Exodus · ബൈബിൾ (മലയാളം)

Exodus 15

1മോശെയും യിസ്രായേൽമക്കളും അന്നു യഹോവയ്ക്ക് സങ്കീർത്തനം പാടി ചൊല്ലിയത് എന്തെന്നാൽ: 1 “ഞാൻ യഹോവയ്ക്ക് പാട്ടുപാടും, അങ്ങ് മഹോന്നതൻ: 2 കുതിരയെയും അതിന്മേൽ ഇരുന്നവനെയും 2 അങ്ങ് കടലിൽ തള്ളിയിട്ടിരിക്കുന്നു. 1

2എന്‍റെ ബലവും എന്‍റെ ഗീതവും യഹോവയത്രേ; 2 അവിടുന്ന് എനിക്ക് രക്ഷയായിത്തീർന്നു. 1 അവിടുന്ന് എന്‍റെ ദൈവം; ഞാൻ അവനെ സ്തുതിക്കും; 2 അവിടുന്ന് എന്‍റെ പിതാവിൻ ദൈവം; ഞാൻ അങ്ങയെ പുകഴ്ത്തും. 1

3യഹോവ യുദ്ധവീരൻ; 2 യഹോവ എന്നു അവിടുത്തെ നാമം. 1

4ഫറവോന്‍റെ രഥങ്ങളെയും സൈന്യത്തെയും അങ്ങ് കടലിൽ തള്ളിയിട്ടു; 2 അവന്‍റെ ധീരരായ തേരാളികൾ ചെങ്കടലിൽ മുങ്ങിപ്പോയി. 1

5സമുദ്രം അവരെ മൂടി; 2 അവർ കല്ലുപോലെ ആഴത്തിൽ താണു. 1

6യഹോവേ, അങ്ങേയുടെ വലങ്കൈ ബലത്തിൽ മഹത്വപ്പെട്ടു; 2 യഹോവേ, അങ്ങേയുടെ വലങ്കൈ ശത്രുവിനെ തകർത്തുകളഞ്ഞു. 1

7അങ്ങ് എതിരാളികളെ മഹാശക്തിയാൽ സംഹരിക്കുന്നു; 2 അങ്ങ് അവിടുത്തെ ക്രോധം അയയ്ക്കുന്നു; അത് അവരെ + 15:7 താളാടി - വൈക്കോൽ, കൊയ്ത്തുകഴിഞ്ഞ് അവശേഷിക്കുന്ന ചെടിതാളടിയെപ്പോലെ ദഹിപ്പിക്കുന്നു. 1

8അവിടുത്തെ മൂക്കിലെ ശ്വാസത്താൽ വെള്ളം ഒന്നിച്ചുകൂടി; 2 പ്രവാഹങ്ങൾ ചിറപോലെ നിന്നു; 2 ആഴങ്ങൾ കടലിന്‍റെ ഉള്ളിൽ ഉറച്ചുപോയി. 1

9“ഞാൻ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും; 2 എന്‍റെ ആഗ്രഹം അവരാൽ പൂർത്തിയാകും; 1 ഞാൻ എന്‍റെ വാൾ ഊരും; 2 എന്‍റെ കൈ അവരെ നിഗ്രഹിക്കും” എന്നു ശത്രു പറഞ്ഞു. 1

10നിന്‍റെ കാറ്റിനെ നീ ഊതിച്ചു, കടൽ അവരെ മൂടി; 2 അവർ + 15:10 ഈയം - വെള്ളത്തിനടിയിൽ താഴുന്ന വസ്തുക്കൾ ഉണ്ടാക്കുവാനുപയോഗിക്കുന്ന ഒരു ലോഹംഈയംപോലെ പെരുവെള്ളത്തിൽ താണു. 1

11യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? 2 വിശുദ്ധിയിൽ മഹിമയുള്ളവനേ, 2 സ്തുതികളിൽ ഭയങ്കരനേ, 1 അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, 2 നിനക്കു തുല്യൻ ആർ? 1

12നീ വലങ്കൈ നീട്ടി, 2 ഭൂമി അവരെ വിഴുങ്ങി. 1

13നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി; 2 നിന്‍റെ വിശുദ്ധനിവാസത്തിലേക്ക് നിന്‍റെ ബലത്താൽ അവരെ കൊണ്ടുവന്നു. 1

