Lamentations · ബൈബിൾ (മലയാളം)

Lamentations 3

1ഞാൻ അവന്‍റെ കോപത്തിന്‍റെ വടികൊണ്ട് 2 കഷ്ടത കണ്ട പുരുഷനാകുന്നു. 1

2അവിടുന്ന് എന്നെ വെളിച്ചത്തിലല്ല, 2 ഇരുട്ടിലത്രേ നടക്കുമാറാക്കിയത്. 1

3അതേ, അവിടുത്തെ കരം എന്‍റെ നേരെ തിരിക്കുന്നു 2 ഇടവിടാതെ എന്‍റെ നേരെ തിരിക്കുന്നു. 1

4എന്‍റെ മാംസവും ത്വക്കും അവിടുന്ന് ജീർണ്ണമാക്കി, 2 എന്‍റെ അസ്ഥികളെ തകർത്തിരിക്കുന്നു. 1

5അവിടുന്ന് എന്നെ ആക്രമിച്ച്, 2 കയ്പും പ്രയാസവും ചുറ്റുമതിലാക്കിയിരിക്കുന്നു. 1

6പണ്ടേ മരിച്ചവനെപ്പോലെ 2 അവിടുന്ന് എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു 1

7പുറത്തു പോകുവാൻ കഴിയാതവണ്ണം അവിടുന്ന് എന്നെ വേലികെട്ടിയടച്ച് 2 എന്‍റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു. 1

8ഞാൻ കൂകി നിലവിളിച്ചാലും 2 അവിടുന്ന് എന്‍റെ പ്രാർത്ഥന തടുത്തുകളയുന്നു. 1

9വെട്ടുകല്ലുകൊണ്ട് അവിടുന്ന് എന്‍റെ വഴി അടച്ച്, 2 എന്‍റെ പാതകളെ വളയുമാറാക്കിയിരിക്കുന്നു. 1

10അവിടുന്ന് എനിക്ക് പതിയിരിക്കുന്ന കരടിയെപ്പോലെയും 2 മറഞ്ഞുനില്‍ക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു. 1

11അവിടുന്ന് എന്‍റെ വഴികളെ തെറ്റിച്ച് 2 എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു. 1

12അവിടുന്ന് വില്ലു കുലച്ച് 2 എന്നെ അമ്പിന് ലക്ഷ്യമാക്കിയിരിക്കുന്നു. 1

13തന്‍റെ ആവനാഴിയിലെ അമ്പുകളെ 2 അവിടുന്ന് എന്‍റെ അന്തരംഗങ്ങളിൽ തറപ്പിച്ചിരിക്കുന്നു. 1

14ഞാൻ എന്‍റെ സർവ്വജനത്തിനും പരിഹാസവും 2 ഇടവിടാതെ അവരുടെ പാട്ടും ആയിത്തീർന്നിരിക്കുന്നു. 1

15അവിടുന്ന് എന്നെ കൈപ്പുകൊണ്ട് നിറച്ച്, 2 കാഞ്ഞിരംകൊണ്ട് മത്തുപിടിപ്പിച്ചിരിക്കുന്നു. 1

16അവിടുന്ന് കല്ലുകൊണ്ടു എന്‍റെ പല്ല് തകർത്ത്, 2 എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു. 1

17അങ്ങ് എന്‍റെ പ്രാണനിൽ നിന്ന് സമാധാനം നീക്കി; 2 ഞാൻ സുഖം മറന്നിരിക്കുന്നു. 1

18എന്‍റെ മഹത്വവും യഹോവയിലുള്ള എന്‍റെ പ്രത്യാശയും 2 പൊയ്പ്പോയല്ലോ എന്നു ഞാൻ പറഞ്ഞു. 1

19അങ്ങ് എന്‍റെ കഷ്ടതയും അരിഷ്ടതയും 2 കാഞ്ഞിരവും കയ്പും ഓർക്കേണമേ. 1

20എന്‍റെ പ്രാണൻ എന്‍റെ ഉള്ളിൽ എപ്പോഴും 2 അവയെ ഓർത്തു ഉരുകിയിരിക്കുന്നു. 1

21ഇത് ഞാൻ ഓർക്കും; 2 അതുകൊണ്ട് ഞാൻ പ്രത്യാശിക്കും. 1

22നാം നശിച്ചുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; 2 അവിടുത്തെ കരുണ തീർന്ന് പോയിട്ടില്ലല്ലോ; 1

