Zechariah 10
1പിന്മഴയുടെ കാലത്ത് യഹോവയോടു മഴയ്ക്ക് അപേക്ഷിക്കുവിൻ; 2 യഹോവ മിന്നൽപിണർ ഉണ്ടാക്കുന്നുവല്ലോ; 1 അവൻ അവർക്ക് വയലിലെ ഏതു സസ്യത്തിനുംവേണ്ടി 2 മാരി പെയ്യിച്ചുകൊടുക്കും. 1
2ഗൃഹബിംബങ്ങൾ മിഥ്യാത്വം + 10:2 മിഥ്യ മായ, യഥാര്‍ഥമല്ലാത്തത്, ഇല്ലാത്തത്, വ്യാജം. സംസാരിക്കുകയും 2 ലക്ഷണം പറയുന്നവർ വ്യാജം ദർശിച്ചു 1 വ്യർത്ഥസ്വപ്നം പ്രസ്താവിച്ച് വൃഥാ ആശ്വസിപ്പിക്കുകയും ചെയ്യുന്നു; 2 അതുകൊണ്ട് അവർ ആടുകളെപ്പോലെ പുറപ്പെട്ടു ഇടയൻ ഇല്ലാത്തതുകൊണ്ട് വലഞ്ഞിരിക്കുന്നു. 1
3“എന്‍റെ കോപം ഇടയന്മാരുടെ നേരെ ജ്വലിച്ചിരിക്കുന്നു; 2 ഞാൻ നായകന്മാരെ + 10:3 നായകന്മാരെ കോലാട്ടുകൊറ്റന്മാരെ ശിക്ഷിക്കും; 1 സൈന്യങ്ങളുടെ യഹോവ യെഹൂദാഗൃഹമായ തന്‍റെ ആട്ടിൻകൂട്ടത്തെ സന്ദർശിച്ച് 2 അവരെ യുദ്ധത്തിൽ തന്‍റെ രാജകീയകുതിരകളെ പോലെയാക്കും. 1
4അവന്‍റെ പക്കൽനിന്ന് മൂലക്കല്ലും 2 അവന്‍റെ പക്കൽനിന്ന് ആണിയും 1 അവന്‍റെ പക്കൽനിന്ന് പടവില്ലും 2 അവന്‍റെ പക്കൽനിന്ന് ഏതു അധിപതിയും വരും. 1
5അവർ യുദ്ധത്തിൽ ശത്രുക്കളെ വീഥികളിലെ ചേറ്റിൽ ചവിട്ടിക്കളയുന്ന വീരന്മാരെപ്പോലെയാകും; 2 യഹോവ അവരോടുകൂടിയുള്ളതുകൊണ്ട് അവർ കുതിരപ്പടയാളികൾ ലജ്ജിച്ചുപോകുവാൻ തക്കവണ്ണം പൊരുതും. 1
6ഞാൻ യെഹൂദാഗൃഹത്തെ ബലപ്പെടുത്തുകയും 2 യോസേഫ് ഗൃഹത്തെ രക്ഷിക്കുകയും 1 എനിക്ക് അവരോടു കരുണയുള്ളതുകൊണ്ട് അവരെ മടക്കിവരുത്തുകയും ചെയ്യും; 2 ഞാൻ അവരെ തള്ളിക്കളഞ്ഞിട്ടില്ലാത്തതുപോലെയിരിക്കും; 1 ഞാൻ അവരുടെ ദൈവമായ യഹോവയല്ലോ; 2 ഞാൻ അവർക്ക് ഉത്തരമരുളും. 1
7എഫ്രയീമ്യർ വീരനെപ്പോലെയാകും; 2 അവരുടെ ഹൃദയം വീഞ്ഞുകൊണ്ടെന്നപോലെ സന്തോഷിക്കും; 1 അവരുടെ പുത്രന്മാർ അത് കണ്ടു സന്തോഷിക്കും; 2 അവരുടെ ഹൃദയം യഹോവയിൽ ഘോഷിച്ചാനന്ദിക്കും. 1
8ഞാൻ അവരെ വീണ്ടെടുത്തിരിക്കുകയാൽ അവരെ ചൂളമടിച്ചു ശേഖരിക്കും + 10:8 ശേഖരിക്കും വിളിച്ചുകൂട്ടും എന്നുമാകാം. ; 2 അവർ പെരുകിയിരുന്നതുപോലെ പെരുകും. 1
9ഞാൻ അവരെ ജനതകളുടെ ഇടയിൽ വിതറും; 2 ദൂരദേശങ്ങളിൽവച്ച് അവർ എന്നെ ഓർക്കും; 1 അവർ മക്കളോടുകൂടി ജീവിച്ചു മടങ്ങിവരും. 1
10ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു മടക്കിവരുത്തും; 2 അശ്ശൂരിൽനിന്ന് അവരെ ശേഖരിക്കും; 1 ഗിലെയാദ്‌ദേശത്തിലേക്കും ലെബാനോനിലേക്കും അവരെ കൊണ്ടുവരും; 2 അവർക്ക് ഇടം പോരാതെവരും. 1
11അവൻ കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നു, 2 സമുദ്രത്തിലെ ഓളങ്ങളെ അടിക്കും; 1 നീലനദിയുടെ + 10:11 നീലനദിയുടെ നൈൽ നദി. ആഴങ്ങളെല്ലാം വറ്റിപ്പോകുകയും 2 അശ്ശൂരിന്‍റെ അഹങ്കാരം താഴുകയും 2 മിസ്രയീമിന്‍റെ ചെങ്കോൽ നീങ്ങിപ്പോകുകയും ചെയ്യും. 1
12ഞാൻ അവരെ യഹോവയിൽ ബലപ്പെടുത്തും; 2 അവർ അവന്‍റെ നാമത്തിൽ സഞ്ചരിക്കും” 2 എന്നു യഹോവയുടെ അരുളപ്പാട്.