14ജനതകൾ കേട്ടു നടുങ്ങുന്നു. 2 ഫെലിസ്ത്യനിവാസികൾക്ക് ഭീതിപിടിച്ചിരിക്കുന്നു. 1

15ഏദോമ്യപ്രഭുക്കന്മാർ സംഭ്രമിച്ചു; 2 മോവാബ്യവീരന്മാർ ഭയന്നുവിറച്ചു; 2 കനാന്യ നിവാസികളെല്ലാം അധൈര്യപ്പെട്ടു. 1

16ഭയവും ഭീതിയും അവരുടെ മേൽ വീണു, 2 നിന്‍റെ ഭുജമാഹാത്മ്യത്താൽ അവർ ശിലാതുല്യരായി; 1 അങ്ങനെ, യഹോവേ, നിന്‍റെ ജനം കടന്നു, 2 നീ സമ്പാദിച്ച ജനം കടന്നുപോയി. 1

17നീ അവരെ കൊണ്ടുചെന്ന് തിരുനിവാസത്തിനായി ഒരുക്കിയ സ്ഥാനത്ത്, 2 യഹോവേ, നിന്നവകാശപർവ്വതത്തിൽ നീ അവരെ നട്ടു, 2 കർത്താവേ, തൃക്കൈ സ്ഥാപിച്ച വിശുദ്ധ മന്ദിരത്തിങ്കൽ തന്നെ. 1

18യഹോവ എന്നും എന്നേക്കും രാജാവായി വാഴും.”

19എന്നാൽ ഫറവോന്‍റെ കുതിരകൾ അവന്‍റെ രഥവും കുതിരപ്പടയുമായി കടലിന്‍റെ നടുവിൽ ഇറങ്ങിച്ചെന്നപ്പോൾ യഹോവ കടലിലെ വെള്ളം അവരുടെ മേൽ മടക്കിവരുത്തി; യിസ്രായേൽമക്കളോ കടലിന്‍റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോന്നു.

20അഹരോന്‍റെ സഹോദരി മിര്യാം എന്ന പ്രവാചകി കയ്യിൽ തപ്പ് എടുത്തു; സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു.

21മിര്യാം അവരോടു പ്രതിഗാനമായി ചൊല്ലിയത്: 1 “യഹോവയ്ക്ക് പാട്ടുപാടുവിൻ, 2 അവൻ മഹോന്നതൻ: 1 കുതിരയെയും അതിന്മേൽ ഇരുന്നവനെയും 2 അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.”

22അതിനുശേഷം മോശെ യിസ്രായേലിനെ ചെങ്കടലിൽനിന്ന് മുമ്പോട്ട് നയിച്ചു; അവർ ശൂർമരുഭൂമിയിൽ ചെന്നു, മൂന്നുദിവസം മരുഭൂമിയിൽ വെള്ളം കിട്ടാതെ സഞ്ചരിച്ചു.

23മാറയിൽ + 15:23 മാറയിൽ കയ്പ്പ് എത്തിയപ്പോൾ, മാറയിലെ വെള്ളം കുടിക്കുവാൻ അവർക്ക് കഴിഞ്ഞില്ല; അത് കയ്പുപ്പുള്ളതായിരുന്നു. അതുകൊണ്ട് അതിന് മാറാ എന്നു പേരിട്ടു.

24അപ്പോൾ ജനം: “ഞങ്ങൾ എന്ത് കുടിക്കും?” എന്നു പറഞ്ഞ് മോശെയുടെ നേരെ പിറുപിറുത്തു.

25അവൻ യഹോവയോട് അപേക്ഷിച്ചു; യഹോവ അവനു ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവൻ അത് വെള്ളത്തിൽ ഇട്ടപ്പോൾ വെള്ളം മധുരമായി തീർന്നു. അവിടെവച്ച് അവൻ അവർക്ക് ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവച്ച് അവൻ അവരെ പരീക്ഷിച്ചു:

26“നിന്‍റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ടു അവനു പ്രസാദമുള്ളതു ചെയ്യുകയും അവന്‍റെ കല്പനകൾ അനുസരിച്ച് അവന്‍റെ സകലവിധികളും പ്രമാണിക്കുകയും ചെയ്താൽ ഞാൻ മിസ്രയീമ്യർക്കു വരുത്തിയ വ്യാധികളിൽ ഒന്നും നിനക്കു വരുത്തുകയില്ല; ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു” എന്നു അരുളിച്ചെയ്തു.

27പിന്നെ അവർ ഏലീമിൽ എത്തി; അവിടെ പന്ത്രണ്ട് നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നു; അവർ അവിടെ വെള്ളത്തിനരികെ പാളയമിറങ്ങി.

← Exodus 14Read In The App, Free →Exodus 16 →

Study Exodus 15

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122232425262728293031323334353637383940