Zephaniah · ബൈബിൾ (മലയാളം)

Zephaniah 2

1ലജ്ജയില്ലാത്ത ജനതയേ, 2 വിധി നടപ്പാക്കുന്നതിന് മുമ്പ്, 1 ദിവസം പതിർപോലെ പാറിപ്പോകുന്നതിന് മുമ്പ്, 2 യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ വരുന്നതിന് മുമ്പ്, 1

2യഹോവയുടെ കോപദിവസം നിങ്ങളുടെമേൽ വരുന്നതിന് മുമ്പ്, 2 കൂടിവരുവിൻ; അതേ, കൂടിവരുവിൻ! 1

3യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി 2 ഭൂമിയിൽ സൗമ്യതയുള്ളവരായ സകലരുമേ, 1 അവനെ അന്വേഷിക്കുവിൻ; 2 നീതി അന്വേഷിക്കുവിൻ; 1 സൗമ്യത അന്വേഷിക്കുവിൻ; 2 ഒരുപക്ഷെ നിങ്ങൾക്ക് യഹോവയുടെ കോപദിവസത്തിൽ 2 മറഞ്ഞിരിക്കാൻ സാധിക്കും. 1

4ഗസ്സാ നിർജ്ജനമാകും; 2 അസ്കലോൻ ശൂന്യമായിത്തീരും; 1 അസ്തോദിനെ അവർ മദ്ധ്യാഹ്നത്തിൽ നീക്കിക്കളയും; 2 എക്രോന് നിർമ്മൂലനാശം വരും. 1

5സമുദ്രതീരനിവാസികളായ ക്രേത്യജനതയ്ക്ക് അയ്യോ കഷ്ടം! 2 ഫെലിസ്ത്യദേശമായ കനാനേ, 2 യഹോവയുടെ വചനം നിങ്ങൾക്ക് വിരോധമായിരിക്കുന്നു; 1 നിനക്ക് നിവാസികൾ ആരും ഇല്ലാതെയാകുംവിധം 2 ഞാൻ നിന്നെ നശിപ്പിക്കും. 1

6സമുദ്രതീരം ഇടയന്മാർക്ക് കുടിലുകളും 2 ആട്ടിൻകൂട്ടങ്ങൾക്ക് തൊഴുത്തുകളും 2 ഉള്ള പുല്പുറങ്ങളായിത്തീരും. 1

7തീരപ്രദേശം യെഹൂദാഗൃഹത്തിന്‍റെ ശേഷിപ്പിന് ആകും; 2 അവിടെ അവർ ആടുകളെ മേയ്ക്കും; 1 അസ്കലോന്‍റെ വീടുകളിൽ അവർ വൈകുന്നേരത്ത് കിടന്നുറങ്ങും; 2 അവരുടെ ദൈവമായ യഹോവ അവരെ സന്ദർശിച്ച് 2 അവരുടെ സ്ഥിതി മാറ്റുമല്ലോ. 1

8മോവാബിന്‍റെ ധിക്കാരവും 2 അമ്മോന്യർ എന്‍റെ ജനത്തെ നിന്ദിച്ച് 1 അവരുടെ ദേശത്തിന് വിരോധമായി 2 പറഞ്ഞ ശകാരങ്ങളും ഞാൻ കേട്ടിരിക്കുന്നു. + 2:8 മോവാബിന്‍റെ ധിക്കാരവും അമ്മോന്യർ എന്‍റെ ജനത്തെ നിന്ദിച്ച് അവരുടെ ദേശത്തിന് വിരോധമായി പറഞ്ഞ ശകാരങ്ങളും ഞാൻ കേട്ടിരിക്കുന്നു. യെഹൂദ്യയുടെ കിഴക്ക് യോര്‍ദാനക്കരെയായി പാര്‍ത്തിരുന്നവരാണ് മോവാബ്യരും അമ്മോന്യരും. അവര്‍ അബ്രാഹാമിന്‍റെ സഹോദരപുത്രനായ ലോത്തിന്‍റെ പിന്‍ഗാമികളായ ശേമ്യരായിരുന്നു, ഉല്പത്തി 19. 30-38. യിസ്രായേല്‍ ജനവുമായി അവര്‍ ശത്രുതയിലായിരുന്നു. 1

