Lamentations 1
1അയ്യോ, ജനനിബിഡമായിരുന്ന നഗരം + 1:1 നഗരം യരുശലേം ജനരഹിതമായതെങ്ങനെ? 2 ജനതകളിൽ ശ്രേഷ്ഠയായിരുന്നവൾ വിധവയെപ്പോലെ ആയതെങ്ങനെ? 1 സംസ്ഥാനങ്ങളുടെ റാണിയായിരുന്നവൾ 2 അടിമയായിപ്പോയതെങ്ങനെ? 1
2രാത്രിയിൽ അവൾ കരഞ്ഞുകൊണ്ടിരിക്കുന്നു; 2 അവളുടെ കവിൾത്തടങ്ങളിൽ കണ്ണുനീർ കാണുന്നു; 1 അവളുടെ സകലപ്രിയന്മാരിലും അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; 2 അവളുടെ സ്നേഹിതന്മാരൊക്കെയും ശത്രുക്കളായി അവൾക്ക് ദ്രോഹം ചെയ്തിരിക്കുന്നു. 1
3കഷ്ടതയും കഠിനദാസ്യവും നിമിത്തം യെഹൂദാ പ്രവാസത്തിലേക്കു പോകേണ്ടിവന്നു; 2 അവൾ ജനതകളുടെ ഇടയിൽ പാർക്കുന്നു; വിശ്രാമം കണ്ടെത്തുന്നതുമില്ല; 1 അവളെ പിന്തുടരുന്നവരൊക്കെയും 2 ഞെരുക്കത്തിന്‍റെ മദ്ധ്യേ അവളെ എത്തിപ്പിടിക്കുന്നു. 1
4ഉത്സവത്തിന് ആരും വരായ്കകൊണ്ട് സീയോനിലേയ്ക്കുള്ള വഴികൾ ദുഃഖിക്കുന്നു; 2 അവളുടെ വാതിലുകളൊക്കെയും ശൂന്യമായി. പുരോഹിതന്മാർ നെടുവീർപ്പിടുന്നു; 1 അവളുടെ കന്യകമാർ ഖേദിക്കുന്നു; 2 അവൾക്കും വ്യസനം പിടിച്ചിരിക്കുന്നു. 1
5അവളുടെ അതിക്രമബാഹുല്യം നിമിത്തം യഹോവ അവൾക്ക് സങ്കടം വരുത്തിയതിനാൽ 2 അവളുടെ ശത്രുക്കൾക്ക് ആധിപത്യം ലഭിച്ചു, അവളുടെ ശത്രുക്കൾ ശുഭമായിരിക്കുന്നു; 1 അവളുടെ കുഞ്ഞുങ്ങൾ ശത്രുവിന്‍റെ മുമ്പിൽ 2 പ്രവാസത്തിലേക്കു പോകേണ്ടിവന്നു. 1
6സീയോൻപുത്രിയുടെ മഹത്വമൊക്കെയും 2 അവളെ വിട്ടുപോയി; 1 അവളുടെ പ്രഭുക്കന്മാർ പുൽമേട് കാണാത്ത 2 മാനുകളെപ്പോലെ ആയി; 1 പിന്തുടരുന്നവന്‍റെ മുമ്പിൽ 2 അവർ ശക്തിയില്ലാതെ നടക്കുന്നു. 1
7കഷ്ടതയുടെയും അലച്ചിലിന്‍റെയും കാലത്ത് 2 യെരൂശലേം പണ്ടത്തെ മനോഹരവസ്തുക്കളെയൊക്കെയും ഓർക്കുന്നു; 1 സഹായിക്കുവാൻ ആരുമില്ലാതെ അവളുടെ ജനം 2 ശത്രുവിന്‍റെ കയ്യിൽ അകപ്പെട്ടപ്പോൾ, 1 ശത്രുക്കൾ അവളെ നോക്കി 2 അവളുടെ നാശത്തിൽ പരിഹസിച്ചു. 1
