Zephaniah 3
1മത്സരവും മലിനതയും നിറഞ്ഞതും പീഡിപ്പിക്കുന്നതുമായ 2 നഗരത്തിന് + 3:1 നഗരത്തിന് യെരൂശലേം നഗരത്തിനു അയ്യോ കഷ്ടം! 1
2അവൾ യഹോവയുടെ വാക്ക് കേട്ടനുസരിച്ചിട്ടില്ല; 2 പ്രബോധനം കൈക്കൊണ്ടിട്ടില്ല; 1 യഹോവയിൽ ആശ്രയിച്ചിട്ടില്ല; 2 തന്‍റെ ദൈവത്തോട് അടുത്തുവന്നിട്ടുമില്ല. 1
3അതിനകത്ത് അതിന്‍റെ പ്രഭുക്കന്മാർ 2 ഗർജ്ജിക്കുന്ന സിംഹങ്ങൾ; 1 അതിന്‍റെ ന്യായാധിപതിമാർ 2 വൈകുന്നേരത്തെ ചെന്നായ്ക്കൾ; 1 അവർ പ്രഭാതകാലത്തേക്ക് 2 ഒന്നും ശേഷിപ്പിക്കുന്നില്ല. 1
4അതിന്‍റെ പ്രവാചകന്മാർ അല്പബുദ്ധികളും 2 വിശ്വാസപാതകന്മാരും ആകുന്നു; 1 അതിന്‍റെ പുരോഹിതന്മാർ 2 വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കി, 2 ന്യായപ്രമാണം ലംഘിക്കുന്നു. 1
5യഹോവ അതിന്‍റെ മദ്ധ്യത്തിൽ നീതിമാനാകുന്നു; 2 അവൻ നീതികേട് ചെയ്യുന്നില്ല; 1 രാവിലേതോറും അവൻ തന്‍റെ ന്യായത്തെ 2 തെറ്റാതെ വെളിപ്പെടുത്തുന്നു; 2 നീതികെട്ടവനോ നാണം എന്തെന്നറിഞ്ഞുകൂടാ. 1
6ഞാൻ ജനതകളെ ഛേദിച്ചുകളഞ്ഞു; 2 അവരുടെ കോട്ടകൾ ശൂന്യമാക്കിയിരിക്കുന്നു; 1 ഞാൻ അവരുടെ വീഥികളെ 2 ആരും കടന്നുപോകാത്തവിധം ശൂന്യമാക്കി, 1 അവരുടെ പട്ടണങ്ങൾ 2 ഒരു മനുഷ്യനും നിവാസിയും ഇല്ലാതെ നശിച്ചിരിക്കുന്നു. 1
7“നീ എന്നെ ഭയപ്പെട്ട് പ്രബോധനം സ്വീകരിക്കുക” എന്ന് ഞാൻ കല്പിച്ചു; 2 എന്നാൽ ഞാൻ തീരുമാനിച്ചതുപോലെ അവളുടെ ഭവനത്തിൽ നിന്ന് 2 ഛേദിക്കപ്പെടുകയില്ലായിരുന്നു; 1 പക്ഷേ അവർ ജാഗ്രതയോടെ 2 തങ്ങളുടെ ദുഷ്പ്രവൃത്തികൾ ചെയ്തുപോന്നു. 1
8അതുകൊണ്ട് “ഞാൻ സാക്ഷിയായി എഴുന്നേല്ക്കുന്ന ദിവസംവരെ 2 എനിക്കായി കാത്തിരിക്കുക” 2 എന്ന് യഹോവയുടെ അരുളപ്പാട്. 1 എന്‍റെ ക്രോധവും എന്‍റെ ഉഗ്രകോപവും 2 പകരേണ്ടതിന് ജനതകളെ ചേർക്കുവാനും 1 രാജ്യങ്ങളെ കൂട്ടുവാനും 2 ഞാൻ തീരുമാനിച്ചിരിക്കുന്നു; 1 സർവ്വഭൂമിയും എന്‍റെ തീക്ഷ്ണതാഗ്നിക്ക് 2 ഇരയായിത്തീരും. 2
9അപ്പോൾ സകലജാതികളും 2 യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ച് 1 ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന് 2 ഞാൻ അവർക്ക് നിർമ്മലമായുള്ള അധരങ്ങൾ നൽകും. 1
10കൂശ് നദികളുടെ അക്കരെനിന്ന് 2 എന്‍റെ നമസ്കാരികൾ, 1 എന്‍റെ ചിതറിപ്പോയവരുടെ സഭ തന്നെ, 2 എനിക്ക് വഴിപാട് കൊണ്ടുവരും. 1
