Lamentations 5
1യഹോവേ, ഞങ്ങൾക്ക് എന്ത് ഭവിക്കുന്നു എന്നു ഓർക്കേണമേ; 2 ഞങ്ങൾക്ക് നേരിട്ടിരിക്കുന്ന നിന്ദ നോക്കേണമേ. 1
2ഞങ്ങളുടെ സ്വത്ത് അന്യന്മാർക്കും 2 ഞങ്ങളുടെ വീടുകൾ അന്യജാതിക്കാർക്കും ആയിപ്പോയി. 1
3ഞങ്ങൾ അനാഥന്മാരും അപ്പനില്ലാത്തവരും ആയിരിക്കുന്നു; 2 ഞങ്ങളുടെ അമ്മമാർ വിധവമാരായിത്തീർന്നിരിക്കുന്നു. 1
4ഞങ്ങളുടെ വെള്ളം ഞങ്ങൾ വിലകൊടുത്ത് വാങ്ങി കുടിക്കുന്നു; 2 ഞങ്ങളുടെ വിറക് ഞങ്ങൾ വിലകൊടുത്ത് വാങ്ങുന്നു. 1
5ഞങ്ങളെ പിന്തുടരുന്നവരുടെ കാലുകൾ ഞങ്ങളുടെ കഴുത്തിൽ എത്തിയിരിക്കുന്നു; 2 ഞങ്ങൾ തളർന്നിരിക്കുന്നു; ഞങ്ങൾക്ക് വിശ്രാമവുമില്ല. 1
6അപ്പം തിന്ന് തൃപ്തരാകേണ്ടതിന് 2 ഞങ്ങൾ മിസ്രയീമ്യർക്കും അശ്ശൂര്യർക്കും കീഴടങ്ങിയിരിക്കുന്നു. 1
7ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ പാപംചെയ്ത് ഇല്ലാതെയായിരിക്കുന്നു; 2 അവരുടെ അകൃത്യങ്ങൾ ഞങ്ങൾ ചുമക്കുന്നു. 1
8ദാസന്മാർ ഞങ്ങളെ ഭരിക്കുന്നു; 2 അവരുടെ കയ്യിൽനിന്ന് ഞങ്ങളെ വിടുവിപ്പാൻ ആരുമില്ല. 1
9മരുഭൂമിയിലെ വാൾ നിമിത്തം പ്രാണഭയത്തോടെ 2 ഞങ്ങൾ ആഹാരം ചെന്നു കൊണ്ടുവരുന്നു. 1
10ക്ഷാമത്തിന്‍റെ കാഠിന്യം നിമിത്തം 2 ഞങ്ങളുടെ ത്വക്ക് അടുപ്പുപോലെ കറുത്തിരിക്കുന്നു. 1
11അവർ സീയോനിൽ സ്ത്രീകളെയും 2 യെഹൂദാപട്ടണങ്ങളിൽ കന്യകമാരെയും ബലാൽക്കാരം ചെയ്തിരിക്കുന്നു. 1
12അവർ സ്വന്ത കൈകൊണ്ട് പ്രഭുക്കന്മാരെ തൂക്കിക്കളഞ്ഞു; 2 വൃദ്ധന്മാരുടെ മുഖം ആദരിച്ചതുമില്ല. 1
13യൗവനക്കാർ തിരികല്ല് ചുമക്കുന്നു; 2 ബാലന്മാർ വിറകുചുമന്ന് ഇടറി വീഴുന്നു. 1
14വൃദ്ധന്മാരെ പട്ടണവാതില്‍ക്കലും 2 യൗവനക്കാരെ സംഗീതത്തിനും കാണുന്നില്ല. 1
15ഞങ്ങളുടെ ഹൃദയസന്തോഷം ഇല്ലാതെയായി; 2 ഞങ്ങളുടെ നൃത്തം വിലാപമായ്തീർന്നിരിക്കുന്നു. 1
16ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി; 2 ഞങ്ങൾ പാപം ചെയ്കകൊണ്ട് ഞങ്ങൾക്ക് അയ്യോ കഷ്ടം! 1
17ഇതുകൊണ്ട് ഞങ്ങളുടെ ഹൃദയത്തിന് രോഗം പിടിച്ചിരിക്കുന്നു; 2 ഇതു നിമിത്തം ഞങ്ങളുടെ കണ്ണ് മങ്ങിയിരിക്കുന്നു. 1
18സീയോൻപർവ്വതം ശൂന്യമായി; 2 കുറുക്കന്മാർ അവിടെ സഞ്ചരിക്കുന്നതുകൊണ്ട് തന്നെ. 1
19യഹോവേ, അങ്ങ് ശാശ്വതനായും 2 അങ്ങേയുടെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു. 1
20അങ്ങ് സദാകാലം ഞങ്ങളെ മറക്കുന്നതും 2 ദീർഘകാലം ഞങ്ങളെ ഉപേക്ഷിക്കുന്നതും എന്ത്? 1
21യഹോവേ, ഞങ്ങൾ മടങ്ങി വരേണ്ടതിന് 2 ഞങ്ങളെ അങ്ങയിലേക്ക് മടക്കിവരുത്തേണമേ; 1 ഞങ്ങൾക്ക് പണ്ടത്തെപ്പോലെ 2 ഒരു നല്ലകാലം വരുത്തേണമേ; 1
22അല്ല, അങ്ങ് ഞങ്ങളെ അശേഷം ത്യജിച്ചുകളഞ്ഞിരിക്കുന്നുവോ? 2 ഞങ്ങളോട് അങ്ങ് അതികഠിനമായി കോപിച്ചിരിക്കുന്നുവോ?