Zechariah 9
1ഒരു പ്രവചനം: 1 യഹോവയുടെ അരുളപ്പാട് ഹദ്രാക്ക്ദേശത്തിനു വിരോധമായിരിക്കുന്നു; 2 ദമ്മേശെക്കിന്മേൽ അത് വന്നമരും; 2 യഹോവ, മനുഷ്യരിലും യിസ്രായേലിന്‍റെ സകല ഗോത്രങ്ങളിലും ദൃഷ്ടിവക്കുന്നു. 1
2ദമ്മേശെക്കിനോടു ചേർന്നുകിടക്കുന്ന ഹമാത്തിനും 2 ജ്ഞാനം ഏറിയ സോരിനും സീദോനും അങ്ങനെ തന്നെ. 1
3സോർ തനിക്കു ഒരു കോട്ട പണിത്, 2 പൊടിപോലെ വെള്ളിയും 2 വീഥികളിലെ ചെളിപോലെ തങ്കവും കൂട്ടിവച്ചു. 1
4എന്നാൽ കർത്താവ് അവളെ ഇറക്കും + 9:4 ഇറക്കും പുറത്താക്കും എന്ന് മറ്റ് ഭാഷാന്തരത്തിൽ കാണാം. , 2 അവളുടെ കൊത്തളം + 9:4 കൊത്തളം മറ്റ് ഭാഷാന്തരത്തിൽ ധനം എന്നും കാണാം. കടലിൽ ഇട്ടുകളയും; 2 അവൾ തീക്ക് ഇരയായ്തീരുകയും ചെയ്യും. 1
5അസ്കലോൻ അത് കണ്ടു ഭയപ്പെടും; 2 ഗസ്സയും എക്രോനും കണ്ടു ഏറ്റവും വിറയ്ക്കും; 1 അവളുടെ പ്രത്യാശക്കു ഭംഗം വരുമല്ലോ; 2 ഗസ്സയിൽനിന്ന് രാജാവ് നശിച്ചുപോകും; 2 അസ്കലോനു നിവാസികൾ ഇല്ലാതെയാകും. 1
6അസ്തോദിൽ ജാരസന്തതികൾ പാർക്കും; 2 ഫെലിസ്ത്യരുടെ അഹങ്കാരം ഞാൻ ഛേദിച്ചുകളയും. 1
7ഞാൻ അവന്‍റെ രക്തം അവന്‍റെ വായിൽനിന്നും 2 അവന്‍റെ വെറുപ്പുകൾ അവന്‍റെ പല്ലിനിടയിൽനിന്നും നീക്കിക്കളയും; 1 എന്നാൽ അവനും നമ്മുടെ ദൈവത്തിന് ഒരു ശേഷിപ്പായിത്തീരും; 2 അവൻ യെഹൂദയിൽ ഒരു മേധാവിയെപ്പോലെയും 2 എക്രോൻ ഒരു യെബൂസ്യനെപ്പോലെയും ആകും. 1
8ആരും വരുകയും പോകുകയും ചെയ്യാതിരിക്കേണ്ടതിനു 1 ഞാൻ ഒരു പട്ടാളമായി എന്‍റെ ആലയത്തിന് ചുറ്റും പാളയമിറങ്ങും; 2 ഇനി ഒരു പീഡകനും അവരുടെ ഇടയിൽകൂടി കടക്കുകയില്ല; 2 ഇപ്പോൾ ഞാൻ സ്വന്തകണ്ണുകൊണ്ടു കണ്ടുവല്ലോ. 1 സീയോൻ രാജാവ് വരുന്നു 1
9സീയോൻപുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്കുക; 2 യെരൂശലേം പുത്രിയേ, ആർപ്പിടുക! 1 ഇതാ, നിന്‍റെ രാജാവ് നിന്‍റെ അടുക്കൽ വരുന്നു; 2 അവൻ നീതിമാനും ജയശാലിയും 1 താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും 2 പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.
10ഞാൻ എഫ്രയീമിൽനിന്നു രഥത്തെയും 2 യെരൂശലേമിൽ നിന്നു കുതിരയെയും ഛേദിച്ചുകളയും; 1 പടവില്ലും + 9:10 പടവില്ലും യുദ്ധത്തിനു ഉപയോഗിക്കുന്ന വില്ല്. ഒടിഞ്ഞുപോകും; 2 അവൻ ജനതകളോടു സമാധാനം കല്പിക്കും; 1 അവന്‍റെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും 2 നദിമുതൽ ഭൂമിയുടെ അറ്റങ്ങളോളവും ആയിരിക്കും. 1
11നീയോ - നിന്‍റെ നിയമരക്തം ഹേതുവായി 2 ഞാൻ നിന്‍റെ ബദ്ധന്മാരെ + 9:11 ബദ്ധന്മാരെ ബന്ദികളെ, തടവുകാരെ എന്നും ആകാം. വെള്ളമില്ലാത്ത കുഴിയിൽനിന്നു വിട്ടയക്കും. 1
12പ്രത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്ക് മടങ്ങിവരുവിൻ; 2 ഞാൻ നിനക്ക് ഇരട്ടിയായി പകരം നല്കും എന്നു ഞാൻ ഇന്നുതന്നെ പ്രസ്താവിക്കുന്നു. 1
13ഞാൻ എനിക്ക് യെഹൂദയെ വില്ലായി കുലച്ചും 2 എഫ്രയീമിനെ നിറെച്ചുമിരിക്കുന്നു; 2 സീയോനേ, ഞാൻ നിന്‍റെ പുത്രന്മാരെ യവനദേശമേ, 1 നിന്‍റെ പുത്രന്മാരുടെ നേരെ ഉണർത്തി 2 നിന്നെ ഒരു വീരന്‍റെ വാൾപോലെയാക്കും. 1
14യഹോവ അവർക്ക് മീതെ പ്രത്യക്ഷനാകും; 2 അവന്‍റെ അസ്ത്രം മിന്നൽപോലെ പുറപ്പെടും; 1 യഹോവയായ കർത്താവ് കാഹളം ഊതി 2 തെക്കൻ ചുഴലിക്കാറ്റുകളിൽ വരും. 1
15സൈന്യങ്ങളുടെ യഹോവ അവരെ പരിചകൊണ്ട് മറയ്ക്കും; 2 അവർ മാംസം തിന്നു കവിണക്കല്ലു ചവിട്ടിക്കളയുകയും 1 രക്തം കുടിച്ചു വീഞ്ഞുകൊണ്ടെന്നപോലെ ഘോഷിക്കുകയും 2 യാഗകലശങ്ങൾപോലെയും യാഗപീഠത്തിന്‍റെ കോണുകൾപോലെയും നിറഞ്ഞിരിക്കുകയും ചെയ്യും. 1
16ആ നാളിൽ അവരുടെ ദൈവമായ യഹോവ അവരെ തന്‍റെ ജനമായ ആട്ടിൻകൂട്ടത്തെപ്പോലെ രക്ഷിക്കും; 2 അവർ അവന്‍റെ ദേശത്ത് ഒരു കിരീടത്തിന്‍റെ രത്നംപോലെ പൊങ്ങി ശോഭിക്കും. 1
17അതിന്‍റെ ശ്രേഷ്ഠതയും സൗന്ദര്യവും എത്ര വലുതായിരിക്കും! 2 ധാന്യം യുവാക്കളെയും വീഞ്ഞ് യുവതികളെയും പുഷ്ടീകരിക്കുന്നു.