Habakkuk · ബൈബിൾ (മലയാളം)

Habakkuk 3

1വിഭ്രമരാഗത്തിൽ ഹബക്കൂക്ക് പ്രവാചകന്‍റെ ഒരു പ്രാർത്ഥനാഗീതം. 1

2യഹോവേ, ഞാൻ അങ്ങയെക്കുറിച്ച് കേട്ട് ഭയപ്പെട്ടുപോയി; 2 യഹോവേ, വർഷങ്ങൾ കഴിയുംമുമ്പ് അങ്ങേയുടെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ; 1 ഈ നാളുകളിൽ അതിനെ വെളിപ്പെടുത്തണമേ; 2 ക്രോധത്തിൽ കരുണ ഓർക്കേണമേ. 1

3ദൈവം തേമാനിൽ + 3:3 തേമാനിൽ യെഹൂദക്ക് തെക്കായി സ്ഥിതിചെയ്തിരുന്ന ഏദോം രാജ്യത്തിലെ ഒരു ജില്ല നിന്നും 2 പരിശുദ്ധൻ പാരൻ + 3:3 പാരൻ സീനായിയുടെ അതിര്‍ത്തിയോട് ചേര്‍ന്നുകിടന്നിരുന്ന ഊഷര പ്രദേശം പർവ്വതത്തിൽനിന്നും വരുന്നു. സേലാ. 1 ദൈവത്തിന്‍റെ പ്രഭ ആകാശത്തെ മൂടുന്നു; 2 ദൈവത്തിന്‍റെ സ്തുതിയാൽ ഭൂമി നിറഞ്ഞിരിക്കുന്നു. 1

4സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായിവരുന്നു; 2 കിരണങ്ങൾ ദൈവത്തിന്‍റെ അടുത്തുനിന്ന് പുറപ്പെടുന്നു; 2 അവിടെ ദൈവത്തിന്‍റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു. 1

5മഹാവ്യാധി ദൈവത്തിന്‍റെ മുമ്പിൽ നടക്കുന്നു; 2 പകർച്ചവ്യാധി ദൈവത്തിന്‍റെ പിന്നാലെ ചെല്ലുന്നു. 1

6ദൈവം ഭൂമിയെ കുലുക്കുന്നു + 3:6 കുലുക്കുന്നു അളക്കുന്നു; 2 ദൈവം നോക്കി ജനതകളെ ചിതറിക്കുന്നു; 1 ശാശ്വതപർവ്വതങ്ങൾ പിളർന്നുപോകുന്നു; 2 പുരാതനഗിരികൾ വണങ്ങി വീഴുന്നു; 2 ദൈവം പുരാതന പാതകളിൽ നടക്കുന്നു. 1

7ഞാൻ കൂശാന്‍റെ കൂടാരങ്ങളെ അനർത്ഥത്തിൽ കാണുന്നു; 2 മിദ്യാൻദേശത്തിലെ തിരശ്ശീലകൾ വിറയ്ക്കുന്നു. 1

8യഹോവ നദികളോട് നീരസപ്പെട്ടിരിക്കുന്നുവോ? 2 അങ്ങേയുടെ കോപം നദികളുടെ നേരെ വരുന്നുവോ? 1 അങ്ങ് കുതിരപ്പുറത്തും ജയരഥത്തിലും കയറിയിരിക്കുകയാൽ 2 അങ്ങേയുടെ ക്രോധം സമുദ്രത്തിന്‍റെ നേരെ ഉള്ളതോ? 1

9അവിടുന്ന് വില്ല് പുറത്തെടുത്ത് ഞാണിൽ അമ്പ് തൊടുത്തിരിക്കുന്നു. 2 വചനത്തിന്‍റെ ദണ്ഡനങ്ങൾ ആണകളോടുകൂടിയിരിക്കുന്നു. സേലാ. 2 അങ്ങ് ഭൂമിയെ നദികളാൽ പിളർക്കുന്നു. 1

