Zechariah · ബൈബിൾ (മലയാളം)

Zechariah 13

1“ആ നാളിൽ ദാവീദുഗൃഹത്തിനും യെരൂശലേം നിവാസികൾക്കും പാപത്തിന്‍റെയും മാലിന്യത്തിന്‍റെയും പരിഹാരത്തിനായി ഒരു ഉറവ തുറന്നിരിക്കും.

2“ആ നാളിൽ ഞാൻ ദേശത്തുനിന്ന് വിഗ്രഹങ്ങളുടെ പേര് ഇല്ലാതാക്കും; ഇനി അവയെ ഓർക്കുകയുമില്ല; ഞാൻ പ്രവാചകന്മാരെയും മലിനാത്മാവിനെയും ദേശത്തുനിന്ന് നീക്കിക്കളയും” എന്ന് യഹോവയുടെ അരുളപ്പാട്.

3ആരെങ്കിലും ഇനി പ്രവചിക്കുമ്പോൾ അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവനോട്: “യഹോവയുടെ നാമത്തിൽ ഭോഷ്ക്കു സംസാരിക്കുന്നതുകൊണ്ടു നീ ജീവനോടിരിക്കുകയില്ല” എന്നു പറയുകയും അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവൻ പ്രവചിക്കുമ്പോൾ തന്നെ അവനെ കുത്തിക്കളയുകയും ചെയ്യും.

4“ആ നാളിൽ പ്രവാചകന്മാർ പ്രവചിക്കുമ്പോൾ ഓരോരുത്തൻ അവനവന്‍റെ ദർശനത്തെക്കുറിച്ച് ലജ്ജിക്കും; വഞ്ചിക്കാനായി അവർ രോമമുള്ള മേലങ്കി ധരിക്കുകയുമില്ല.

5‘ഞാൻ പ്രവാചകനല്ല, കൃഷിക്കാരനത്രേ; എന്‍റെ ബാല്യത്തിൽ തന്നെ ഒരാൾ എന്നെ വിലയ്ക്കു വാങ്ങിയിരിക്കുന്നു’ + 13:5 എന്‍റെ ബാല്യത്തിൽ തന്നെ ഒരാൾ എന്നെ വിലയ്ക്കു വാങ്ങിയിരിക്കുന്നു’ എന്‍റെ ബാല്യത്തിൽ തന്നെ ഒരാൾ കന്നുകാലികളെ പരിപാലിക്കുവാൻ എന്നെ പഠിപ്പിച്ചു എന്നുമാകാം. എന്ന് അവൻ പറയും.” എന്നാൽ അവനോട്:

6“നിന്‍റെ കയ്യിൽ കാണുന്ന ഈ മുറിവുകൾ എന്ത്?” എന്നു ചോദിക്കുന്നതിന് അവൻ: “എന്നെ സ്നേഹിക്കുന്നവരുടെ വീട്ടിൽവച്ച് ഞാൻ അടികൊണ്ടതാകുന്നു” എന്ന് ഉത്തരം പറയും. 1 ഇടയനെ വെട്ടുന്നു, ആടുകൾ ചിതറിക്കപ്പെടുന്നു 1

7“വാളേ, എന്‍റെ ഇടയന്‍റെ നേരെയും 2 എന്‍റെ കൂട്ടാളിയായ പുരുഷന്‍റെ നേരെയും ഉണരുക” 2 എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്; 1 “ആടുകൾ ചിതറിപ്പോകേണ്ടതിന് ഇടയനെ വെട്ടുക; 2 ഞാൻ ചെറിയവരുടെ നേരെ കൈ തിരിക്കും. 1

8എന്നാൽ സർവ്വദേശത്തിലും മൂന്നിൽ രണ്ടംശം ഛേദിക്കപ്പെട്ടു പ്രാണനെ വിടും; 2 മൂന്നിൽ ഒരംശം ശേഷിച്ചിരിക്കും” 2 എന്നു യഹോവയുടെ അരുളപ്പാട്. 1

9“മൂന്നിൽ ഒരംശം ഞാൻ തീയിൽകൂടി കടത്തി 2 വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; 1 പൊന്നു ശോധന കഴിക്കുന്നതുപോലെ 2 അവരെ ശോധനകഴിക്കും; 1 അവർ എന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുകയും 2 ഞാൻ അവർക്ക് ഉത്തരം അരുളുകയും ചെയ്യും. 1 'അവർ എന്‍റെ ജനം’ എന്നു ഞാൻ പറയും; 2 'യഹോവ എന്‍റെ ദൈവം’ എന്ന് അവരും പറയും.”

← Zechariah 12Read In The App, Free →Zechariah 14 →

Study Zechariah 13

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

1234567891011121314