9അതുകൊണ്ട് യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്തു: 2 എന്നാണ, മോവാബ് സൊദോമിനെപ്പോലെയും 1 അമ്മോന്യർ ഗൊമോറയെപ്പോലെയും + 2:9 എന്നാണ, മോവാബ് സൊദോമിനെപ്പോലെയും അമ്മോന്യർ ഗൊമോറയെപ്പോലെയും ഉല്പത്തി 19:23 - 19:29 വരെ നോക്കുക 1 മുൾപ്പടർപ്പുകളും ഉപ്പുകുഴികളും പോലെ 2 ശാശ്വതശൂന്യം ആയിത്തീരും; 1 എന്‍റെ ജനത്തിൽ ശേഷിച്ചവർ അവരെ കവർച്ച ചെയ്യും; 2 എന്‍റെ ജനത്തിൽ ശേഷിച്ചിരിക്കുന്നവർ 2 അവരുടെ ദേശത്തെ അവകാശമാക്കും. 1

10ഇത് അവരുടെ അഹങ്കാരംനിമിത്തം അവർക്ക് ഭവിക്കും; 2 അവർ സൈന്യങ്ങളുടെ യഹോവയുടെ ജനത്തോട് നിന്ദയും വമ്പും കാട്ടിയിരിക്കുന്നുവല്ലോ. 1

11അപ്പോൾ അവർ യഹോവയെ ഭയപ്പെടും; 2 കാരണം അവൻ ഭൂമിയിലെ സകലദേവന്മാരെയും ക്ഷയിപ്പിക്കും; 1 ജനതകളുടെ സകലദ്വീപുകളും 2 അതത് സ്ഥലത്തുനിന്ന് അവനെ നമസ്കരിക്കും; 1

12നിങ്ങളോ കൂശ്യരേ, 2 എന്‍റെ വാളിനിരയാകും! 1

13അവൻ വടക്കോട്ട് കൈ നീട്ടി അശ്ശൂരിനെ നശിപ്പിക്കും; 2 നീനെവേയെ ശൂന്യവും മരുഭൂമിപോലെ വരണ്ടനിലവും ആക്കും. 1

14അതിന്‍റെ നടുവിൽ ആട്ടിൻ കൂട്ടങ്ങളും നാനാജാതി മൃഗങ്ങളും കിടക്കും; 2 അതിന്‍റെ മകുടങ്ങളുടെ ഇടയിൽ വേഴാമ്പലും മുള്ളനും രാപാർക്കും; 1 കിളിവാതിൽക്കൽ പാട്ടു പാടുന്നതു കേട്ടോ! 2 ദേവദാരുപ്പണി പറിച്ചുകളഞ്ഞിരിക്കയാൽ ഉമ്മരപ്പടിക്കൽ ശൂന്യതയുണ്ടു. 1

15ഞാനേയുള്ളു; ഞാനല്ലാതെ മറ്റാരുമില്ല എന്ന് 2 ഹൃദയത്തിൽ പറഞ്ഞ് നിർഭയം വസിച്ചിരുന്ന ഉല്ലസിതനഗരം ഇതുതന്നെ; 1 അത് ശൂന്യവും മൃഗങ്ങൾക്കു 2 പാർക്കുവാനുള്ള ഇടവും ആയിത്തീർന്നതെങ്ങനെ; 1 അതിനരികിലൂടെ പോകുന്നവർ 2 ചൂളമടിച്ച് പരിഹസിക്കുകയും 2 കൈ വീശുകയും ചെയ്യും.

← Zephaniah 1Read In The App, Free →Zephaniah 3 →

Study Zephaniah 2

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123