Numbers · ബൈബിൾ (മലയാളം)

Numbers 24

1യിസ്രായേലിനെ അനുഗ്രഹിക്കുന്നത് യഹോവയ്ക്ക് പ്രസാദമെന്ന് ബിലെയാം കണ്ടപ്പോൾ അവൻ മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാൻ പോകാതെ മരുഭൂമിക്കുനേരെ മുഖം തിരിച്ചു.

2ബിലെയാം തല ഉയർത്തി യിസ്രായേൽ ഗോത്രംഗോത്രമായി പാർക്കുന്നത് കണ്ടു; ദൈവത്തിന്‍റെ ആത്മാവ് അവന്‍റെമേൽ വന്നു;

3അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്: 1 “ബെയോരിന്‍റെ മകനായ ബിലെയാം പറയുന്നു. 2 കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു; 1

4ദൈവത്തിന്‍റെ അരുളപ്പാടു കേൾക്കുന്നവൻ, 2 സർവ്വശക്തന്‍റെ ദർശനം ദർശിക്കുന്നവൻ, 2 വീഴുമ്പോൾ കണ്ണ് തുറന്നിരിക്കുന്നവൻ പറയുന്നത്: 1

5യാക്കോബേ, നിന്‍റെ കൂടാരങ്ങൾ, 2 യിസ്രായേലേ, നിന്‍റെ നിവാസങ്ങൾ എത്ര മനോഹരം! 1

6താഴ്വരപോലെ അവ പരന്നിരിക്കുന്നു; 2 നദീതീരത്തെ ഉദ്യാനങ്ങൾപോലെ, 1 യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങൾപോലെ, 2 ജലാന്തികേയുള്ള ദേവദാരുക്കൾപോലെ തന്നെ. 1

7അവന്‍റെ തൊട്ടികളിൽനിന്ന് വെള്ളം ഒഴുകുന്നു; 2 അവന്‍റെ വിത്തിന് വെള്ളം ധാരാളം; 1 അവന്‍റെ രാജാവ് ആഗാഗിലും ശ്രേഷ്ഠൻ; 2 അവന്‍റെ രാജത്വം ഉന്നതം തന്നെ. 1

8ദൈവം അവനെ മിസ്രയീമിൽ നിന്ന് കൊണ്ടുവരുന്നു; 2 കാട്ടുപോത്തിന് തുല്യമായ ബലം അവനുണ്ട്; 1 ശത്രുജാതികളെ അവൻ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു; 2 അസ്ത്രം എയ്ത് അവരെ തുളയ്ക്കുന്നു. 1

9അവൻ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു; 2 ഒരു സിംഹിപോലെ തന്നെ; ആരവനെ ഉണർത്തും? 1 നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; 2 നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ.

10അപ്പോൾ ബാലാക്കിൻ്റെ കോപം ബിലെയാമിന്‍റെ നേരെ ജ്വലിച്ചു; അവൻ കൈഞെരിച്ച് ബിലെയാമിനോട്: “എന്‍റെ ശത്രുക്കളെ ശപിക്കുവാൻ ഞാൻ നിന്നെ വിളിപ്പിച്ചു; നീ ഇവരെ ഈ മൂന്നു പ്രാവശ്യവും ആശീർവ്വദിക്കുകയാണ് ചെയ്തത്.

11ഇപ്പോൾ നിന്‍റെ സ്ഥലത്തേക്ക് ഓടിപ്പോകുക; നിന്നെ ഏറ്റവും ബഹുമാനിക്കുവാൻ ഞാൻ വിചാരിച്ചിരുന്നു; എന്നാൽ യഹോവ നിനക്കു ബഹുമാനം മുടക്കിയിരിക്കുന്നു” എന്നു പറഞ്ഞു.

12അതിന് ബിലെയാം ബാലാക്കിനോട് പറഞ്ഞത്: “ബാലാക്ക് തന്‍റെ കൊട്ടാരത്തിലുള്ള മുഴുവൻ വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ച് ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്യുവാൻ എനിക്ക് കഴിയുന്നതല്ല;

13‘യഹോവ അരുളിച്ചെയ്യുന്നത് മാത്രമേ ഞാൻ പറയുകയുള്ളു’ എന്നു എന്‍റെ അടുക്കൽ നീ അയച്ച ദൂതന്മാരോട് ഞാൻ പറഞ്ഞില്ലയോ?