23അത് രാവിലെതോറും പുതിയതും 2 അവിടുത്തെ വിശ്വസ്തത വലിയതും ആകുന്നു. 1

24യഹോവ എന്‍റെ ഓഹരി എന്നു എന്‍റെ ഉള്ളം പറയുന്നു; 2 അതുകൊണ്ട് ഞാൻ അങ്ങയിൽ പ്രത്യാശവക്കുന്നു. 1

25തന്നെ കാത്തിരിക്കുന്നവർക്കും 2 തന്നെ അന്വേഷിക്കുന്നവനും യഹോവ നല്ലവൻ. 1

26യഹോവയുടെ രക്ഷക്കായി 2 മിണ്ടാതെ കാത്തിരിക്കുന്നത് നല്ലത്. 1

27ബാല്യത്തിൽ നുകം ചുമക്കുന്നത് 2 ഒരു പുരുഷന് നല്ലത്. 1

28അവിടുന്ന് അത് അവന്‍റെമേൽ വച്ചിരിക്കുക കൊണ്ടു 2 അവൻ ഏകനായി മിണ്ടാതിരിക്കട്ടെ. 1

29അവൻ തന്‍റെ മുഖം പൊടിയോളം താഴ്ത്തട്ടെ; 2 പക്ഷേ പ്രത്യാശ ശേഷിക്കും. 1

30തന്നെ അടിക്കുന്നവന് അവൻ കവിൾ കാണിക്കട്ടെ; 2 അവൻ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ. 1

31കർത്താവ് എന്നേക്കും തള്ളിക്കളകയില്ലല്ലോ. 1

32അവിടുന്ന് ദുഃഖിപ്പിച്ചാലും തന്‍റെ മഹാദയയ്ക്ക് ഒത്തവണ്ണം 2 അവിടുത്തേയ്ക്ക് കരുണ തോന്നും. 1

33മനസ്സോടെയല്ലല്ലോ അവിടുന്ന് 2 മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ച് വ്യസനിപ്പിക്കുന്നത്. 1

34ഭൂമിയിലെ സകലബദ്ധന്മാരെയും 2 കാല്കീഴിട്ട് മെതിക്കുന്നതും 1

35അത്യുന്നതന്‍റെ സന്നിധിയിൽ 2 മനുഷ്യന്‍റെ ന്യായം മറിച്ചുകളയുന്നതും 1

36അവന്‍റെ നീതി നിഷേധിക്കുന്നതും 2 കർത്താവ് കാണുകയില്ലയോ? 1

37കർത്താവ് കല്പിക്കാതെ 2 ആര്‍ പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നത്? 1

38അത്യുന്നതനായ ദൈവത്തിന്‍റെ വായിൽനിന്ന് 2 നന്മയും തിന്മയും പുറപ്പെടുന്നില്ലയോ? 1

39ജീവനുള്ള മനുഷ്യൻ നെടുവീർപ്പിടുന്നതെന്ത്? 2 ഓരോരുത്തൻ താന്താന്‍റെ പാപങ്ങളെക്കുറിച്ച് നെടുവീർപ്പിടട്ടെ. 1

40നാം നമ്മുടെ നടപ്പ് ആരാഞ്ഞ് ശോധനചെയ്ത് 2 യഹോവയുടെ അടുക്കലേക്ക് തിരിയുക. 1

41നാം കൈകളെയും ഹൃദയത്തെയും 2 സ്വർഗ്ഗസ്ഥനായ ദൈവത്തിങ്കലേക്ക് ഉയർത്തുക. 1

42ഞങ്ങൾ അതിക്രമം ചെയ്തു മത്സരിച്ചു; 2 അങ്ങ് ക്ഷമിച്ചതുമില്ല. 1

43അങ്ങ് കോപം പുതച്ച് ഞങ്ങളെ പിന്തുടർന്ന്, 2 കരുണ കൂടാതെ കൊന്നുകളഞ്ഞു. 1

44ഞങ്ങളുടെ പ്രാർത്ഥന കടക്കാതവണ്ണം 2 അങ്ങ് സ്വയം മേഘംകൊണ്ട് മറച്ചു. 1

45അങ്ങ് ഞങ്ങളെ ജനതകളുടെ ഇടയിൽ 2 ചവറും എച്ചിലും ആക്കിയിരിക്കുന്നു. 1

46ഞങ്ങളുടെ ശത്രുക്കളൊക്കെയും 2 ഞങ്ങളുടെ നേരെ വായ് പിളർന്നിരിക്കുന്നു. 1

47പേടിയും കണിയും ശൂന്യവും നാശവും 2 ഞങ്ങൾക്ക് ഭവിച്ചിരിക്കുന്നു. 1

48എന്‍റെ ജനത്തിൻപുത്രിയുടെ നാശംനിമിത്തം 2 എന്‍റെ കണ്ണിൽ നിന്ന് ജലനദികൾ ഒഴുകുന്നു. 1

49യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കി കടാക്ഷിക്കുവോളം 1

50എന്‍റെ കണ്ണ് ഇടവിടാതെ ഒഴുകുന്നു; 2 നിലയ്ക്കുന്നതുമില്ല. 1

51എന്‍റെ നഗരത്തിലെ സകലസ്ത്രീജനത്തെയും കുറിച്ച് 2 ഞാൻ കാണുന്നത് എന്‍റെ പ്രാണനെ വ്യസനിപ്പിക്കുന്നു. 1

52കാരണംകൂടാതെ എന്‍റെ ശത്രുക്കളായവർ 2 എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു. 1

53അവർ എന്‍റെ ജീവനെ കുഴിയിൽ ഇട്ടു നശിപ്പിച്ച്, 2 എന്‍റെ മേൽ കല്ല് എറിഞ്ഞിരിക്കുന്നു + 3:53 കല്ല് എറിഞ്ഞിരിക്കുന്നു കല്ലുകൊണ്ടു അടക്കപെട്ടിരിക്കുന്നു. 1

54വെള്ളം എന്‍റെ തലയ്ക്കുമീതെ കവിഞ്ഞൊഴുകി; 2 ഞാൻ നശിച്ചുപോയി എന്നു ഞാൻ പറഞ്ഞു. 1

55യഹോവേ, ഞാൻ ആഴമുള്ളകുഴിയിൽ നിന്ന് 2 അവിടുത്തെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു. 1

56‘എന്‍റെ നെടുവീർപ്പിനും എന്‍റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ’ 2 എന്ന എന്‍റെ പ്രാർത്ഥന അങ്ങ് കേട്ടിരിക്കുന്നു. 1

57ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ച നാളിൽ അങ്ങ് അടുത്തുവന്ന്: 2 “ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു. 1

58കർത്താവേ, അങ്ങ് എന്‍റെ വ്യവഹാരം നടത്തി, 2 എന്‍റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു. 1

59യഹോവേ, ഞാൻ അനുഭവിച്ച അന്യായം അങ്ങ് കണ്ടിരിക്കുന്നു; 2 എന്‍റെ വ്യവഹാരം തീർത്ത് തരേണമേ. 1

60അവർ ചെയ്ത സകലപ്രതികാരവും എനിക്ക് വിരോധമായുള്ള 2 അവരുടെ സകലനിരൂപണങ്ങളും അങ്ങ് കണ്ടിരിക്കുന്നു. 1

61യഹോവേ, അവരുടെ നിന്ദയും എനിക്ക് വിരോധമായുള്ള 2 അവരുടെ സകലനിരൂപണങ്ങളും 1

62എന്‍റെ ശത്രുക്കളുടെ വാക്കുകളും 2 ഇടവിടാതെ എനിക്ക് വിരോധമായുള്ള ആലോചനകളും അങ്ങ് കേട്ടിരിക്കുന്നു. 1

63അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ; 2 ഞാൻ അവരുടെ പാട്ടായിരിക്കുന്നു. 1

64യഹോവേ, അവരുടെ പ്രവൃത്തിക്ക് തക്കവണ്ണം 2 അവർക്ക് പകരം ചെയ്യേണമേ; 1

65അങ്ങ് അവർക്ക് ഹൃദയകാഠിന്യം വരുത്തും; 2 അങ്ങേയുടെ ശാപം അവർക്ക് വരട്ടെ. 1

66അങ്ങ് അവരെ കോപത്തോടെ പിന്തുടർന്ന്, 2 യഹോവയുടെ ആകാശത്തിൻ കീഴിൽനിന്ന് നശിപ്പിച്ചുകളയും.

← Lamentations 2Read In The App, Free →Lamentations 4 →

Study Lamentations 3

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345