8യെരൂശലേം കഠിനപാപം ചെയ്തിരിക്കകൊണ്ട് മലിനയായിരിക്കുന്നു; 2 അവളെ ബഹുമാനിച്ചവരൊക്കെയും 1 അവളുടെ നഗ്നത കണ്ടു അവളെ നിന്ദിക്കുന്നു; 2 അവളോ നെടുവീർപ്പിട്ട് കൊണ്ടു പിന്നോക്കം തിരിയുന്നു. 1
9അവളുടെ മലിനത ഉടുപ്പിന്‍റെ വിളുമ്പിൽ കാണുന്നു; 2 അവൾ ഭാവികാലം ഓർത്തില്ല; 1 അവൾ അതിശയമാംവണ്ണം വീണുപോയി; 2 അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; 1 “യഹോവേ, ശത്രു വമ്പു പറയുന്നു; 2 എന്‍റെ സങ്കടം നോക്കേണമേ.” 1
10അവളുടെ സകലമനോഹരവസ്തുക്കളിന്മേലും 2 ശത്രു കൈവെച്ചിരിക്കുന്നു; 1 അങ്ങേയുടെ സഭയിൽ പ്രവേശിക്കരുതെന്ന് അങ്ങ് കല്പിച്ച ജനതകൾ 2 അവളുടെ വിശുദ്ധമന്ദിരത്തിൽ കടന്നത് അവൾ കണ്ടുവല്ലോ. 1
11അവളുടെ സർവ്വജനവും നെടുവീർപ്പിട്ടുകൊണ്ട് ആഹാരം തേടുന്നു; 2 വിശപ്പടക്കുവാൻ ആഹാരത്തിന് വേണ്ടി അവർ തങ്ങളുടെ മനോഹര വസ്തുക്കളെ കൊടുക്കുന്നു; 1 “യഹോവേ, നോക്കേണമേ 2 ഞാൻ നിന്ദിതയായിരിക്കുന്നത് കടാക്ഷിക്കേണമേ.” 1
12“കടന്നുപോകുന്ന ഏവരുമായുള്ളോരേ, ഇത് നിങ്ങൾക്ക് ഏതുമില്ലയോ? 2 യഹോവ തന്‍റെ ഉഗ്രകോപദിവസത്തിൽ ദുഃഖിപ്പിച്ചിരിക്കുന്ന എനിക്ക് 1 അവിടുന്ന് വരുത്തിയ വ്യസനം പോലെ 2 ഒരു വ്യസനം ഉണ്ടോ എന്നു നോക്കുവിൻ!” 1
13“ഉയരത്തിൽനിന്ന് അവിടുന്ന് എന്‍റെ അസ്ഥികളിൽ തീ അയച്ചിരിക്കുന്നു; 2 അത് കടന്നുപിടിച്ചിരിക്കുന്നു; 1 എന്‍റെ കാലിന് അവിടുന്ന് വല വിരിച്ച്, എന്നെ മടക്കിക്കളഞ്ഞു; 2 അവിടുന്ന് എന്നെ ശൂന്യയും നിത്യരോഗിണിയും ആക്കിയിരിക്കുന്നു.” 1
14“എന്‍റെ അതിക്രമങ്ങളുടെ നുകം അവിടുന്ന് സ്വന്തകയ്യാൽ യോജിപ്പിച്ചിരിക്കുന്നു; 2 അവ എന്‍റെ കഴുത്തിൽ അമർന്നിരിക്കുന്നു; അവിടുന്ന് എന്‍റെ ശക്തി ക്ഷയിപ്പിച്ചു; 1 എനിക്ക് എതിർത്തുനില്ക്കുവാൻ കഴിയാത്തവരുടെ കയ്യിൽ 2 കർത്താവ് എന്നെ ഏല്പിച്ചിരിക്കുന്നു.” 1
15“എന്‍റെ നടുവിലെ സകല ബലവാന്മാരെയും 2 കർത്താവ് നിരസിച്ചുകളഞ്ഞു; 1 എന്‍റെ യൗവനക്കാരെ തകർത്തുകളയേണ്ടതിന് 2 അവൻ എന്‍റെ നേരെ ഒരു ഉത്സവയോഗം വിളിച്ചുകൂട്ടി; 1 യെഹൂദാപുത്രിയായ കന്യകയെ 2 കർത്താവ് ചക്കിൽ ഇട്ടു ചവിട്ടിക്കളഞ്ഞിരിക്കുന്നു.” 1
