Habakkuk 1
1ഹബക്കൂക്ക് പ്രവാചകൻ ദർശിച്ച പ്രവാചകം. 1 ഹബക്കൂക്കിന്‍റെ പരാതി 1
2“യഹോവേ, എത്രത്തോളം സഹായത്തിനായി ഞാൻ വിളിച്ചപേക്ഷിക്കുകയും 2 അങ്ങ് കേൾക്കാതിരിക്കുകയും ചെയ്യും? 1 സാഹസംനിമിത്തം ഞാൻ എത്രത്തോളം അങ്ങേയോട് നിലവിളിക്കുകയും 2 അങ്ങ് രക്ഷിക്കാതിരിക്കുകയും ചെയ്യും? 1
3അങ്ങ് എന്നെ നീതികേട് കാണുമാറാക്കുന്നതും 2 പീഢനം വെറുതെ നോക്കുന്നതും എന്തിന്? 1 കവർച്ചയും സാഹസവും എന്‍റെ മുമ്പിൽ ഉണ്ട്; 2 കലഹവും മത്സരവും സാധാരണം ആകുന്നു. 1
4അതുകൊണ്ട് ന്യായപ്രമാണം ദുർബലമായിരിക്കുന്നു; 2 ന്യായം ഒരുനാളും വെളിപ്പെട്ടുവരുന്നതുമില്ല; 1 ദുഷ്ടൻ നീതിമാനെ വളഞ്ഞിരിക്കുന്നു; 2 അതുകൊണ്ട് ന്യായം വക്രതയായി വെളിപ്പെട്ടുവരുന്നു. 1 യഹോവയുടെ മറുപടി 1
5ജനതകളെ ശ്രദ്ധിച്ച് നോക്കുവിൻ! 2 ആശ്ചര്യപ്പെട്ട് വിസ്മയിക്കുവിൻ! 1 ഞാൻ നിങ്ങളുടെ കാലത്ത് ഒരു പ്രവൃത്തി ചെയ്യും; 2 അത് വിവരിച്ചു കേട്ടാൽ നിങ്ങൾ വിശ്വസിക്കുകയില്ല. 1
6ഞാൻ ക്രൂരതയും വേഗതയുമുള്ള ജനതയായ കല്ദയരെ + 1:6 കല്ദയരെ ബാബിലോന്യരെ ഉണർത്തും; 2 അവർ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങൾ കൈവശമാക്കേണ്ടതിന് 2 ഭൂമണ്ഡലത്തിൽ ഉടനീളം സഞ്ചരിക്കുന്നു. 1
7അവർ ഘോരത്വവും ഭയങ്കരത്വവുമുള്ളവർ; 2 അവരുടെ ന്യായവും ശ്രേഷ്ഠതയും 2 അവരിൽനിന്ന് തന്നെ പുറപ്പെടുന്നു. 1
8അവരുടെ കുതിരകൾ പുള്ളിപ്പുലികളെക്കാൾ വേഗതയും 2 വൈകുന്നേരത്തെ ചെന്നായ്ക്കളെക്കാൾ ക്രൂരതയുമുള്ളവ; 1 അവരുടെ കുതിരച്ചേവകർ ഗർവ്വോടെ ഓടിക്കുന്നു; 2 അവരുടെ കുതിരച്ചേവകർ ദൂരത്തുനിന്ന് വരുന്നു; 1 ഇരയെ പിടിക്കുവാൻ ബദ്ധപ്പെടുന്ന കഴുകനെപ്പോലെ 2 അവർ പറന്നുവരുന്നു. 1
9അവർ എല്ലാവരും സംഹാരത്തിനായി വരുന്നു; 2 അവരുടെ മുഖം മുമ്പോട്ട് ബദ്ധപ്പെടുന്നു; 2 മണൽപോലെ അവർ ബദ്ധന്മാരെ പിടിച്ചുചേർക്കുന്നു. 1
