Nahum 2
1സംഹാരകൻ നിനക്കെതിരെ കയറിവരുന്നു; 2 കോട്ട കാത്തുകൊള്ളുക; 1 വഴി സൂക്ഷിച്ചു നോക്കുക; 2 അര മുറുക്കുക; 2 നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്കുക. 1
2യഹോവ യാക്കോബിന്‍റെ മഹിമയെ 2 യിസ്രായേലിന്‍റെ മഹിമയെപ്പോലെ യഥാസ്ഥാനത്താക്കും; 1 പിടിച്ചുപറിക്കാർ അവരോട് പിടിച്ചുപറിച്ച്, 2 അവരുടെ മുന്തിരിവള്ളികൾ നശിപ്പിച്ചുകളഞ്ഞുവല്ലോ. 1
3അവന്‍റെ വീരന്മാരുടെ പരിച ചുവപ്പിച്ചിരിക്കുന്നു; 2 പരാക്രമശാലികൾ ധൂമ്രവസ്ത്രം ധരിച്ചു നില്‍ക്കുന്നു; 1 അവന്‍റെ ഒരുക്കദിവസത്തിൽ രഥങ്ങൾ ഉലയിൽ പഴുപ്പിച്ച ഇരുമ്പുപോലെ ജ്വലിക്കുന്നു; 2 കുന്തങ്ങൾ ഓങ്ങിയിരിക്കുന്നു. 1
4രഥങ്ങൾ തെരുവുകളിൽ പായുന്നു; 2 വീഥികളിൽ അങ്ങും ഇങ്ങും ഓടുന്നു; 1 തീപ്പന്തങ്ങളെപ്പോലെ അവയെ കാണുന്നു; 2 അവ മിന്നൽപോലെ ഓടുന്നു. 1
5അവൻ തന്‍റെ കുലീനന്മാരെ ഓർക്കുന്നു; 2 അവർ നടക്കുകയിൽ ഇടറിപ്പോകുന്നു; 1 അവർ അതിന്‍റെ മതിലിങ്കലേക്കു ബദ്ധപ്പെട്ട് ചെല്ലുന്നു; 2 അവിടെ രക്ഷാകവചം കെട്ടിയിരിക്കുന്നു. 1
6നദികൾ തുറന്നുവിട്ടിരിക്കുന്നു; 2 രാജമന്ദിരം തകർന്നുപോകുന്നു. 1
7അത് തീരുമാനിച്ചിരിക്കുന്നു; 2 അവൾ അനാവൃതയായി, ബദ്ധയായി പോകേണ്ടിവരും; 2 അവളുടെ ദാസിമാർ പ്രാവുകളെപ്പോലെ കുറുകി മാറത്തടിക്കുന്നു. 1
8നീനെവേ പുരാതനമേ ഒരു ജലാശയം പോലെയായിരുന്നു; 2 എന്നാൽ അവർ ഓടിപ്പോകുന്നു: 1 “നില്ക്കുവിന്‍, നില്ക്കുവിന്‍!” എന്ന് വിളിച്ചിട്ടും 2 ആരും തിരിഞ്ഞുനോക്കുന്നില്ലതാനും. 1
9വെള്ളി കൊള്ളയിടുവിൻ; 2 പൊന്ന് കൊള്ളയിടുവിൻ; 1 സമ്പത്തിനു കണക്കില്ല; 2 സകലവിധ മനോഹരവസ്തുക്കളായ സമ്പത്തും ഉണ്ട്. 1
10അവൾ പാഴും നിർജ്ജനവും ശൂന്യവുമായിരിക്കുന്നു; 2 ഹൃദയം ഉരുകിപ്പോകുന്നു; 1 മുഴങ്കാൽ ആടുന്നു; 2 എല്ലായിടത്തും അതിവേദന ഉണ്ട്; 2 എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നു. 1
11സിംഹങ്ങളുടെ ഗുഹ എവിടെ? 2 അവ തങ്ങളുടെ കുട്ടികൾക്ക് ആഹാരംകൊടുത്തിരുന്ന സ്ഥലവും എവിടെ? 1 സിംഹവും സിംഹിയും കുട്ടികളും നിർഭയരായി 2 സഞ്ചരിച്ചിരുന്ന സ്ഥലം എവിടെ? 1
12സിംഹം തന്‍റെ കുട്ടികൾക്ക് മതിയാകുവോളം 2 കടിച്ചുകീറിവയ്ക്കുകയും 1 സിംഹികൾക്കുവേണ്ടി ഞെക്കിക്കൊല്ലുകയും 2 ഇരകൊണ്ടു തന്‍റെ ഒളിയിടങ്ങളെയും 1 കടിച്ചുകീറിയതിനെക്കൊണ്ടു 2 തന്‍റെ ഗുഹകളെയും നിറയ്ക്കുകയും ചെയ്തു. 1
13“ഞാൻ നിന്‍റെ നേരെ വരും; 2 ഞാൻ അതിന്‍റെ രഥങ്ങളെ ചുട്ടു പുകയാക്കും; 1 നിന്‍റെ ബാലസിംഹങ്ങൾ വാളിന് ഇരയായിത്തീരും; 2 ഞാൻ നിന്‍റെ ഇരയെ ഭൂമിയിൽനിന്ന് ഛേദിച്ചുകളയും; 1 നിന്‍റെ ദൂതന്മാരുടെ ശബ്ദം ഇനി കേൾക്കുകയുമില്ല” 2 എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.