16“ഇത് നിമിത്തം ഞാൻ കരയുന്നു; 2 എന്‍റെ കണ്ണ് കണ്ണുനീരൊഴുക്കുന്നു; 1 എന്‍റെ പ്രാണനെ തണുപ്പിക്കേണ്ട 2 ആശ്വാസപ്രദൻ എന്നോട് അകന്നിരിക്കുന്നു; 1 ശത്രു പ്രബലനായിരിക്കയാൽ 2 എന്‍റെ മക്കൾ നശിച്ചിരിക്കുന്നു.” 1
17സീയോൻ സഹായത്തിനായി കൈ നീട്ടുന്നു; 2 അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; 1 യഹോവ യാക്കോബിന് അവന്‍റെ ചുറ്റും വൈരികളെ കല്പിച്ചാക്കിയിരിക്കുന്നു; 2 യെരൂശലേം അവരുടെ ഇടയിൽ മലിനയായിരിക്കുന്നു. 1
18“യഹോവ നീതിമാൻ; ഞാൻ അവിടുത്തെ കല്പനയോട് മത്സരിച്ചു; 2 സകല ജാതികളുമായുള്ളോരേ, കേൾക്കേണമേ, എന്‍റെ വ്യസനം കാണേണമേ; 1 എന്‍റെ കന്യകമാരും യൗവനക്കാരും 2 പ്രവാസത്തിലേക്കു പോയിരിക്കുന്നു.” 1
19“ഞാൻ എന്‍റെ പ്രിയന്മാരെ വിളിച്ചു; 2 അവരോ എന്നെ ചതിച്ചു; 1 എന്‍റെ പുരോഹിതന്മാരും മൂപ്പന്മാരും വിശപ്പടക്കേണ്ടതിന് 2 ആഹാരം തേടിനടക്കുമ്പോൾ നഗരത്തിൽവച്ച് പ്രാണനെ വിട്ടു.” 1
20“യഹോവേ, നോക്കേണമേ; ഞാൻ വിഷമത്തിലായി, 2 എന്‍റെ ഉള്ളം കലങ്ങിയിരിക്കുന്നു; 1 ഞാൻ കഠിനമായി മത്സരിക്കകൊണ്ട് 2 എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ അസ്വസ്ഥമായിരിക്കുന്നു; 1 പുറമേ വാൾ സന്തതിനാശം വരുത്തുന്നു; 2 വീട്ടിലോ മരണം തന്നെ.” 1
21“ഞാൻ നെടുവീർപ്പിടുന്നത് അവർ കേട്ടു; 2 എന്നെ ആശ്വസിപ്പിപ്പാൻ ആരുമില്ല; 1 എന്‍റെ ശത്രുക്കളൊക്കെയും എന്‍റെ അനർത്ഥം കേട്ടു, 2 അവിടുന്ന് അത് വരുത്തിയതുകൊണ്ട് സന്തോഷിക്കുന്നു; 1 അവിടുന്ന് കല്പിച്ച ദിവസം അങ്ങ് വരുത്തും; 2 അന്നു അവരും എന്നെപ്പോലെയാകും.” 1
22“അവരുടെ ദുഷ്ടതയൊക്കെയും തിരുമുമ്പിൽ വരട്ടെ; 2 എന്‍റെ സകല അതിക്രമങ്ങളും നിമിത്തം അങ്ങ് എന്നോട് ചെയ്തതുപോലെ അവരോടും ചെയ്യേണമേ; 1 എന്‍റെ നെടുവീർപ്പ് വളരെയല്ലോ; 2 എന്‍റെ ഹൃദയം തളർന്നിരിക്കുന്നു.”