14ഇപ്പോൾ ഇതാ, ഞാൻ എന്‍റെ ജനത്തിന്‍റെ അടുക്കലേക്ക് പോകുന്നു; വരിക, ഭാവികാലത്ത് ഈ ജനം നിന്‍റെ ജനത്തോട് എന്ത് ചെയ്യുമെന്ന് ഞാൻ നിന്നെ അറിയിക്കാം.“

15പിന്നെ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാൽ: 1 ബെയോരിന്‍റെ മകൻ ബിലെയാം പറയുന്നു; 2 കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു; 1

16ദൈവത്തിന്‍റെ അരുളപ്പാടു കേൾക്കുന്നവൻ, 2 അത്യുന്നതന്‍റെ പരിജ്ഞാനം പ്രാപിച്ചവൻ, 1 സർവ്വശക്തന്‍റെ ദർശനം ദർശിക്കുന്നവൻ, 2 വീഴുമ്പോൾ കണ്ണ് തുറന്നിരിക്കുന്നവൻ പറയുന്നത്: 1

17ഞാൻ അവിടുത്തെ കാണും, ഇപ്പോൾ അല്ലതാനും; 2 ഞാൻ അവിടുത്തെ ദർശിക്കും, അടുത്തല്ലതാനും. 1 യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും; 2 യിസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും. 1 അത് മോവാബിന്‍റെ പാർശ്വങ്ങളെയെല്ലാം + 24:17 മോവാബിന്‍റെ പാർശ്വങ്ങളെയെല്ലാം മോവാബിന്‍റെ നെറ്റിത്തടങ്ങളെയെല്ലാം തകർക്കുകയും 2 ശേത്തിൻ്റെ എല്ലാ പുത്രന്മാരെ ഒക്കെയും + 24:17 ശേത്തിൻ്റെ എല്ലാ പുത്രന്മാരെ ഒക്കെയും പ്രതിഷേധിച്ചവര്‍ എല്ലവാരെയും സംഹരിക്കുകയും ചെയ്യും. 1

18ഏദോം ഒരു അധീനദേശമാകും; 2 ശത്രുവായ സെയീരും അധീനദേശമാകും; 2 യിസ്രായേലോ വീര്യം പ്രവർത്തിക്കും. 1

19യാക്കോബിൽനിന്ന് ഒരുത്തൻ ഭരിക്കും; 2 ശേഷിച്ചവരെ അവൻ നഗരത്തിൽനിന്ന് നശിപ്പിക്കും”. 1

20അവൻ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയത്: 2 “അമാലേക്ക് ജാതികളിൽ മുമ്പൻ; 2 അവന്‍റെ അവസാനമോ നാശം അത്രേ.” 1 ബിലെയാമിന്‍റെ ആറാമത്തെ അരുളപ്പാട്

21അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയത്: 1 “നിന്‍റെ നിവാസം ഉറപ്പുള്ളത്: 2 നിന്‍റെ കൂട് പാറയിൽ വച്ചിരിക്കുന്നു. 1

22എങ്കിലും കേന്യന് നിർമ്മൂലനാശം ഭവിക്കും; 2 അശ്ശൂർ നിന്നെ പിടിച്ചുകൊണ്ടുപോകുവാൻ ഇനിയെത്ര?” 1 ബിലെയാമിന്‍റെ ഏഴാമത്തെ അരുളപ്പാട്

23പിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയത്: 1 “ഹാ, ദൈവം ഇത് നിവർത്തിക്കുമ്പോൾ ആര്‍ ജീവിച്ചിരിക്കും? 1

24കിത്തീംതീരത്തുനിന്ന് കപ്പലുകൾ വരും; 2 അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും. 2 അവനും നിർമ്മൂലനാശം ഭവിക്കും.”

25അതിന്‍റെശേഷം ബിലെയാം പുറപ്പെട്ടു തന്‍റെ സ്ഥലത്തേക്ക് മടങ്ങിപ്പോയി; ബാലാക്കും തന്‍റെ വഴിക്കു പോയി.

← Numbers 23Read In The App, Free →Numbers 25 →

Study Numbers 24

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536