Micah 7
1എനിക്ക് അയ്യോ കഷ്ടം; 2 വേനൽപ്പഴം പറിച്ച ശേഷമെന്നപോലെയും 1 മുന്തിരിപ്പഴം പറിച്ചശേഷം കാലാ പെറുക്കുന്നതുപോലെയും ഞാൻ ആയല്ലോ! 1 തിന്നുവാൻ ഒരു മുന്തിരിക്കുലയും ഇല്ല; 2 ഞാൻ കൊതിക്കുന്ന അത്തിയുടെ ആദ്യഫലവുമില്ല. 1
2ഭക്തിമാൻ ഭൂമിയിൽനിന്ന് നശിച്ചുപോയി, 2 മനുഷ്യരുടെ ഇടയിൽ നേരുള്ളവൻ ആരുമില്ല; 1 അവരെല്ലാം രക്തത്തിനായി പതിയിരിക്കുന്നു; 2 ഓരോരുത്തൻ അവനവന്‍റെ സഹോദരനെ വലവച്ചു പിടിക്കുവാൻ നോക്കുന്നു. 1
3ജാഗ്രതയോടെ ദോഷം പ്രവർത്തിക്കേണ്ടതിന് 2 അവരുടെ കൈ അതിലേക്ക് നീണ്ടിരിക്കുന്നു; 1 പ്രഭു പ്രതിഫലം ചോദിക്കുന്നു; 2 ന്യായാധിപതി കോഴ വാങ്ങി ന്യായം വിധിക്കുന്നു; 1 മഹാൻ തന്‍റെ മനസ്സിലെ ദുരാഗ്രഹം പ്രസ്താവിക്കുന്നു; 2 ഇങ്ങനെ അവർ ആലോചന കഴിക്കുന്നു. 1
4അവരിൽ ഉത്തമൻ മുൾപടർപ്പുപോലെ; 2 നേരുള്ളവൻ മുള്ളുവേലിയെക്കാൾ ഭയങ്കരൻ; 1 നിന്‍റെ ദർശകന്മാർ പറഞ്ഞ ദിവസം, 2 നിന്‍റെ സന്ദർശനദിവസം തന്നെ, വരുന്നു; 2 ഇപ്പോൾ അവരുടെ പരിഭ്രമം വന്നുഭവിക്കും. 1
5കൂട്ടുകാരനെ വിശ്വസിക്കരുത്; 2 സ്നേഹിതനിൽ ആശ്രയിക്കരുത്; 1 നിന്‍റെ മാർവ്വിടത്ത് ശയിക്കുന്നവളോട് പറയാത്തവിധം 2 നിന്‍റെ വായുടെ കതക് കാത്തുകൊള്ളുക. 1
6മകൻ അപ്പനെ നിന്ദിക്കുന്നു; 2 മകൾ അമ്മയോടും 1 മരുമകൾ അമ്മാവിയമ്മയോടും 2 എതിർത്തുനില്ക്കുന്നു; 1 മനുഷ്യന്‍റെ ശത്രുക്കൾ 2 അവന്‍റെ വീട്ടുകാർ തന്നെ. 1
7ഞാനോ യഹോവയിങ്കലേക്കു നോക്കും; 2 എന്‍റെ രക്ഷയുടെ ദൈവത്തിനായി കാത്തിരിക്കും; 2 എന്‍റെ ദൈവം എന്‍റെ പ്രാർത്ഥന കേൾക്കും. 1
8എന്‍റെ ശത്രുവായവളേ, എന്നെച്ചൊല്ലി സന്തോഷിക്കരുത്; 2 വീണു എങ്കിലും ഞാൻ വീണ്ടും എഴുന്നേല്‍ക്കും; 1 ഞാൻ ഇരുട്ടിൽ ഇരുന്നാലും 2 യഹോവ എനിക്ക് വെളിച്ചമായിരിക്കുന്നു. 1
9യഹോവ എന്‍റെ വ്യവഹാരം നടത്തി 2 എനിക്ക് ന്യായം പാലിച്ചുതരുവോളം 1 ഞാൻ അവിടുത്തെ ക്രോധം വഹിക്കും + 7:9 ക്രോധം വഹിക്കും ക്രോധം ചുമക്കും ; 2 ഞാൻ അവിടുത്തോട് പാപം ചെയ്തുവല്ലോ; 1 അവിടുന്ന് എന്നെ വെളിച്ചത്തിലേക്ക് പുറപ്പെടുവിക്കുകയും 2 ഞാൻ അവിടുത്തെ നീതി കണ്ടു സന്തോഷിക്കുകയും ചെയ്യും. 1
