Amos 1
1തെക്കോവയിലെ ഇടയന്മാരിൽ ഒരുവനായ ആമോസ്, യെഹൂദാ രാജാവായ ഉസ്സീയാവിന്‍റെയും യിസ്രായേൽ രാജാവായ യോവാശിന്‍റെ മകനായ യൊരോബെയാമിന്‍റെയും കാലത്ത്, ഭൂകമ്പത്തിന് രണ്ടു വര്‍ഷം മുമ്പ് യിസ്രായേലിനെക്കുറിച്ച് ദർശിച്ച വചനങ്ങൾ.
2അവൻ പറഞ്ഞത്: 1 “യഹോവ സീയോനിൽനിന്ന് ഗർജ്ജിക്കും; 2 യെരൂശലേമിൽനിന്ന് തന്‍റെ നാദം കേൾപ്പിക്കും. 1 അപ്പോൾ ഇടയന്മാരുടെ മേച്ചല്പുറങ്ങൾ ദുഃഖിക്കും; 2 കർമ്മേലിന്‍റെ കൊടുമുടി വാടിപ്പോകും.” 1 യിസ്രായേലിന്‍റെ അയൽക്കാർക്കുള്ള ന്യായവിധി 1 സിറിയ
3യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ദമാസ്കോസിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം, 2 അവർ ഗിലെയാദിനെ ഇരിമ്പുമെതിവണ്ടികൊണ്ട് മെതിച്ചിരിക്കുകയാൽ തന്നെ, 2 ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. 1
4ഞാൻ ഹസായേൽഗൃഹത്തിൽ ഒരു തീ അയയ്ക്കും; 2 അത് ബെൻ-ഹദദിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും. 1
5ഞാൻ ദമാസ്കോസിന്‍റെ ഓടാമ്പൽ തകർത്ത്, 2 ആവെൻതാഴ്വരയിൽനിന്ന് നിവാസിയെയും + 1:5 നിവാസിയെയും രാജാവിനെയും 1 ഏദെൻഗൃഹത്തിൽനിന്ന് ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; 2 അരാമ്യർ ബദ്ധന്മാരായി കീറിലേക്ക് പോകേണ്ടിവരും” 2 എന്ന് യഹോവ അരുളിച്ചെയ്യുന്നു. 1 ഫെലിസ്ത്യ
6യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഗസ്സയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, 2 അവർ ബദ്ധന്മാരെ മുഴുവൻ ഏദോമിന് ഏല്പിക്കേണ്ടതിന് കൊണ്ടുപോയിരിക്കുകയാൽ, 2 ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. 1
7ഞാൻ ഗസ്സയുടെ മതിലിനകത്ത് ഒരു തീ അയയ്ക്കും; 2 അത് അതിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും. 1
8ഞാൻ അസ്തോദിൽനിന്ന് നിവാസിയെയും 2 അസ്കലോനിൽനിന്ന് ചെങ്കോൽ പിടിക്കുന്നവനെയും 2 ഛേദിച്ചുകളയും; 1 എന്‍റെ കൈ എക്രോന്‍റെ നേരെ തിരിക്കും; 2 ഫെലിസ്ത്യരിൽ ശേഷിപ്പുള്ളവർ നശിച്ചുപോകും” 2 എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. 1 സോർ
9യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “സോരിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം, 2 അവർ സഹോദരസഖ്യത ഓർക്കാതെ 1 ബദ്ധന്മാരെ മുഴുവൻ ഏദോമിന് ഏല്പിച്ചുകളഞ്ഞിരിക്കുകയാൽ, 2 ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. 1
10ഞാൻ സോരിന്‍റെ മതിലിനകത്ത് ഒരു തീ അയയ്ക്കും; 2 അത് അതിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും.” 1 എദോം
11യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഏദോമിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം, 2 അവൻ തന്‍റെ സഹോദരനെ വാളോടുകൂടി പിന്തുടർന്ന്, 1 തന്‍റെ കോപം സദാകാലം ജ്വലിക്കുവാൻ തക്കവിധം 2 അനുകമ്പ വിട്ടുകളയുകയും 1 ക്രോധം സദാകാലം വച്ചുകൊള്ളുകയും ചെയ്തിരിക്കുകയാൽ, 2 ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. 1
12ഞാൻ തേമാനിൽ ഒരു തീ അയയ്ക്കും; 2 അത് ബൊസ്രയിലെ അരമനകളെ ദഹിപ്പിച്ചുകളയും.” 1 അമ്മോൻ
13യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “അമ്മോന്യരുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, 2 അവർ തങ്ങളുടെ അതിരുകൾ വിസ്താരമാക്കേണ്ടതിന് 1 ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞിരിക്കുകയാൽ, 2 ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. 1
14ഞാൻ രബ്ബയുടെ മതിലിനകത്ത് ഒരു തീ കത്തിക്കും; 2 അത് യുദ്ധദിവസത്തിലെ ആർപ്പോടും 1 ചുഴലിക്കാറ്റിന്‍റെ നാളിലെ കൊടുങ്കാറ്റോടുംകൂടി 2 അതിലെ അരമനകളെ ദഹിപ്പിച്ചുകളയും. 1
15അവരുടെ രാജാവ് പ്രവാസത്തിലേക്കു പോകേണ്ടിവരും; 2 അവനും അവന്‍റെ പ്രഭുക്കന്മാരും ഒരുപോലെ തന്നെ” 2 എന്ന് യഹോവ അരുളിച്ചെയ്യുന്നു.