Nahum 3
1രക്തപങ്കിലമായ പട്ടണത്തിന് അയ്യോ കഷ്ടം! 2 അത് മുഴുവനും വ്യാജവും കൊള്ളയും കൊണ്ട് നിറഞ്ഞിരിക്കുന്നു; 2 കവർച്ച അതിൽനിന്ന് വിട്ടുപോകുന്നതുമില്ല. 1
2ചമ്മട്ടിയുടെ പ്രഹരശബ്ദം; 2 ചക്രങ്ങൾ ഉരുളുന്ന ശബ്ദം; 1 പായുന്ന കുതിരകൾ; 2 ഓടുന്ന രഥങ്ങൾ! 1
3കുതിക്കുന്ന കുതിരപ്പട; 2 ജ്വലിക്കുന്ന വാൾ; 1 മിന്നുന്ന കുന്തം; 2 അനേകർ കൊല്ലപ്പെടുന്നു; 1 അനവധി ശവങ്ങൾ; 2 ശവശരീരങ്ങൾക്കു കണക്കില്ല; 2 അവർ ശവശരീരങ്ങളിൽ തട്ടി വീഴുന്നു. 1
4വേശ്യാവൃത്തികൊണ്ട് രാജ്യങ്ങളെയും 2 ക്ഷുദ്രപ്രയോഗംകൊണ്ട് ജനങ്ങളെയും വില്‍ക്കുന്നവളായി, 1 ക്ഷുദ്രനൈപുണ്യവും സൗന്ദര്യവുമുള്ള വേശ്യയുടെ 2 എണ്ണമറ്റ വേശ്യാവൃത്തി നിമിത്തംതന്നെ ഇങ്ങനെ സംഭവിച്ചത്. 1
5“ഞാൻ നിന്‍റെ നേരെ വരും, 2 ഞാൻ നിന്‍റെ വസ്ത്രാഗ്രങ്ങളെ 1 നിന്‍റെ മുഖംവരെ ഉയർത്തി ജനതകളെ 2 നിന്‍റെ നഗ്നതയും രാജ്യങ്ങളെ 1 നിന്‍റെ അപമാനവും കാണിക്കും” 2 എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. 1
6ഞാൻ അമേദ്ധ്യം നിന്‍റെമേൽ എറിഞ്ഞ് 2 നിന്നെ നീചയും നിന്ദാവിഷയവുമാക്കും. 1
7അങ്ങനെ നിന്നെ കാണുന്ന എല്ലാവരും നിന്നെ വിട്ട് ഓടി: 2 “നീനെവേ ശൂന്യമായിക്കിടക്കുന്നു; 1 ആർക്ക് അവളോടു സഹതാപം തോന്നും; 2 ഞാൻ എവിടെനിന്ന് നിനക്ക് ആശ്വാസകന്മാരെ കണ്ടെത്തും” എന്ന് പറയും. 1
8നദികളുടെ ഇടയിൽ ഇരിക്കുന്നതും 2 ചുറ്റും വെള്ളം ഉള്ളതും സമുദ്രം കോട്ടയും മതിലും ആയിരിക്കുന്നതുമായ 2 നോ-അമ്മോനെക്കാൾ + 3:8 നോ-അമ്മോനെക്കാൾ മിസ്രയീമിൻ്റെ തലസ്ഥാനം നീ ഉത്തമ ആകുന്നുവോ? 1
9കൂശും ഈജിപ്റ്റും അവളുടെ ബലമായിരുന്നു; 2 അത് അതിരില്ലാത്തതായിരുന്നു; 1 പൂത്യരും ലൂബ്യരും 2 നിന്‍റെ സഹായകന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. 1
10എങ്കിലും അവൾ ബദ്ധയായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു; 2 അവളുടെ പൈതങ്ങളെ അവർ സകലവീഥികളുടെയും തലയ്ക്കൽവച്ചു തകർത്തുകളഞ്ഞു; 1 അവളുടെ മാന്യന്മാർക്കു അവർ ചീട്ടിട്ടു; 2 അവളുടെ സകലമഹാന്മാരെയും ചങ്ങലകൊണ്ടു ബന്ധിച്ചുകളഞ്ഞു. 1
