളിൽ ശ്വാസം ഒട്ടും ഇല്ലല്ലോ. 1
20എന്നാൽ യഹോവ തന്‍റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്; 2 സർവ്വഭൂമിയും അവന്‍റെ സന്നിധിയിൽ മൗനമായിരിക്കട്ടെ.”