Amos 9
1യഹോവ യാഗപീഠത്തിനു മീതെ നില്ക്കുന്നത് ഞാൻ കണ്ടു; അവിടുന്ന് അരുളിച്ചെയ്തതെന്തെന്നാൽ: 1 “ഉത്തരങ്ങൾ കുലുങ്ങുമാറ് 2 നീ മകുടത്തെ അടിക്കുക; 1 അവ എല്ലാവരുടെയും തലമേൽ വീഴുവാൻ തക്കവിധം തകർത്തുകളയുക; 2 അവരുടെ സന്തതിയെ ഞാൻ വാൾകൊണ്ട് കൊല്ലും; 1 അവരിൽ ആരും ഓടിപ്പോകുകയില്ല. 2 അവരിൽ ആരും വഴുതിപ്പോകുകയുമില്ല. 1
2അവർ പാതാളത്തിൽ തുരന്നുകടന്നാലും 2 അവിടെനിന്ന് എന്‍റെ കൈ അവരെ പിടിക്കും; 1 അവർ ആകാശത്തിലേക്ക് കയറിപ്പോയാലും 2 അവിടെനിന്ന് ഞാൻ അവരെ ഇറക്കും. 1
3അവർ കർമ്മേലിന്‍റെ കൊടുമുടിയിൽ ഒളിച്ചിരുന്നാലും 2 ഞാൻ അവരെ തിരഞ്ഞ് അവിടെനിന്ന് പിടിച്ചുകൊണ്ടുവരും; 1 അവർ എന്‍റെ ദൃഷ്ടിയിൽനിന്ന് സമുദ്രത്തിന്‍റെ അടിയിൽ മറഞ്ഞിരുന്നാലും 2 ഞാൻ അവിടെ സർപ്പത്തോടു കല്പിച്ചിട്ട് അത് അവരെ കടിക്കും. 1
4അവർ ശത്രുക്കളുടെ മുമ്പിൽ പ്രവാസത്തിലേക്കു പോയാലും 2 ഞാൻ അവിടെ വാളിനോടു കല്പിച്ചിട്ട് അത് അവരെ കൊല്ലും. 1 നന്മയ്ക്കായിട്ടല്ല തിന്മയ്ക്കായിട്ടു തന്നെ 2 ഞാൻ അവരുടെ മേൽ ദൃഷ്ടിവക്കും.” 1
5സൈന്യങ്ങളുടെ യഹോവയായ കർത്താവ് ദേശത്തെ തൊടുന്നു; 2 അത് ഉരുകിപ്പോകുന്നു; 1 അതിൽ പാർക്കുന്നവർ എല്ലാവരും വിലപിക്കും; 2 അത് മുഴുവനും നീലനദിപോലെ പൊങ്ങുകയും 2 മിസ്രയീമിലെ നദിപോലെ താഴുകയും ചെയ്യും. 1
6അവിടുന്ന് ആകാശത്തിൽ തന്‍റെ മാളികമുറികളെ പണിയുകയും 2 ഭൂമിയിൽ തന്‍റെ മണ്ഡപത്തിന് അടിസ്ഥാനം ഇടുകയും 1 സമുദ്രത്തിലെ വെള്ളത്തെ വിളിച്ച് ഭൂതലത്തിൽ പകരുകയും ചെയ്യുന്നു; 2 യഹോവ എന്നാകുന്നു അവിടുത്തെ നാമം. 1
7“യിസ്രായേൽ മക്കളേ നിങ്ങൾ 2 എനിക്ക് കൂശ്യരെപ്പോലെ അല്ലയോ” 2 എന്ന് യഹോവയുടെ അരുളപ്പാട്; 1 “ഞാൻ യിസ്രായേലിനെ മിസ്രയീമിൽനിന്നും 2 ഫെലിസ്ത്യരെ കഫ്തോരിൽനിന്നും 1 അരാമ്യരെ കീരിൽനിന്നും 2 കൊണ്ടുവന്നില്ലയോ?” 1
8“യഹോവയായ കർത്താവിന്‍റെ ദൃഷ്ടി 2 പാപമുള്ള രാജ്യത്തിന്മേൽ ഇരിക്കുന്നു; 1 ഞാൻ അതിനെ ഭൂതലത്തിൽനിന്ന് നശിപ്പിക്കും; 2 എങ്കിലും ഞാൻ യാക്കോബ് ഗൃഹത്തെ മുഴുവനും നശിപ്പിക്കുകയില്ല” 2 എന്ന് യഹോവയുടെ അരുളപ്പാട്. 1
9“അരിപ്പകൊണ്ട് അരിക്കുന്നതുപോലെ 2 ഞാൻ യിസ്രായേൽഗൃഹത്തെ 1 സകലജനതകളുടെയും ഇടയിൽ അരിക്കുവാൻ കല്പിക്കും; 2 ഒരു മണിപോലും നിലത്തു വീഴുകയില്ല. 1
10‘അനർത്ഥം ഞങ്ങളെ പിന്തുടർന്നെത്തുകയില്ല, 2 എത്തിപ്പിടിക്കുകയുമില്ല’ എന്നു പറയുന്നവരായി 1 എന്‍റെ ജനത്തിലുള്ള സകലപാപികളും 2 വാൾകൊണ്ടു മരിക്കും. 1
11“അവർ ഏദോമിൽ ശേഷിച്ചിരിക്കുന്നവരുടെയും 2 എന്‍റെ നാമം വിളിക്കപ്പെടുന്ന സകലജനതകളുടെയും 1 ദേശത്തെ കൈവശമാക്കേണ്ടതിന് 2
12ദാവീദിന്‍റെ വീണുപോയ കൂടാരത്തെ 1 ഞാൻ ആ നാളിൽ ഉയർത്തുകയും 2 അതിന്‍റെ പിളർപ്പുകളെ അടയ്ക്കുകയും 1 അതിന്‍റെ ഇടിവുകളെ തീർക്കുകയും 2 അതിനെ പുരാതനകാലത്തിൽ എന്നപോലെ പണിയുകയും ചെയ്യും” 2 എന്നാകുന്നു ഇത് അനുഷ്ഠിക്കുന്ന യഹോവയുടെ അരുളപ്പാട്. 1
13“ഉഴുന്നവൻ കൊയ്യുന്നവന്‍റെയും 2 മുന്തിരിപ്പഴം ചവിട്ടുന്നവൻ 1 വിതയ്ക്കുന്നവന്‍റെയും മുമ്പിലെത്തുകയും 2 പർവ്വതങ്ങൾ പുതുവീഞ്ഞ് പൊഴിക്കുകയും 1 എല്ലാ കുന്നുകളും ഉരുകിപ്പോകുകയും 2 ചെയ്യുന്ന നാളുകൾ വരും” 2 എന്ന് യഹോവയുടെ അരുളപ്പാട്. 1
14“അപ്പോൾ ഞാൻ എന്‍റെ ജനമായ യിസ്രായേലിന്‍റെ പ്രവാസികളെ മടക്കിവരുത്തും; 2 ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങളെ അവർ പണിത് പാർക്കുകയും 1 മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ വീഞ്ഞ് കുടിക്കുകയും 2 തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കുകയും ചെയ്യും. 1
15ഞാൻ അവരെ അവരുടെ ദേശത്ത് നടും; 2 ഞാൻ അവർക്ക് കൊടുത്തിരിക്കുന്ന ദേശത്തുനിന്ന് 1 അവരെ ഇനി പറിച്ചുകളയുകയുമില്ല” 2 എന്ന് നിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.