Nahum 1
1നീനെവേ പട്ടണത്തെക്കുറിച്ചുള്ള പ്രവാചകം; എൽക്കോശ്യനായ നഹൂമിന്‍റെ ദർശനഗ്രന്ഥം. 1 നിനവേക്കെതിരെ യെഹോവയുടെ കോപം 1
2ദൈവം തീക്ഷ്ണതയുള്ളവനും 2 യഹോവ പ്രതികാരം ചെയ്യുന്നവനും ആകുന്നു; 1 യഹോവ പ്രതികാരം ചെയ്യുന്നവനും 2 കോപം നിറഞ്ഞവനുമാകുന്നു; 1 അവിടുന്ന് തന്‍റെ വൈരികളോട് പ്രതികാരം ചെയ്യുകയും 2 തന്‍റെ ശത്രുക്കൾക്കായി കോപം സംഗ്രഹിക്കുകയും ചെയ്യുന്നു. 1
3യഹോവ ദീർഘക്ഷമയും മഹാശക്തിയും ഉള്ളവൻ; 2 അവിടുന്ന് ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല; 1 യഹോവയുടെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും ഉണ്ട്; 2 മേഘം അവിടുത്തെ കാൽക്കീഴിലെ പൊടിയാകുന്നു. 1
4അവിടുന്ന് സമുദ്രത്തെ ശാസിച്ച് വറ്റിക്കുകയും 2 സകലനദികളെയും ഉണക്കിക്കളയുകയും ചെയ്യുന്നു; 1 ബാശാനും കർമ്മേലും വരളുന്നു; 2 ലെബാനോന്‍റെ പുഷ്പം വാടിപ്പോകുന്നു. 1
5അവിടുത്തെ മുമ്പിൽ പർവ്വതങ്ങൾ കുലുങ്ങുന്നു; 2 കുന്നുകൾ ഉരുകിപ്പോകുന്നു; 1 തിരുസാന്നിദ്ധ്യത്തിൽ ഭൂമി ഞെട്ടിപ്പോകുന്നു; 2 ഭൂലോകവും അതിലെ സകലനിവാസികളും തന്നെ. 1
6അവിടുത്തെ ക്രോധത്തിൻ മുമ്പിൽ ആർക്ക് നില്ക്കാം? 2 അവിടുത്തെ ഉഗ്രകോപത്തിങ്കൽ ആർക്ക് നിവിർന്നുനിൽക്കാം? 1 അവിടുത്തെ ക്രോധം തീപോലെ ചൊരിയുന്നു; 2 അവിടുത്തെ സാന്നിദ്ധ്യത്താൽ പാറകൾ തകർന്നുപോകുന്നു. 1
7യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; 2 തന്നിൽ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു. 1
8എന്നാൽ കവിഞ്ഞൊഴുകുന്നോരു പ്രവാഹംകൊണ്ട് 2 അവിടുന്ന് ആ പട്ടണത്തിന് നാശം വരുത്തും; 1 അവിടുന്ന് തന്‍റെ ശത്രുക്കളെ 2 അന്ധകാരത്തിൽ പിന്തുടരുന്നു. 1
9നിങ്ങൾ യഹോവയ്ക്കു വിരോധമായി നിരൂപിക്കുന്നതെന്ത്? 2 അവിടുന്ന് നാശം വരുത്തും; 2 കഷ്ടത രണ്ടുപ്രാവശ്യം പൊങ്ങിവരുകയില്ല. 1
10അവർ കൂടിപ്പിണഞ്ഞിരിക്കുന്ന മുള്ളുപോലെ ആയാലും, 2 തങ്ങളുടെ മദ്യപാനത്തിൽ മദ്യപിച്ചിരുന്നാലും, 2 അവർ മുഴുവനും ഉണങ്ങിയ വൈക്കോൽ പോലെ ദഹിപ്പിക്കപ്പെടും. 1
11യഹോവയ്ക്കു വിരോധമായി ദോഷം നിരൂപിക്കുകയും 2 ദുഷ്ടനായ ആലോചനക്കാരൻ 2 നിന്നിൽനിന്ന് പുറപ്പെട്ടിരിക്കുന്നു. 1
12യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “അവർ മഹാശക്തന്മാരും അനേകം പേരും ആയിരുന്നാലും 2 അവർ അങ്ങനെ തന്നെ ഛേദിക്കപ്പെടുകയും 2 അവൻ കഴിഞ്ഞുപോകുകയും ചെയ്യും. 1 ഞാൻ നിന്നെ താഴ്ത്തി 2 എങ്കിലും ഇനി നിന്നെ താഴ്ത്തുകയില്ല. 1
13ഇപ്പോൾ ഞാൻ അവന്‍റെ നുകം നിന്‍റെമേൽനിന്ന് ഒടിച്ചുകളയും; 2 നിന്‍റെ ബന്ധനങ്ങൾ അറുത്തുകളയുകയും ചെയ്യും.” 1
14എന്നാൽ യഹോവ നിന്നെക്കുറിച്ച്: 1 “നിന്‍റെ പേര് നിലനിർത്താൻ ഒരു സന്തതി നിനക്കുണ്ടാകുകയില്ല; 2 കൊത്തിയുണ്ടാക്കിയ വിഗ്രഹത്തെയും 1 വാർത്തുണ്ടാക്കിയ ബിംബത്തെയും 2 നിന്‍റെ ദേവന്മാരുടെ ക്ഷേത്രത്തിൽനിന്ന് 1 ഞാൻ ഛേദിച്ചുകളയും; 2 നീ നിസ്സാരനായിരിക്കുകയാൽ 1 ഞാൻ നിന്‍റെ ശവക്കുഴി കുഴിക്കും” 2 എന്ന് കല്പിച്ചിരിക്കുന്നു. 1
15ഇതാ, പർവ്വതങ്ങളിന്മേൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്‍റെ കാൽ; 2 യെഹൂദയേ, നിന്‍റെ ഉത്സവങ്ങളെ ആചരിക്കുക; 1 നിന്‍റെ നേർച്ചകളെ കഴിക്കുക; 2 നിസ്സാരൻ ഇനി നിന്നിൽകൂടി കടക്കുകയില്ല; 2 അവൻ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.