Obadiah 1
1ഓബദ്യാവിന്‍റെ ദർശനം. യഹോവയായ കർത്താവ് ഏദോമിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “നാം യഹോവയിങ്കൽനിന്ന് ഒരു വർത്തമാനം കേട്ടിരിക്കുന്നു; 2 ജനതകളുടെ ഇടയിൽ ഒരു ദൂതനെ അയച്ചിരിക്കുന്നു; 1 ‘എഴുന്നേൽക്കുവിൻ; 2 നാം അവളുടെ നേരെ യുദ്ധത്തിന് പുറപ്പെടുക.’” 1
2“ഞാൻ നിന്നെ ജനതകളുടെ ഇടയിൽ ചെറുതാക്കിയിരിക്കുന്നു; 2 നീ അത്യന്തം നിന്ദിക്കപ്പെട്ടിരിക്കുന്നു. 1
3പാറപ്പിളർപ്പുകളിൽ പാർക്കുന്നവനും 2 ഉന്നതവാസമുള്ളവനും 1 ‘ആര്‍ എന്നെ നിലത്ത് തള്ളിയിടും?’ എന്ന് ഹൃദയത്തിൽ പറയുന്നവനുമേ, 2 നിന്‍റെ ഹൃദയത്തിന്‍റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു. 1
4നീ കഴുകനെപ്പോലെ ഉയർന്നാലും, 2 നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും, 2 അവിടെനിന്ന് ഞാൻ നിന്നെ ഇറക്കും” എന്ന് യഹോവയുടെ അരുളപ്പാട്. 1
5“കള്ളന്മാർ നിന്‍റെ അടുക്കൽ വന്നാലോ, 2 രാത്രിയിൽ പിടിച്ചുപറിക്കാർ വന്നാലോ, 1 നീ എങ്ങനെ നശിച്ചുപോയിരിക്കുന്നു. 2 അവർ തങ്ങൾക്ക് മതിയാകുവോളം മോഷ്ടിക്കുകയില്ലയോ? 1 മുന്തിരിപ്പഴം പറിക്കുന്നവർ നിന്‍റെ അടുക്കൽ വന്നാൽ 2 അവർ കാലാ പെറുക്കുവാനുള്ള പഴം ശേഷിപ്പിക്കുകയില്ലയോ? 1
6ഏശാവിനുള്ളവരെ കൊള്ളയടിച്ചിരിക്കുന്നതും 2 അവന്‍റെ നിക്ഷേപങ്ങളെ തിരഞ്ഞ് കണ്ടിരിക്കുന്നതും എങ്ങനെ? 1
7നിന്നോട് സഖ്യതയുള്ളവരെല്ലാം നിന്നെ അതിർത്തിയോളം അയച്ചുകളഞ്ഞു; 2 നിന്നോട് സമാധാനമുള്ളവർ നിന്നെ ചതിച്ച് തോല്പിച്ചിരിക്കുന്നു. 1 നിന്‍റെ ആഹാരം ഭക്ഷിക്കുന്നവർ നിനക്ക് കെണി വയ്ക്കുന്നു, 2 ആർക്കും അത് മനസ്സിലാകുന്നതുമില്ല. 1
8ആ നാളിൽ ഞാൻ ഏദോമിൽനിന്ന് ജ്ഞാനികളെയും 2 ഏശാവിന്‍റെ പർവ്വതത്തിൽനിന്ന് വിവേകത്തെയും നശിപ്പിക്കും” എന്ന് യഹോവയുടെ അരുളപ്പാട്. 1
9ഏശാവിന്‍റെ പർവ്വതത്തിൽ ഉള്ള യാതൊരുവനും വെട്ടേറ്റ് ഛേദിക്കപ്പെടുവാൻ തക്കവിധം തേമാനേ, 2 നിന്‍റെ വീരന്മാർ പരിഭ്രമിച്ചുപോകും. 1
10“നിന്‍റെ സഹോദരനായ യാക്കോബിനോട് നീ ചെയ്ത അക്രമം നിമിത്തം ലജ്ജ നിന്നെ മൂടും; 2 നീ സദാകാലത്തേക്കും ഛേദിക്കപ്പെടും. 1
11നീ അകന്നുനിന്ന നാളിൽ, പരദേശികൾ അവന്‍റെ സമ്പത്ത് അപഹരിച്ചു കൊണ്ടുപോകുകയും 2 അന്യദേശക്കാർ അവന്‍റെ ഗോപുരങ്ങളിൽ കടന്ന് യെരൂശലേമിനു ചീട്ടിടുകയും ചെയ്തനാളിൽ തന്നെ, 2 നീയും അവരിൽ ഒരുവനെപ്പോലെ ആയിരുന്നു. 1