11അങ്ങനെ നീയും ലഹരിപിടിച്ച് ബോധംകെട്ടു വീഴും; 2 നീയും ശത്രുനിമിത്തം ഒരു അഭയസ്ഥാനം അന്വേഷിക്കും. 1
12നിന്‍റെ കോട്ടകൾ എല്ലാം വിളഞ്ഞ ആദ്യഫലമുള്ള അത്തിവൃക്ഷങ്ങൾപോലെയാകും; 2 കുലുക്കിയാൽ അവ തിന്നുന്നവന്‍റെ വായിൽതന്നെ വീഴും. 1
13നിന്‍റെ ജനം നിന്‍റെ മദ്ധ്യത്തിൽ സ്ത്രീകളെപ്പോലെ ആകുന്നു; 2 നിന്‍റെ ദേശത്തിന്‍റെ വാതിലുകൾ 1 നിന്‍റെ ശത്രുക്കൾക്ക് വിസ്താരമായി തുറന്നുകിടക്കുന്നു; 2 നിന്‍റെ ഓടാമ്പലുകൾ അഗ്നിക്ക് ഇരയായിത്തീർന്നിരിക്കുന്നു. 1
14ഉപരോധത്തിനു വേണ്ടി വെള്ളം കോരിക്കൊള്ളുക; 2 നിന്‍റെ കൊത്തളങ്ങളെ ഉറപ്പിക്കുക; 1 ചെളിയിൽ ചെന്നു കളിമണ്ണു ചവിട്ടുക; 2 ഇഷ്ടിക ഉണ്ടാക്കുക! 1
15അവിടെ തീ നിന്നെ ദഹിപ്പിച്ചുകളയും; 2 വാൾ നിന്നെ ഛേദിച്ച് വിട്ടിൽ എന്നപോലെ നിന്നെ തിന്നുകളയും; 1 വിട്ടിലിനെപ്പോലെയും വെട്ടുക്കിളിയെപ്പോലെയും 2 നീ നിന്നെത്തന്നെ വർദ്ധിപ്പിക്കുക. 1
16നിന്‍റെ വ്യാപാരികളെ നീ ആകാശത്തിലെ നക്ഷത്രങ്ങളെക്കാൾ വർദ്ധിപ്പിച്ചുവല്ലോ; 2 വിട്ടിൽ നാശം വിതച്ച് പറന്നുപോകുന്നു. 1
17നിന്‍റെ പ്രഭുക്കന്മാർ വെട്ടുക്കിളികൾപോലെയും 2 നിന്‍റെ സേനാധിപതിമാർ ശീതമുള്ള ദിവസത്തിൽ 1 മതിലുകളിന്മേൽ പറ്റുന്ന വിട്ടിൽക്കൂട്ടംപോലെയും ആകുന്നു; 2 സൂര്യൻ ഉദിക്കുമ്പോൾ അവ പറന്നുപോകുന്നു; 2 അവ ചെന്നിരിക്കുന്ന സ്ഥലം ആരും അറിയുന്നില്ല. 1
18അശ്ശൂർരാജാവേ, നിന്‍റെ ഇടയന്മാർ ഉറങ്ങുന്നു; 2 നിന്‍റെ കുലീനന്മാർ വിശ്രമിച്ചു കിടക്കുന്നു; 1 നിന്‍റെ ജനം പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നു; 2 അവരെ കൂട്ടിച്ചേർക്കുവാൻ ആരുമില്ല. 1
19നിന്‍റെ പരുക്കിന് ശമനമില്ല; 2 നിന്‍റെ മുറിവ് മാരകമാകുന്നു; 1 നിന്‍റെ വർത്തമാനം കേൾക്കുന്ന എല്ലാവരും നിന്നെക്കുറിച്ച് കൈകൊട്ടും; 2 കാരണം, നിന്‍റെ ഇടവിടാതെയുള്ള ദുഷ്ടത അനുഭവിക്കാത്തവരായി ആരുണ്ട്?