10അവർ രാജാക്കന്മാരെ പരിഹസിക്കുന്നു; 2 പ്രഭുക്കന്മാരെ അവർ അവഹേളിക്കുന്നു; 1 അവർ ഏത് കോട്ടയെയും നിസ്സാരമായി കണ്ടു ചിരിക്കുന്നു; 2 അവർ മൺതിട്ട ഉയർത്തി അതിനെ പിടിക്കും. 1
11അന്ന് അവൻ കാറ്റുപോലെ വീശി കടന്നുപോകുന്നു. 2 അവൻ അതിക്രമിച്ച് കുറ്റക്കാരനായിത്തീരും; 2 കാരണം സ്വന്തശക്തിയല്ലോ അവന് ദൈവം. 1 ഹബക്കൂക്കിന്‍റെ രണ്ടാമത്തെ പരാതി 1
12എന്‍റെ ദൈവമായ യഹോവേ, 2 അങ്ങ് പുരാതനമേ എന്‍റെ പരിശുദ്ധ ദൈവമല്ലയോ? 1 ഞങ്ങൾ മരിക്കുകയില്ല; 2 യഹോവേ അങ്ങ് അവനെ ന്യായവിധിക്കായി നിയമിച്ചിരിക്കുന്നു; 1 പാറയായുള്ളോവേ, ശിക്ഷയ്ക്കായി 2 അങ്ങ് അവനെ നിയോഗിച്ചിരിക്കുന്നു. 1
13നിർമ്മലമായ അങ്ങേയുടെ കണ്ണുകളാൽ ദോഷം കാണുവാൻ സാധ്യമല്ല. 2 അങ്ങേയ്ക്ക് പീഢനം സഹിക്കുവാൻ കഴിയുകയുമില്ല. 1 ദ്രോഹം പ്രവർത്തിക്കുന്നവരെ 2 അങ്ങ് വെറുതെ നോക്കുന്നത് എന്തിന്? 1 ദുഷ്ടൻ തന്നിലും നീതിമാനായവനെ വിഴുങ്ങുമ്പോൾ 2 അങ്ങ് മിണ്ടാതിരിക്കുന്നതും എന്തിന്? 1
14മനുഷ്യരെ സമുദ്രത്തിലെ മത്സ്യങ്ങളെപ്പോലെയും 2 അധിപതിയില്ലാത്ത ഇഴജാതികളെപ്പോലെയും ആക്കുന്നതും എന്തിന്? 1
15അവർ അവയെ എല്ലാം + 1:15 ചൂണ്ട - മീൻ പിടിക്കുവാൻ ഉപയോഗിക്കുന്ന ലോഹക്കൊളുത്ത്ചൂണ്ട കൊണ്ട് പിടിച്ചെടുക്കുന്നു; 2 അവർ വലകൊണ്ട് അവയെ വലിച്ചെടുക്കുന്നു; 1 കോരുവലയിൽ അവയെ ശേഖരിക്കുന്നു; 2 അതുകൊണ്ട് അവർ സന്തോഷിച്ച് ആനന്ദിക്കുന്നു. 1
16അതുകാരണം അവര്‍ തങ്ങളുടെ വലയ്ക്ക് ബലികഴിക്കുന്നു; 2 കോരുവലയ്ക്ക് ധൂപം കാട്ടുന്നു; 1 കാരണം അവയാൽ അല്ലയോ 2 അവരുടെ ഓഹരി പുഷ്ടിയുള്ളതും 2 അവരുടെ ആഹാരം പൂര്‍ത്തിയുള്ളതുമായി തീരുന്നത്. 1
17അതുനിമിത്തം അവർ തന്‍റെ വല കുടഞ്ഞ് ശൂന്യമാക്കി, 2 ജനതകളെ ആദരിക്കാതെ നിത്യം കൊല്ലുവാൻ പോകുമോ?