Zephaniah 1
1യെഹൂദാ രാജാവായ ആമോന്‍റെ മകനായ യോശീയാവിന്‍റെ കാലത്ത്, ഹിസ്കീയാവിന്‍റെ മകനായ അമര്യാവിന്‍റെ മകനായ ഗെദല്യാവിന്‍റെ മകനായ കൂശിയുടെ മകനായ സെഫന്യാവിനുണ്ടായ യഹോവയുടെ അരുളപ്പാട്. 1 യഹോവയുടെ ദിവസത്തിൽ സർവഭൂമിയിലുമുള്ള ന്യായവിധി 1
2“ഞാൻ ഭൂതലത്തിൽനിന്ന് സകലത്തെയും സംഹരിച്ചുകളയും” 2 എന്ന് യഹോവയുടെ അരുളപ്പാട്. 1
3“ഞാൻ മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കും; 2 ഞാൻ ആകാശത്തിലെ പറവജാതികളെയും 1 സമുദ്രത്തിലെ മത്സ്യങ്ങളെയും ദുഷ്ടന്മാരോടുകൂടി ഭൗതിക അവശിഷ്ടങ്ങളെയും നശിപ്പിക്കും; 2 ഞാൻ ഭൂതലത്തിൽനിന്ന് മനുഷ്യനെ ഛേദിച്ചുകളയും” 2 എന്ന് യഹോവയുടെ അരുളപ്പാട്. 1
4“ഞാൻ യെഹൂദയുടെമേലും യെരൂശലേമിലെ സകലനിവാസികളുടെ മേലും കൈ നീട്ടും; 2 ഞാൻ ഈ സ്ഥലത്തുനിന്ന് ബാലിന്‍റെ ശേഷിപ്പിനെയും പുരോഹിതന്മാരോടുകൂടെ പൂജാരികളുടെ പേരിനെയും 1
5മേൽപ്പുരകളിൽ ആകാശത്തിലെ സൈന്യത്തെ നമസ്കരിക്കുന്നവരെയും 2 യഹോവയെച്ചൊല്ലിയും മൽക്കാം + 1:5 മൽക്കാം അമ്മോന്യരുടെ ദൈവം വിഗ്രഹത്തെച്ചൊല്ലിയും 1 സത്യംചെയ്ത് നമസ്കരിക്കുന്നവരെയും 2 യഹോവയെ വിട്ടു പിന്മാറിയവരെയും 1
6യഹോവയെ അന്വേഷിക്കുകയോ 2 അവിടുത്തെക്കുറിച്ച് ചോദിക്കുകയോ 2 ചെയ്യാത്തവരെയും ഛേദിച്ചുകളയും. 1
7യഹോവയായ കർത്താവിന്‍റെ സന്നിധിയിൽ മൗനമായിരിക്കുക; 1 യഹോവയുടെ ന്യായവിധി ദിവസം അടുത്തിരിക്കുന്നു; 1 യഹോവ ഒരു യാഗസദ്യ ഒരുക്കി 2 താൻ ക്ഷണിച്ചവരെ വിശുദ്ധീകരിച്ചുമിരിക്കുന്നു. 1
8എന്നാൽ യഹോവയുടെ യാഗസദ്യയുള്ള ദിവസത്തിൽ 2 ഞാൻ പ്രഭുക്കന്മാരെയും രാജകുമാരന്മാരെയും 1 അന്യദേശവസ്ത്രം ധരിച്ചിരിക്കുന്ന 2 എല്ലാവരെയും സന്ദർശിക്കും. 1
9ആ ദിവസം ഞാൻ ഉമ്മരപ്പടി ചാടിക്കടക്കുന്ന 2 എല്ലാവരെയും സാഹസവും വഞ്ചനയുംകൊണ്ട് 1 തങ്ങളുടെ യജമാനന്മാരുടെ വീടുകളെ 2 നിറയ്ക്കുന്നവരെയും സന്ദർശിക്കും. 1
