Lamentations 4
1അയ്യോ, പൊന്ന് മങ്ങിപ്പോയി, 2 നിർമ്മല തങ്കം മാറിപ്പോയി, 1 വിശുദ്ധരത്നങ്ങൾ സകലവീഥികളുടെയും 2 തലയ്ക്കൽ ചിതറി കിടക്കുന്നു. 1
2തങ്കതുല്യരായിരുന്ന 2 സീയോൻ്റെ വിശിഷ്ടപുത്രന്മാരെ 1 കുശവന്‍റെ പണിയായ മൺപാത്രങ്ങളെപ്പോലെ 2 എണ്ണിയിരിക്കുന്നതെങ്ങനെ? 1
3കുറുനരികൾപോലും മുല കൊടുത്ത് 2 കുഞ്ഞുങ്ങളെ പോറ്റുന്നു; 1 എന്‍റെ ജനത്തിന്‍റെ പുത്രിയോ 2 മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ക്രൂരയായ് തീർന്നിരിക്കുന്നു. 1
4മുലകുടിക്കുന്ന കുഞ്ഞിന്‍റെ നാവ് 2 ദാഹംകൊണ്ട് അണ്ണാക്കോട് പറ്റിയിരിക്കുന്നു; 1 പൈതങ്ങൾ അപ്പം ചോദിക്കുന്നു; 2 ആരും നുറുക്കിക്കൊടുക്കുന്നതുമില്ല. 1
5സ്വാദുഭോജ്യങ്ങളെ അനുഭവിച്ചുവന്നവർ 2 വീഥികളിൽ പട്ടിണികിടക്കുന്നു; 1 ധൂമ്രവസ്ത്രം ധരിച്ച് വളർന്നവർ 2 ചാരകൂമ്പാരങ്ങളെ ആലിംഗനം ചെയ്യുന്നു. 1
6സഹായമില്ലാതെ പെട്ടെന്ന് മറിഞ്ഞുപോയ 2 സൊദോമിന്‍റെ പാപത്തേക്കാൾ 1 എന്‍റെ ജനത്തിന്‍റെ പുത്രിയുടെ 2 അകൃത്യം വലുതാകുന്നു. 1
7സീയോൻ്റെ നായകന്മാര്‍ + 4:7 സീയോൻ്റെ നായകന്മാര്‍ അല്ലെങ്കില്‍ നാസീറുകള്‍. ഒരു നാസീര്‍ വീഞ്ഞ് കുടിക്കുകയോ ശവത്തെ തൊടുകയോ ചെയ്യുകയില്ല എന്നു ശപഥം ചെയ്തവനും തന്‍റെ മുടി കത്രിക്കാതെ നീട്ടി വളര്‍ത്താന്‍ പ്രതിജ്ഞയെടുത്തവനുമാണ്. + 4:7 സീയോൻ്റെ നായകന്മാര്‍ നാസീറുകള്‍ ഹിമത്തേക്കാൾ നിർമ്മലന്മാരും 2 പാലിനെക്കാൾ വെളുത്തവരുമായിരുന്നു; 1 അവരുടെ ദേഹം പവിഴത്തെക്കാൾ ചുവപ്പുള്ളതും 2 അവരുടെ ശോഭ നീലക്കല്ലുപോലെയും ആയിരുന്നു. 1
8അവരുടെ മുഖം കരിക്കട്ടയെക്കാൾ കറുത്തിരിക്കുന്നു; 2 വീഥികളിൽ അവരെ കണ്ടിട്ട് ആരും അറിയുന്നില്ല; 1 അവരുടെ ത്വക്ക് അസ്ഥികളോട് പറ്റി ഉണങ്ങിയിരിക്കുന്നു 2 അത് ഉണങ്ങിയ മരംപോലെ ആയിത്തീർന്നിരിക്കുന്നു. 1
9വാൾകൊണ്ട് മരിക്കുന്നവർ 2 വിശപ്പുകൊണ്ട് മരിക്കുന്നവരിലും ഭാഗ്യവാന്മാർ; 1 നിലത്തിൽ ഫലമില്ലായ്കയാൽ 2 വിശപ്പിന്‍റെ പീഡയാൽ അവർ ക്ഷീണിച്ചുപോകുന്നു. 1
10കരുണയുള്ള സ്ത്രീകൾ തങ്ങളുടെ പൈതങ്ങളെ 2 സ്വന്ത കൈകൊണ്ട് പാകം ചെയ്തു, 1 എന്‍റെ ജനത്തിൻപുത്രിയുടെ നാശത്തിൽ 2 അവർ ആഹാരമായിരുന്നു. 1