10പർവ്വതങ്ങൾ അങ്ങയെ കണ്ടു വിറയ്ക്കുന്നു; 2 വെള്ളത്തിന്‍റെ പ്രവാഹം കടന്നുപോകുന്നു; 1 ആഴി ശബ്ദം പുറപ്പെടുവിക്കുന്നു; 2 ഉയരത്തിലേക്ക് തിര ഉയർത്തുന്നു + 3:10 ഉയരത്തിലേക്ക് തിര ഉയർത്തുന്നു ഉയരത്തിലേക്ക് കൈ ഉയർത്തുന്നു. 1

11അങ്ങേയുടെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിലും 2 മിന്നിപ്രകാശിക്കുന്ന കുന്തത്തിന്‍റെ ശോഭയിലും 2 സൂര്യനും ചന്ദ്രനും സ്വഗൃഹത്തിൽ നില്ക്കുന്നു. 1

12ക്രോധത്തോടെ അങ്ങ് ഭൂമിയിൽ ചവിട്ടുന്നു; 2 കോപത്തോടെ ജനതകളെ മെതിക്കുന്നു. 1

13അങ്ങേയുടെ ജനത്തിന്‍റെയും 2 അങ്ങേയുടെ അഭിഷിക്തന്‍റെയും രക്ഷക്കായിട്ട് അങ്ങ് പുറപ്പെടുന്നു; 1 അങ്ങ് ദുഷ്ടന്‍റെ വീടിന്‍റെ മുകൾഭാഗം തകർത്ത്, 2 അടിസ്ഥാനം മുഴുവനും അനാവൃതമാക്കി. സേലാ. 1

14അങ്ങ് അവന്‍റെ കുന്തങ്ങൾകൊണ്ട് അവന്‍റെ യോദ്ധാക്കളുടെ നായകന്മാരുടെ തല + 3:14 നായകന്മാരുടെ തല അവന്‍റെ തല കുത്തിത്തുളക്കുന്നു; 2 എന്നെ ചിതറിക്കേണ്ടതിന് അവർ ചുഴലിക്കാറ്റുപോലെ വരുന്നു; 1 എളിയവനെ മറവിൽവച്ച് വിഴുങ്ങുവാൻ പോകുന്നതുപോലെ 2 അവർ ഉല്ലസിക്കുന്നു. 1

15അങ്ങേയുടെ കുതിരകളോടുകൂടി അങ്ങ് സമുദ്രത്തിൽ, 2 പെരുവെള്ളക്കൂട്ടത്തിൽ തന്നെ, നടകൊള്ളുന്നു. 1

16ഞാൻ കേട്ടു എന്‍റെ ഉദരം കുലുങ്ങിപ്പോയി, 2 ആ ശബ്ദം കാരണം എന്‍റെ അധരം വിറച്ചു; 1 അവൻ ജനത്തെ ആക്രമിക്കുവാൻ പുറപ്പെടുമ്പോൾ 2 കഷ്ടദിവസത്തിൽ ഞാൻ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ട് 1 എന്‍റെ അസ്ഥികൾ ഉരുകി, 2 ഞാൻ നിന്ന നിലയിൽ വിറച്ചുപോയി. 1

17അത്തിവൃക്ഷം തളിർക്കുകയില്ല; 2 മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകുകയില്ല; 1 ഒലിവുമരത്തിന്‍റെ പ്രയത്നം നിഷ്ഫലമായിപ്പോകും; 2 നിലങ്ങൾ ആഹാരം വിളയിക്കുകയില്ല; 1 ആട്ടിൻകൂട്ടം തൊഴുത്തിൽനിന്ന് നശിച്ചുപോകും; 2 ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കുകയില്ല. 1

18എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; 2 എന്‍റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും. 1

19യഹോവയായ കർത്താവ് എന്‍റെ ബലം ആകുന്നു; 2 കർത്താവ് എന്‍റെ കാൽ പേടമാൻ കാലുപോലെ ആക്കുന്നു; 2 ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു. 1 സംഗീതപ്രമാണിക്ക് തന്ത്രിനാദത്തോടെ.

← Habakkuk 2Read In The App, Free →Zephaniah 1 →

Study Habakkuk 3

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123