10അന്ന് മത്സ്യഗോപുരത്തിൽനിന്ന് 2 ഉച്ചത്തിലുള്ള ഒരു നിലവിളിയും 1 യെരൂശലേമിന്‍റെ പുതിയ 2 നഗരാംശത്തിൽനിന്ന് ഒരു മുറവിളിയും 1 കുന്നുകളിൽനിന്ന് 2 ഒരു ഝടഝടനാദവും ഉണ്ടാകും” 2 എന്ന് യഹോവയുടെ അരുളപ്പാട്. 1
11മക്തേശ് നിവാസികളേ, മുറയിടുവിൻ; 2 വ്യാപാരി ജനം എല്ലാം നശിച്ചുപോയല്ലോ; 1 സകലദ്രവ്യവാഹകന്മാരും 2 ഛേദിക്കപ്പെട്ടിരിക്കുന്നു. 1
12ആ കാലത്ത് ഞാൻ യെരൂശലേമിനെ വിളക്ക് കത്തിച്ച് പരിശോധിക്കുകയും 2 യഹോവ ഗുണമോ ദോഷമോ ചെയ്യുകയില്ല 1 എന്ന് പറഞ്ഞ് വീഞ്ഞു കുടിച്ച് കിടക്കുന്ന 2 പുരുഷന്മാരെ സന്ദർശിക്കുകയും ചെയ്യും. 1
13അങ്ങനെ അവരുടെ സമ്പത്ത് കവർച്ച ചെയ്യപ്പെടുകയും 2 അവരുടെ വീടുകൾ ശൂന്യമായിത്തീരുകയും ചെയ്യും; 1 അവർ വീടു പണിയും, 2 പക്ഷേ താമസിക്കുകയില്ല; 1 അവർ മുന്തിരിത്തോട്ടം ഉണ്ടാക്കും, 2 വീഞ്ഞു കുടിക്കുകയില്ല. 1
14യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; 2 അത് അതിവേഗം അടുത്ത് വരുന്നു; 1 കേട്ടോ യഹോവയുടെ ദിവസം! 2 വീരൻ അവിടെ കഠിനമായി നിലവിളിക്കുന്നു. 1
15ആ ദിവസം ക്രോധദിവസം, 2 കഷ്ടവും സങ്കടവും ഉള്ള ദിവസം, 1 ശൂന്യതയും നാശവും ഉള്ള ദിവസം, 2 ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, 2 മേഘവും മൂടലും ഉള്ള ദിവസം, 1
16ഉറപ്പുള്ള പട്ടണങ്ങൾക്കും 2 ഉയരമുള്ള കൊത്തളങ്ങൾക്കും 1 വിരോധമായി കാഹളനാദവും ആരവവും 2 ഉള്ള ദിവസം തന്നെ. 1
17മനുഷ്യർ കുരുടന്മാരെപ്പോലെ നടക്കുന്ന വിധം 2 ഞാൻ അവർക്ക് കഷ്ടത വരുത്തും; 1 അവർ യഹോവയോട് പാപം ചെയ്തുവല്ലോ; 1 അവരുടെ രക്തം പൊടിപോലെയും 2 അവരുടെ മാംസം കാഷ്ഠം പോലെയും ചൊരിയും. 1
18യഹോവയുടെ ക്രോധദിവസത്തിൽ 2 അവരുടെ വെള്ളിക്കും പൊന്നിനും 1 അവരെ രക്ഷിക്കുവാൻ കഴിയുകയില്ല; 1 സർവ്വഭൂമിയും അവന്‍റെ ക്രോധത്തിന്‍റെ 2 തീക്ഷ്ണമായ അഗ്നിക്ക് ഇരയായ്തീരും; 1 സകലഭൂവാസികൾക്കും 2 അവൻ ശീഘ്രസംഹാരം വരുത്തും.