12നിന്‍റെ സഹോദരന്‍റെ ദിവസം, 2 അവന്‍റെ അനർത്ഥദിവസം തന്നെ, 1 നീ കണ്ടു രസിക്കരുതായിരുന്നു; 2 നീ യെഹൂദ്യരെക്കുറിച്ച് അവരുടെ വിനാശദിവസത്തിൽ സന്തോഷിക്കരുതായിരുന്നു; 2 അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയരുതായിരുന്നു. 1
13എന്‍റെ ജനത്തിന്‍റെ അനർത്ഥദിവസത്തിൽ 2 നീ അവരുടെ വാതിലിനകത്ത് കടക്കരുതായിരുന്നു; 1 അവരുടെ അനർത്ഥദിവസത്തിൽ 2 നീ അവരുടെ അനർത്ഥം കണ്ടു രസിക്കരുതായിരുന്നു; 1 അവരുടെ അനർത്ഥദിവസത്തിൽ 2 അവരുടെ സമ്പത്തിന്മേൽ നീ കൈ വെക്കരുതായിരുന്നു. 1
14അവരിൽ രക്ഷപെട്ടുപോയവരെ ഛേദിച്ചുകളയുവാൻ 2 നീ വഴിത്തലക്കൽ നിൽക്കരുതായിരുന്നു; 1 കഷ്ടദിവസത്തിൽ അവനു ശേഷിച്ചവരെ 2 നീ ഏല്പിച്ചുകൊടുക്കരുതായിരുന്നു. 1
15സകലജനതകൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു; 2 നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; 2 നിന്‍റെ പ്രവൃത്തി നിന്‍റെ തലമേൽ തന്നെ മടങ്ങിവരും. 1
16നിങ്ങൾ എന്‍റെ വിശുദ്ധപർവ്വതത്തിൽവച്ച് കുടിച്ചതുപോലെ സകലജനതകളും ഇടവിടാതെ കുടിക്കും; 2 അവർ മോന്തിക്കുടിക്കുകയും ജനിക്കാത്തവരെപ്പോലെ ആകുകയും ചെയ്യും. 1
17എന്നാൽ സീയോൻ പർവ്വതത്തിൽ ഒരു രക്ഷിതഗണം ഉണ്ടാകും; 2 അത് വിശുദ്ധമായിരിക്കും; 2 യാക്കോബ് ഗൃഹം തങ്ങളുടെ അവകാശങ്ങളെ കൈവശമാക്കും. 1
18അന്ന് യാക്കോബ് ഗൃഹം തീയും 2 യോസേഫ് ഗൃഹം ജ്വാലയും 1 ഏശാവുഗൃഹം വയ്ക്കോലും ആയിരിക്കും; 2 അവർ അവരെ കത്തിച്ച് ദഹിപ്പിച്ചുകളയും; 2 ഏശാവുഗൃഹത്തിന് ശേഷിപ്പുണ്ടാകുകയില്ല” യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്. 1
19“തെക്കേ ദേശക്കാർ ഏശാവിന്‍റെ പർവ്വതവും 2 താഴ്വരയിലുള്ളവർ ഫെലിസ്ത്യദേശവും കൈവശമാക്കും. 1 അവർ എഫ്രയീമിന്‍റെയും ശമര്യയുടെയും പ്രദേശങ്ങൾ കൈവശമാക്കും; 2 ബെന്യാമീൻ ഗിലെയാദിനെ കൈവശമാക്കും. 1
20ഇവിടെനിന്ന് പ്രവാസികളായിപ്പോയ യിസ്രായേൽ മക്കൾ സാരെഫാത്ത്‌വരെ കനാന്യർക്കുള്ളതും, 2 സെഫാരദിലുള്ള യെരൂശലേമ്യപ്രവാസികൾ തെക്കെദേശത്തെ പട്ടണങ്ങളും കൈവശമാക്കും. 1
21ഏശാവിന്‍റെ പർവ്വതത്തെ ന്യായം വിധിക്കേണ്ടതിന് 2 രക്ഷകന്മാർ സീയോൻ പർവ്വതത്തിൽ കയറിച്ചെല്ലും; 1 രാജത്വം യഹോവയ്ക്ക് ആകും.”