10എന്‍റെ ശത്രു അത് കാണും; 2 “നിന്‍റെ ദൈവമായ യഹോവ എവിടെ” എന്ന് 1 എന്നോട് പറഞ്ഞവളെ ലജ്ജകൊണ്ടു മൂടും; 2 എന്‍റെ കണ്ണ് അവളെ കണ്ടു രസിക്കും; 2 അന്ന് അവളെ വീഥികളിലെ ചെളിപോലെ ചവിട്ടിക്കളയും. 1 പുനഃസ്ഥാപനത്തിന്‍റെ ഒരു പ്രവചനം 1
11നിന്‍റെ മതിലുകൾ പണിയുവാനുള്ള നാൾ വരുന്നു: 2 ആ നാളിൽ നിന്‍റെ അതിരുകൾ വിശാലമാകും. 1
12ആ നാളിൽ അശ്ശൂരിൽനിന്നും 2 മിസ്രയീമിൻ്റെ പട്ടണങ്ങളിൽനിന്നും 2 മിസ്രയീം മുതൽ നദിവരെയും 1 സമുദ്രംമുതൽ സമുദ്രംവരെയും 2 പർവ്വതംമുതൽ പർവ്വതംവരെയും 2 അവർ നിന്‍റെ അടുക്കൽ വരും. 1
13എന്നാൽ ഭൂമി നിവാസികൾനിമിത്തവും 2 അവരുടെ പ്രവൃത്തികളുടെ ഫലം ഹേതുവായും ശൂന്യമായ്തീരും. 1
14കർമ്മേലിന്‍റെ മദ്ധ്യത്തിൽ കാട്ടിൽ തനിച്ചിരിക്കുന്നതും 2 അങ്ങേയുടെ അവകാശവുമായി, 1 അങ്ങേയുടെ ജനമായ ആട്ടിൻകൂട്ടത്തെ 2 അങ്ങേയുടെ കോൽകൊണ്ട് മേയിക്കണമേ; 1 പുരാതനകാലത്ത് എന്നപോലെ അവർ 2 ബാശാനിലും ഗിലെയാദിലും മേഞ്ഞുകൊണ്ടിരിക്കട്ടെ. 1
15“നീ മിസ്രയീമിൽ നിന്ന് പുറപ്പെട്ട കാലത്തെന്നപോലെ 2 ഞാൻ അവരെ അത്ഭുതങ്ങൾ കാണിക്കും.” 1
16രാജ്യങ്ങൾ കണ്ടിട്ട് തങ്ങളുടെ സകലവീര്യത്തിലും ലജ്ജിക്കും; 2 അവർ വായ്മേൽ കൈ വയ്ക്കുകയും 2 ചെകിടരായിത്തീരുകയും ചെയ്യും. 1
17അവർ പാമ്പിനെപ്പോലെ പൊടിനക്കും; 2 നിലത്തെ ഇഴജാതിപോലെ തങ്ങളുടെ ഗുഹകളിൽനിന്ന് വിറച്ചുകൊണ്ടു വരും; 1 അവർ പേടിച്ചുംകൊണ്ട് നമ്മുടെ ദൈവമായ യഹോവയുടെ അടുക്കൽ വരികയും, 2 നിങ്ങൾ നിമിത്തം ഭയപ്പെടുകയും ചെയ്യും. 1 യഹോവയുടെ കരുണയും അചഞ്ചലമായ സ്നേഹവും 1
18അകൃത്യം ക്ഷമിക്കുകയും 2 തന്‍റെ അവകാശത്തിൽ ശേഷിപ്പുള്ളവരോട് 1 അതിക്രമം മോചിക്കുകയും ചെയ്യുന്ന 2 അങ്ങേയോട് സമനായ ദൈവം ആരുള്ളു? 1 അവിടുന്ന് എന്നേക്കും കോപം വച്ചുകൊള്ളുന്നില്ല; 2 ദയയിൽ അല്ലയോ അവിടുത്തേക്ക് പ്രസാദമുള്ളത്. 1
19അവിടുന്ന് നമ്മോട് വീണ്ടും കരുണ കാണിക്കും; 2 നമ്മുടെ അകൃത്യങ്ങളെ ചവിട്ടിക്കളയും; 1 അവരുടെ പാപങ്ങൾ എല്ലാം അവിടുന്ന് 2 സമുദ്രത്തിന്‍റെ ആഴത്തിൽ ഇട്ടുകളയും. 1
20പുരാതനകാലംമുതൽ അവിടുന്ന് ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരോട് 2 സത്യം ചെയ്തിരിക്കുന്ന അവിടുത്തെ വിശ്വസ്തത 1 അവിടുന്ന് യാക്കോബിനോടും 2 അവിടുത്തെ ദയ അബ്രാഹാമിനോടും കാണിക്കും.