Proverbs 31
1ലെമൂവേൽ രാജാവിന്‍റെ വചനങ്ങൾ; അവന്‍റെ അമ്മ അവന് ഉപദേശിച്ചുകൊടുത്ത അരുളപ്പാടു. 1
2മകനേ, എന്ത്? ഞാൻ പ്രസവിച്ച മകനേ എന്ത്? 2 എന്‍റെ നേർച്ചകളുടെ മകനേ, എന്ത്? 1
3സ്ത്രീകൾക്ക് നിന്‍റെ ബലത്തെയും 2 രാജാക്കന്മാരെ നശിപ്പിക്കുന്നവർക്ക് നിന്‍റെ വഴികളെയും ഏല്പിച്ചു കൊടുക്കരുത്. 1
4വീഞ്ഞ് കുടിക്കുന്നത് രാജാക്കന്മാർക്ക് ചേർന്നതല്ല; 2 ലെമൂവേലേ, രാജാക്കന്മാർക്ക് അത് ചേർന്നതല്ല; 2 മദ്യാസക്തി പ്രഭുക്കന്മാർക്ക് ഉചിതവുമല്ല. 1
5അവർ മദ്യപിച്ചിട്ട്, നിയമം മറന്നുപോകുവാനും 2 പീഡിതരുടെ ന്യായം മറിച്ചുകളയുവാനും ഇടവരരുത്. 1
6നശിച്ചുകൊണ്ടിരിക്കുന്നവന് മദ്യവും 2 മനോവ്യസനമുള്ളവന് വീഞ്ഞും കൊടുക്കുക. 1
7അവൻ മദ്യപിച്ചിട്ട്, തന്‍റെ ദാരിദ്ര്യം മറക്കുകയും 2 തന്‍റെ അരിഷ്ടത ഓർക്കാതിരിക്കുകയും ചെയ്യട്ടെ. 1
8ഊമനു വേണ്ടി നിന്‍റെ വായ് തുറക്കുക; 2 ക്ഷയിച്ചുപോകുന്ന എല്ലാവരുടെയും കാര്യത്തിൽ തന്നെ. 1
9നിന്‍റെ വായ് തുറന്ന് നീതിയോടെ ന്യായം വിധിക്കുക; 2 എളിയവനും ദരിദ്രനും ന്യായപാലനം ചെയ്തുകൊടുക്കുക. 1 സാമർത്ഥ്യമുള്ള ഭാര്യ 1
10സാമർത്ഥ്യമുള്ള ഭാര്യയെ ആർക്ക് കിട്ടും? 2 അവളുടെ വില മുത്തുകളിലും ഏറിയത്. 1
11ഭർത്താവിന്‍റെ ഹൃദയം അവളെ വിശ്വസിക്കുന്നു; 2 അവന്‍റെ ലാഭത്തിന് ഒരു കുറവുമില്ല. 1
12അവൾ തന്‍റെ ആയുഷ്ക്കാലമൊക്കെയും 2 അവന് തിന്മയല്ല നന്മ തന്നെ ചെയ്യുന്നു. 1
13അവൾ ആട്ടുരോമവും ചണവും സമ്പാദിച്ച് 2 താത്പര്യത്തോടെ സ്വന്തം കൈകൊണ്ട് വേലചെയ്യുന്നു. 1
14അവൾ കച്ചവടക്കപ്പൽപോലെയാകുന്നു; 2 ദൂരത്തുനിന്ന് ആഹാരം കൊണ്ടുവരുന്നു. 1
15അവൾ അതിരാവിലെ എഴുന്നേറ്റ്, വീട്ടിലുള്ളവർക്ക് ആഹാരവും 2 വേലക്കാരികൾക്ക് ഓഹരിയും കൊടുക്കുന്നു. 1
16അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവച്ച് അത് വാങ്ങുന്നു; 2 സമ്പാദ്യം കൊണ്ടു അവൾ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കുന്നു. 1
17അവൾ ബലംകൊണ്ട് അരമുറുക്കുകയും 2 ഭുജങ്ങളെ ശക്തീകരിക്കുകയും ചെയ്യുന്നു. 1
18തന്‍റെ വ്യാപാരം ആദായമുള്ളതെന്ന് അവൾ അറിയുന്നു; 2 അവളുടെ വിളക്ക് രാത്രിയിൽ കെട്ടുപോകുന്നതുമില്ല. 1
19അവൾ നെയ്ത്തുദണ്ഡിന് കൈ നീട്ടുന്നു; 2 അവളുടെ വിരൽ തക്ലിയും ചർക്കയും ഉപയോഗിച്ചു നൂൽ നൂല്‌ക്കുന്നു. 1
20അവൾ തന്‍റെ കൈ എളിയവർക്കുവേണ്ടി തുറക്കുന്നു; 2 ദരിദ്രന്മാരുടെ അടുക്കലേക്ക് കൈ നീട്ടുന്നു. 1
21തന്‍റെ വീട്ടുകാരെക്കുറിച്ച് അവൾ ഹിമകാലത്ത് ഭയപ്പെടുന്നില്ല; 2 അവളുടെ വീട്ടിലുള്ള എല്ലാവർക്കും ചുവപ്പു കമ്പിളി ഉണ്ടല്ലോ. 1
22അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു; 2 ചണപട്ടും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പ്. 1
23ദേശത്തിലെ മൂപ്പന്മാരോടുകൂടി ഇരിക്കുമ്പോൾ 2 അവളുടെ ഭർത്താവ് പട്ടണവാതില്‍ക്കൽ പ്രസിദ്ധനാകുന്നു. 1
24അവൾ ചണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു; 2 അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു. 1
25ബലവും മഹിമയും അവളുടെ ഉടുപ്പ്; 2 ഭാവികാലം ഓർത്തു അവൾ പുഞ്ചിരി തൂകുന്നു. 1
26അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു; 2 ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ട്. 1
27വീട്ടുകാരുടെ പെരുമാറ്റം അവൾ ശ്രദ്ധിച്ചുനോക്കുന്നു; 2 വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല. 1
28അവളുടെ മക്കൾ എഴുന്നേറ്റ് അവളെ ‘ഭാഗ്യവതി’ എന്നു പുകഴ്ത്തുന്നു; 2 അവളുടെ ഭർത്താവും അവളെ പ്രശംസിക്കുന്നത്: 1
29“അനേകം തരുണികൾ സാമർത്ഥ്യം കാണിച്ചിട്ടുണ്ട്; 2 നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു.” 1
30ലാവണ്യം വ്യാജവും സൗന്ദര്യം വ്യർത്ഥവും ആകുന്നു; 2 യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും. 1
31അവളുടെ കൈകളുടെ ഫലം അവൾക്ക് കൊടുക്കുവിൻ; 2 അവളുടെ സ്വന്തപ്രവൃത്തികൾ പട്ടണവാതില്‍ക്കൽ അവളെ പ്രശംസിക്കട്ടെ.