11അന്ന് ഞാൻ അവരുടെ മദ്ധ്യത്തില്‍ + 3:11 അവരുടെ മദ്ധ്യത്തില്‍ നിന്‍റെ മദ്ധ്യത്തില്‍ നിന്ന് 2 അഹങ്കരിച്ച് ഉല്ലസിക്കുന്നവരെ നീക്കിക്കളയും. 1 നീ എന്‍റെ വിശുദ്ധപർവ്വതത്തിൽ 2 ഇനി അഹങ്കരിക്കാതിരിക്കുന്നതുകൊണ്ട് 1 നീ എന്നോട് അതിക്രമമായി ചെയ്തിരിക്കുന്ന 2 സകലപ്രവൃത്തികളുംനിമിത്തം 2 അന്ന് ലജ്ജിക്കേണ്ടിവരുകയില്ല. 1
12ഞാൻ നിന്‍റെ നടുവിൽ താഴ്മയും 2 ദാരിദ്ര്യവും ഉള്ള ജനത്തെ ശേഷിപ്പിക്കും; 1 അവർ യഹോവയുടെ നാമത്തിൽ 2 ശരണം പ്രാപിക്കും. 1
13യിസ്രായേലിൽ അവശേഷിച്ചവർ 2 നീതികേട് പ്രവർത്തിക്കുകയില്ല; 1 ഭോഷ്കുപറയുകയുമില്ല; 2 ചതിവുള്ള നാവ് അവരുടെ വായിൽ ഉണ്ടാകുകയില്ല; 1 അവർ ആടുമാടുകളെ മേയുകയും 2 സുഖമായി വിശ്രമിക്കുകയും ചെയ്യും; 2 ആരും അവരെ ഭയപ്പെടുത്തുകയുമില്ല. 1
14സീയോൻപുത്രിയേ + 3:14 സീയോൻപുത്രിയേ യിസ്രായേല്‍ മക്കളേ, ഘോഷിച്ചാനന്ദിക്കുക; 2 യിസ്രായേലേ, ആർപ്പിടുക; 1 യെരൂശലേം പുത്രിയേ + 3:14 യെരൂശലേം പുത്രിയേ യെരൂശലേം ജനങ്ങളേ, 2 പൂർണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്ക. 1
15യഹോവ നിന്‍റെ ന്യായവിധികളെ മാറ്റി, 2 നിന്‍റെ ശത്രുവിനെ നീക്കിക്കളഞ്ഞിരിക്കുന്നു; 1 യിസ്രായേലിന്‍റെ രാജാവായ യഹോവ 2 നിന്‍റെ മദ്ധ്യത്തിൽ ഇരിക്കുന്നു; 2 ഇനി നീ അനർത്ഥം കാണുകയില്ല. 1
16അന്ന് അവർ യെരൂശലേമിനോട്: “ഭയപ്പെടരുത്” എന്നും 2 സീയോനോട്: “അധൈര്യപ്പെടരുത്” എന്നും പറയും. 1
17നിന്‍റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി 2 നിന്‍റെ മദ്ധ്യേ ഇരിക്കുന്നു; 1 അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; 2 തന്‍റെ സ്നേഹത്താൽ അവൻ പുതുതാക്കുന്നു + 3:17 പുതുതാക്കുന്നു മിണ്ടാതിരിക്കുന്നു; 1 ഉത്സവദിനത്തിലെപ്പോലെ 2 അവൻ നിന്നിൽ ആനന്ദിക്കും. 1
18ലജ്ജാഭാരം വഹിച്ചവളായ നിനക്കുള്ളവരായി 2 സംഘത്തെ വിട്ടു ദുഃഖിക്കുന്നവരെ 2 ഞാൻ ചേർത്തുകൊള്ളും. 1
19നിന്നെ ക്ലേശിപ്പിക്കുന്നവരോട് ഞാൻ ആ കാലത്ത് ഇടപെടും; 2 ഞാൻ മുടന്തരെ രക്ഷിക്കുകയും ചിതറിപ്പോയതിനെ ശേഖരിക്കുകയും 1 സർവ്വഭൂമിയിലും ലജ്ജ നേരിട്ടവരെ 2 പ്രശംസയും കീർത്തിയുമാക്കി തീർക്കുകയും ചെയ്യും. 1
20ആ കാലത്ത് ഞാൻ നിങ്ങളെ വരുത്തുകയും, 2 ഞാൻ നിങ്ങളെ ശേഖരിക്കുകയും ചെയ്യും; 1 നിങ്ങളുടെ കൺമുൻപിൽ ഞാൻ 2 നിങ്ങളുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ 1 ഞാൻ നിങ്ങളെ ഭൂമിയിലെ സകലജനതകളുടെയും ഇടയിൽ 2 കീർത്തിയും പ്രശംസയും ആക്കിത്തീർക്കുമെന്ന് 2 യഹോവ അരുളിച്ചെയ്യുന്നു.