11യഹോവ തന്‍റെ ക്രോധം നിവർത്തിച്ച്, 2 തന്‍റെ ഉഗ്രകോപം ചൊരിഞ്ഞിരിക്കുന്നു; 1 അവിടുന്ന് സീയോനിൽ തീ കത്തിച്ചു: 2 അത് അതിന്‍റെ അടിസ്ഥാനങ്ങളെ ദഹിപ്പിച്ചുകളഞ്ഞു. 1
12വൈരിയും ശത്രുവും യെരൂശലേമിന്‍റെ 2 വാതിലുകൾക്കകത്ത് കടക്കും എന്നു 1 ഭൂരാജാക്കന്മാരും ഭൂവാസികൾ 2 ആരും വിശ്വസിച്ചിരുന്നില്ല. 1
13അതിന്‍റെ നടുവിൽ 2 നീതിമാന്മാരുടെ രക്തം ചൊരിഞ്ഞിട്ടുള്ള 1 പ്രവാചകന്മാരുടെ പാപങ്ങളും 2 പുരോഹിതന്മാരുടെ അകൃത്യങ്ങളും ഹേതുവായി, 1
14അവർ കുരുടന്മാരായി വീഥികളിൽ ഉഴന്ന് 2 രക്തം പുരണ്ട് നടക്കുന്നു; 1 അവരുടെ വസ്ത്രം 2 ആർക്കും തൊട്ടുകൂടാ. 1
15‘മാറുവിൻ! അശുദ്ധൻ! 2 മാറുവിൻ! മാറുവിൻ! തൊടരുത്!’ എന്നു അവരോട് വിളിച്ചുപറയും; 1 അവർ ഓടി അലയുമ്പോൾ: 2 ‘അവർ ഇനി ഇവിടെ വന്ന് പാർക്കയില്ല’ 2 എന്നു ജനതകളുടെ ഇടയിൽ പറയും. 1
16യഹോവയുടെ നോട്ടം അവരെ ചിതറിച്ചു; 2 അവൻ അവരെ കടാക്ഷിക്കയില്ല; 1 അവർ പുരോഹിതന്മാരെ ആദരിച്ചില്ല, 2 വൃദ്ധന്മാരോട് കൃപ കാണിച്ചതുമില്ല. 1
17സഹായത്തിന് വ്യർത്ഥമായി നോക്കി 2 ഞങ്ങളുടെ കണ്ണ് ഇപ്പോഴും മങ്ങുന്നു; 1 രക്ഷിപ്പാൻ കഴിയാത്ത ജനതക്കായി 2 ഞങ്ങളുടെ കാവൽമാളികയിൽ കാത്തിരിക്കുന്നു. 1
18ഞങ്ങളുടെ വീഥികളിൽ നടന്നുകൂടാതവണ്ണം 2 അവർ ഞങ്ങളുടെ കാലടികൾക്ക് പതിയിരിക്കുന്നു; 1 ഞങ്ങളുടെ അന്ത്യം അടുത്തു, ഞങ്ങളുടെ കാലം തികഞ്ഞു, ഞങ്ങളുടെ അന്ത്യം വന്നിരിക്കുന്നു. 1
19ഞങ്ങളെ പിന്തുടർന്നവർ 2 ആകാശത്തിലെ കഴുകനെക്കാൾ വേഗമുള്ളവർ; 1 അവർ മലകളിൽ ഞങ്ങളെ പിന്തുടർന്ന്, 2 മരുഭൂമിയിൽ ഞങ്ങൾക്കായി പതിയിരുന്നു. 1
20ഞങ്ങളുടെ ജീവശ്വാസമായ, യഹോവയുടെ അഭിഷിക്തൻ 2 അവരുടെ കുഴികളിൽ അകപ്പെട്ടിരിക്കുന്നു; 1 “അവന്‍റെ നിഴലിൽ നാം ജനതകളുടെ മദ്ധ്യേ ജീവിക്കും” 2 എന്നു ഞങ്ങൾ വിചാരിച്ചിരുന്നു. 1
21ഊസ് ദേശത്ത് പാർക്കുന്ന ഏദോംപുത്രിയേ, 2 സന്തോഷിച്ച് ആനന്ദിക്ക; 1 പാനപാത്രം നിന്‍റെ അടുക്കലേക്കും വരും; 2 നീ ലഹരിപിടിച്ച് നിന്നെത്തന്നെ നഗ്നയാക്കും. 1
22സീയോൻപുത്രിയേ, നിന്‍റെ അകൃത്യം തീർന്നിരിക്കുന്നു; 2 ഇനി അവിടുന്ന് നിന്നെ പ്രവാസത്തിലേക്കു അയയ്ക്കുകയില്ല; 1 ഏദോംപുത്രിയേ, അവിടുന്ന് നിന്‍റെ അകൃത്യം സന്ദർശിക്കുകയും 2 നിന്‍റെ പാപങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും.