Lamentations 2
1അയ്യോ! യഹോവ സീയോൻപുത്രിയെ തന്‍റെ കോപത്തിൽ മേഘംകൊണ്ട് മറച്ചതെങ്ങനെ? 2 അവിടുന്ന് യിസ്രായേലിന്‍റെ മഹത്വം ആകാശത്തുനിന്നു ഭൂമിയിൽ ഇട്ടുകളഞ്ഞു; 1 തന്‍റെ കോപദിവസത്തിൽ 2 തന്‍റെ പാദപീഠത്തെ അവിടുന്ന് ഓർത്തതുമില്ല. 1
2കർത്താവ് കരുണ കാണിക്കാതെ യാക്കോബിന്‍റെ മേച്ചൽപുറങ്ങളെയൊക്കെയും നശിപ്പിച്ചിരിക്കുന്നു; 2 തന്‍റെ ക്രോധത്തിൽ അവിടുന്ന് യെഹൂദാപുത്രിയുടെ കോട്ടകളെ ഇടിച്ചുകളഞ്ഞിരിക്കുന്നു; 1 രാജ്യത്തെയും അതിലെ പ്രഭുക്കന്മാരെയും 2 അവിടുന്ന് നിലത്തിട്ട് അശുദ്ധമാക്കിയിരിക്കുന്നു. 1
3തന്‍റെ ഉഗ്രകോപത്തിൽ അവിടുന്ന് യിസ്രായേലിന്‍റെ ശക്തി ഒക്കെയും തകര്‍ത്തുകളഞ്ഞു; 2 അവിടുന്ന് തന്‍റെ വലങ്കൈ ശത്രുവിൻ മുമ്പിൽനിന്ന് പിൻവലിച്ചുകളഞ്ഞു; 1 ചുറ്റും ദഹിപ്പിക്കുന്ന ജ്വാലപോലെ 2 അവിടുന്ന് യാക്കോബിനെ ദഹിപ്പിച്ചുകളഞ്ഞു. 1
4ശത്രു എന്നപോലെ അവിടുന്ന് വില്ല് കുലച്ചു, 2 വൈരി എന്നപോലെ അവിടുന്ന് വലങ്കൈ നീട്ടി; 1 കണ്ണിന് കൗതുകമുള്ളത് ഒക്കെയും നശിപ്പിച്ചുകളഞ്ഞു; 2 സീയോൻപുത്രിയുടെ കൂടാരത്തിൽ തന്‍റെ ക്രോധം തീപോലെ ചൊരിഞ്ഞു; 1
5കർത്താവ് ശത്രുവിനെപ്പോലെ ആയി, യിസ്രായേലിനെ മുടിച്ചുകളഞ്ഞു; 2 അവളുടെ അരമനകളെ ഒക്കെയും മുടിച്ച്, 1 അവളുടെ കോട്ടകളെ നശിപ്പിച്ചുകളഞ്ഞു; 2 യെഹൂദാപുത്രിക്ക് ദുഃഖവും വിലാപവും വർദ്ധിപ്പിച്ചിരിക്കുന്നു. 1
6അവിടുന്ന് തിരുനിവാസം ഒരു തോട്ടംപോലെ നീക്കിക്കളഞ്ഞു; 2 തന്‍റെ ഉത്സവസ്ഥലം നശിപ്പിച്ചിരിക്കുന്നു; 1 യഹോവ സീയോനിൽ ഉത്സവവും ശബ്ബത്തും മറക്കുമാറാക്കി, 2 തന്‍റെ ഉഗ്രകോപത്തിൽ രാജാവിനെയും പുരോഹിതനെയും നിരസിച്ചുകളഞ്ഞു. 1
7കർത്താവ് തന്‍റെ യാഗപീഠം തള്ളിക്കളഞ്ഞ്, 2 തന്‍റെ വിശുദ്ധമന്ദിരം വെറുത്തിരിക്കുന്നു; 1 അവളുടെ അരമനമതിലുകളെ 2 അവിടുന്ന് ശത്രുവിന്‍റെ കയ്യിൽ ഏല്പിച്ചു; 1 അവർ ഉത്സവത്തിൽ എന്നപോലെ 2 യഹോവയുടെ ആലയത്തിൽ ആരവം ഉണ്ടാക്കി. 1
8യഹോവ സീയോൻപുത്രിയുടെ മതിൽ നശിപ്പിപ്പാൻ നിർണ്ണയിച്ചു; 2 അവിടുന്ന് അളന്ന് നശിപ്പിക്കുന്നതിൽനിന്ന് കൈ പിൻവലിച്ചില്ല; 1 അവിടുന്ന് കോട്ടയും മതിലും വിലാപത്തിലാക്കി; 2 അവ ഒരുപോലെ ക്ഷയിച്ചിരിക്കുന്നു. 1
9സീയോൻ്റെ വാതിലുകൾ മണ്ണിൽ ആഴ്ന്നുപോയിരിക്കുന്നു; 2 അവളുടെ ഓടാമ്പൽ അവിടുന്ന് തകർത്ത് നശിപ്പിച്ചിരിക്കുന്നു; 1 അവളുടെ രാജാവും പ്രഭുക്കന്മാരും 2 ന്യായപ്രമാണം ഇല്ലാത്ത ജനതകളുടെ ഇടയിൽ പ്രവാസികളായി ഇരിക്കുന്നു; 1 അവളുടെ പ്രവാചകന്മാർക്ക് 2 യഹോവയിൽനിന്ന് ദർശനം ഉണ്ടാകുന്നതുമില്ല. 1
10സീയോൻപുത്രിയുടെ മൂപ്പന്മാർ മിണ്ടാതെ നിലത്തിരിക്കുന്നു; 2 അവർ തലയിൽ പൊടി വാരിയിട്ട് രട്ടുടുത്തിരിക്കുന്നു; 1 യെരൂശലേം കന്യകമാർ 2 നിലത്തോളം തല താഴ്ത്തുന്നു. 1
11എന്‍റെ ജനത്തിൻപുത്രിയുടെ നാശംനിമിത്തം 2 ഞാൻ കണ്ണുനീർ വാർത്ത് കണ്ണ് മങ്ങിപ്പോകുന്നു; 1 എന്‍റെ ഉള്ളം കലങ്ങി കരൾ നിലത്ത് ഒഴുകിവീഴുന്നു; 2 പൈതങ്ങളും ശിശുക്കളും നഗരവീഥികളിൽ തളർന്നുകിടക്കുന്നു. 1
12അവർ മുറിവേറ്റവരെപ്പോലെ നഗരവീഥികളിൽ തളർന്നുകിടക്കുമ്പോഴും 2 അമ്മമാരുടെ മാർവ്വിൽവച്ച് പ്രാണൻ വിടുമ്പോഴും 1 ആഹാരവും വീഞ്ഞും എവിടെ എന്നു 2 അമ്മമാരോട് ചോദിക്കുന്നു. 1
13യെരൂശലേം പുത്രിയേ, ഞാൻ നിന്നോട് എന്ത് സാക്ഷീകരിക്കണം? 2 എന്തിനോട് നിന്നെ സദൃശമാക്കണം? 1 സീയോൻപുത്രിയായ കന്യകേ, ഞാൻ നിന്നെ ആശ്വസിപ്പിപ്പാൻ 2 എന്തിനോട് നിന്നെ സദൃശമാക്കണം? 1 നിന്‍റെ മുറിവ് സമുദ്രംപോലെ വലുതായിരിക്കുന്നു; 2 ആർ നിനക്കു സൗഖ്യം വരുത്തും? 1
14നിന്‍റെ പ്രവാചകന്മാർ നിനക്കു ഭോഷത്വവും വ്യാജവും ദർശിച്ചിരിക്കുന്നു; 2 അവർ നിന്‍റെ പ്രവാസം മാറ്റുവാൻ തക്കവണ്ണം 1 നിന്‍റെ അകൃത്യം വെളിപ്പെടുത്താതെ 2 വ്യാജവും പ്രവാസകാരണവുമായ പ്രവാചകം ദർശിച്ചിരിക്കുന്നു. 1
15കടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു; 2 അവർ യെരൂശലേംപുത്രിയെച്ചൊല്ലി ചൂളയിട്ട് തലകുലുക്കി: 1 “സൗന്ദര്യപൂർത്തി എന്നും സർവ്വമഹീതലമോദം എന്നും 2 വിളിച്ചുവന്ന നഗരം ഇത് തന്നെയോ” എന്നു ചോദിക്കുന്നു. 1
16നിന്‍റെ ശത്രുക്കളൊക്കെയും നിന്‍റെ നേരെ വായ് പിളർക്കുന്നു; 2 അവർ പരിഹസിച്ച്, പല്ലുകടിച്ചു: 1 “നാം അവളെ വിഴുങ്ങിക്കളഞ്ഞു, 2 നാം കാത്തിരുന്ന ദിവസം ഇതുതന്നെ, 2 നമുക്ക് സാദ്ധ്യമായി നാം കണ്ടു രസിപ്പാൻ ഇടയായല്ലോ” എന്നു പറയുന്നു. 1
17യഹോവ നിർണ്ണയിച്ചത് അനുഷ്ഠിച്ചിരിക്കുന്നു; 2 പുരാതനകാലത്ത് അരുളിച്ചെയ്തത് നിവർത്തിച്ചിരിക്കുന്നു. 1 അവിടുന്ന് കരുണ കൂടാതെ ഇടിച്ചുകളഞ്ഞ് ശത്രുവിന് 2 നിന്നെച്ചൊല്ലി സന്തോഷിക്കാൻ ഇടവരുത്തി 2 വൈരികളുടെ കൊമ്പ് ഉയർത്തിയിരിക്കുന്നു. 1
18അവരുടെ ഹൃദയം കർത്താവിനോട് നിലവിളിച്ചു; 2 സീയോൻപുത്രിയുടെ മതിലേ, രാവും പകലും നദിപോലെ കണ്ണുനീരൊഴുക്കുക; 2 നിനക്കു സ്വസ്ഥതയും നിന്‍റെ കണ്ണുകൾക്ക് വിശ്രമവും നൽകരുത്. 1
19രാത്രിയിൽ, യാമാരംഭത്തിങ്കൽ എഴുന്നേറ്റു നിലവിളിക്ക; 2 നിന്‍റെ ഹൃദയം വെള്ളംപോലെ കർത്തൃസന്നിധിയിൽ പകരുക; 1 വീഥികളുടെ തലയ്ക്കൽ വിശപ്പുകൊണ്ട് തളർന്നുകിടക്കുന്ന 2 നിന്‍റെ കുഞ്ഞുങ്ങളുടെ ജീവരക്ഷയ്ക്കായി യഹോവയിങ്കലേക്ക് കരങ്ങൾ ഉയർത്തുക 1
20“യഹോവേ, ആരോടാകുന്നു അങ്ങ് ഇങ്ങനെ ചെയ്തതെന്ന് ഓർത്തു കടാക്ഷിക്കേണമേ! 2 സ്ത്രീകൾ ഗർഭഫലത്തെ, കയ്യിൽ താലോലിക്കുന്ന കുഞ്ഞുങ്ങളെ തന്നെ, ഭക്ഷിക്കണമോ? 1 കർത്താവിന്‍റെ വിശുദ്ധമന്ദിരത്തിൽ 2 പുരോഹിതനും പ്രവാചകനും കൊല്ലപ്പെടേണമോ? 1
21“വീഥികളിൽ ബാലനും വൃദ്ധനും നിലത്ത് കിടക്കുന്നു; 2 എന്‍റെ കന്യകമാരും യൗവനക്കാരും വാൾകൊണ്ട് വീണിരിക്കുന്നു; 1 അങ്ങേയുടെ കോപദിവസത്തിൽ അങ്ങ് അവരെ കൊന്ന്, 2 കരുണ കൂടാതെ അറുത്തുകളഞ്ഞു. 1
22“ഉത്സവത്തിന്‍റെ ക്ഷണംപോലെ അങ്ങ് എനിക്ക് ശത്രുക്കളെ + 2:22 ശത്രുക്കളെ സർവ്വത്ര ഭീതികളെ വിളിച്ചുവരുത്തിയിരിക്കുന്നു; 2 യഹോവയുടെ കോപദിവസത്തിൽ ആരും രക്ഷപെട്ടില്ല; 1 ആരും അതിജീവിച്ചതുമില്ല; 2 ഞാൻ പാലിച്ച് വളർത്തിയവരെ എന്‍റെ ശത്രു മുടിച്ചിരിക്കുന്നു.“