Zechariah · ബൈബിൾ (മലയാളം)

Zechariah 3

1അനന്തരം അവൻ എനിക്ക് മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്‍റെ മുമ്പിൽ നില്ക്കുന്നതും സാത്താൻ അവനെ കുറ്റം ചുമത്തുവാൻ അവന്‍റെ വലത്തുഭാഗത്തു നില്ക്കുന്നതും കാണിച്ചുതന്നു.

2യഹോവയുടെ ദൂതന്‍ + 3:2 യഹോവയുടെ ദൂതന്‍ യൂദാ1:9 നോക്കുക സാത്താനോട്: “സാത്താനേ, യഹോവ നിന്നെ ഭത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നെ നിന്നെ ഭർത്സിക്കുന്നു; ഇവൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ?” എന്നു കല്പിച്ചു.

3എന്നാൽ യോശുവ മുഷിഞ്ഞ വസ്ത്രം ധരിച്ചു ദൂതന്‍റെ മുമ്പിൽ നിൽക്കയായിരുന്നു.

4യഹോവ തന്‍റെ മുമ്പിൽ നിൽക്കുന്നവരോട്: “മുഷിഞ്ഞ വസ്ത്രം അവങ്കൽനിന്നു നീക്കിക്കളവിൻ” എന്നു കല്പിച്ചു. പിന്നെ അവനോട്: “ഞാൻ നിന്‍റെ അകൃത്യം നിന്നിൽനിന്നു നീക്കിയിരിക്കുന്നു. നിന്നെ ഉത്സവവസ്ത്രം ധരിപ്പിക്കും” എന്നു അരുളിച്ചെയ്തു.

5“അവന്‍റെ തലയിൽ വെടിപ്പുള്ള ഒരു തലപ്പാവ് വെക്കട്ടെ” എന്ന് ഞാന്‍ + 3:5 ഞാന്‍ അവന്‍ കല്പിച്ചു. അങ്ങനെ അവർ അവന്‍റെ തലയിൽ വെടിപ്പുള്ളോരു തലപ്പാവ് വച്ചു. അവനെ വസ്ത്രം ധരിപ്പിച്ചു. യഹോവയുടെ ദൂതൻ അടുക്കൽ നിൽക്കയായിരുന്നു.

6യഹോവയുടെ ദൂതൻ യോശുവയോടു സാക്ഷീകരിച്ചത് എന്തെന്നാൽ:

7“സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ എന്‍റെ വഴികളിൽ നടക്കുകയും എന്‍റെ കാര്യം നോക്കുകയും ചെയ്താൽ നീ എന്‍റെ ആലയത്തെ പരിപാലിക്കുകയും എന്‍റെ പ്രാകാരങ്ങളെ സൂക്ഷിക്കുകയും ഞാൻ നിനക്ക് ഈ നില്‍ക്കുന്നവരുടെ ഇടയിൽ ആഗമനം അനുവദിക്കുകയും ചെയ്യും.

8“മഹാപുരോഹിതനായ യോശുവേ, നീയും നിന്‍റെ മുമ്പിൽ ഇരിക്കുന്ന നിന്‍റെ കൂട്ടുകാരും കേട്ടുകൊള്ളുവിൻ! അവർ അത്ഭുതലക്ഷണപുരുഷന്മാരല്ലയോ; ഞാൻ എന്‍റെ ദാസനായ മുള എന്നവനെ വരുത്തും.

9ഞാൻ യോശുവയുടെ മുമ്പിൽ വച്ചിരിക്കുന്ന കല്ലുണ്ടല്ലോ; ഒരേ കല്ലിന്മേൽ ഏഴു കണ്ണും ഉണ്ട്; ഞാൻ അതിന്‍റെ കൊത്തുപണി കൊത്തും; ഒരു ദിവസത്തിൽ ഞാൻ ദേശത്തിന്‍റെ അകൃത്യം നീക്കും’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.

10“ആ നാളിൽ നിങ്ങൾ ഓരോരുത്തൻ അവനവന്‍റെ കൂട്ടുകാരനെ മുന്തിരിവള്ളിയുടെ കീഴിലേക്കും അത്തിവൃക്ഷത്തിൻ കീഴിലേക്കും ക്ഷണിക്കും” എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.

← Zechariah 2Read In The App, Free →Zechariah 4 →

Study Zechariah 3

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

1234567891011121314