Amos · ബൈബിൾ (മലയാളം)

Amos 8

1യഹോവയായ കർത്താവ് എനിക്ക് ഒരു കൊട്ട പഴുത്ത വേനല്‍ക്കാലപ്പഴം + 8:1 വേനല്‍ക്കാലപ്പഴം അത്തിപ്പഴം കാണിച്ചുതന്നു.

2“ആമോസേ, നീ എന്ത് കാണുന്നു?” എന്ന് അവിടുന്ന് ചോദിച്ചതിന്: “ഒരു കൊട്ട പഴുത്തപഴം” എന്ന് ഞാൻ പറഞ്ഞു. യഹോവ എന്നോട് അരുളിച്ചെയ്തത്: “എന്‍റെ ജനമായ യിസ്രായേലിനു പഴുപ്പ് വന്നിരിക്കുന്നു; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല.

3ആ നാളിൽ മന്ദിരത്തിലെ ഗീതങ്ങൾ മുറവിളിയാകും” എന്ന് യഹോവയായ കർത്താവിന്‍റെ അരുളപ്പാട്. “ശവം അനവധി! എല്ലായിടത്തും അവ നിശ്ശബ്ദമായി എറിഞ്ഞുകളയപ്പെടും.” 1

4”ഞങ്ങൾ ഏഫയെ കുറച്ച്, 2 ശേക്കലിനെ വലുതാക്കി 1 കള്ളത്തുലാസ്സുകൊണ്ട് വഞ്ചന പ്രവർത്തിച്ച്, 2 എളിയവരെ പണത്തിനും, 1 ദരിദ്രന്മാരെ ഒരു ജോടി ചെരുപ്പിനും 2 പകരമായി വാങ്ങേണ്ടതിനും, 1 ഗോതമ്പിന്‍റെ പതിര് വില്‍ക്കേണ്ടതിനും, 2

5ധാന്യവ്യാപാരം ചെയ്യുവാൻ തക്കവിധം 1 അമാവാസിയും ഗോതമ്പുവ്യാപാരശാല തുറന്നുവെക്കുവാൻ തക്കവിധം 2 ശബ്ബത്തും എപ്പോൾ കഴിഞ്ഞുപോകും’ എന്ന് പറഞ്ഞ്, 1

6ദരിദ്രന്മാരെ വിഴുങ്ങുവാനും 2 ദേശത്തിലെ സാധുക്കളെ ഇല്ലാതാക്കുവാനും പോകുന്നവരേ, 2 ഇത് കേൾക്കുവിൻ. 1

7ഞാൻ അവരുടെ പ്രവൃത്തികളിൽ യാതൊന്നും ഒരുനാളും മറക്കുകയില്ല” 2 എന്ന് യഹോവ യാക്കോബിന്‍റെ മഹിമയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു. 1

8“അതുനിമിത്തം ഭൂമി നടുങ്ങുകയും 2 അതിൽ വസിക്കുന്ന ഏവനും ഭ്രമിച്ചുപോകുകയും ചെയ്യുകയില്ലയോ? 1 അത് മുഴുവനും നീലനദിപോലെ പൊങ്ങും; 2 മിസ്രയീമിലെ നദിപോലെ പൊങ്ങുകയും താഴുകയും ചെയ്യും. 1

9”അന്നാളിൽ ഞാൻ ഉച്ചയ്ക്കു സൂര്യനെ അസ്തമിപ്പിക്കുകയും 2 പട്ടാപ്പകൽ ഭൂമിയെ ഇരുട്ടാക്കുകയും ചെയ്യും. 1

10ഞാൻ നിങ്ങളുടെ ഉത്സവങ്ങളെ ദുഃഖമായും 2 നിങ്ങളുടെ ഗീതങ്ങളെ വിലാപമായും മാറ്റും; 1 ഞാൻ ഏത് അരയിലും രട്ടും 2 ഏത് തലയിലും കഷണ്ടിയും വരുത്തും; 1 ഞാൻ അതിനെ ഏകജാതനെക്കുറിച്ചുള്ള വിലാപം പോലെയും 2 അതിന്‍റെ അവസാനത്തെ കൈപ്പുള്ള ദിവസംപോലെയും ആക്കും” 2 എന്ന് യഹോവയായ കർത്താവിന്‍റെ അരുളപ്പാട്. 1

11“അപ്പത്തിനായുള്ള വിശപ്പല്ല, 2 വെള്ളത്തിനായുള്ള ദാഹവുമല്ല, 1 യഹോവയുടെ വചനങ്ങൾ കേൾക്കേണ്ടതിനുള്ള വിശപ്പു തന്നെ 1 ഞാൻ ദേശത്തേക്ക് അയക്കുന്ന നാളുകൾ വരുന്നു” 2 എന്ന് യഹോവയായ കർത്താവിന്‍റെ അരുളപ്പാട്. 1

12“അന്ന് അവർ സമുദ്രംമുതൽ സമുദ്രംവരെയും 2 വടക്കുമുതൽ കിഴക്കുവരെയും ഉഴന്നുചെന്ന് 1 യഹോവയുടെ വചനം അന്വേഷിച്ച് അലഞ്ഞുനടക്കും; 2 കണ്ടുകിട്ടുകയില്ലതാനും. 1

13ആ നാളിൽ സൗന്ദര്യമുള്ള കന്യകമാരും യൗവനക്കാരും 2 ദാഹംകൊണ്ട് ബോധംകെട്ടു വീഴും. 1

14‘ദാനേ, നിന്‍റെ ദൈവത്താണ, 2 ബേർ-ശേബാമാർഗ്ഗത്താണ + 8:14 ബേർ-ശേബാമാർഗ്ഗത്താണ വിഗ്രഹരധനയാണ’ 2 എന്ന് പറഞ്ഞുംകൊണ്ട് ശമര്യയുടെ അകൃത്യത്തെച്ചൊല്ലി 1 സത്യം ചെയ്യുന്നവർ വീഴും; 2 ഇനി എഴുന്നേൽക്കുകയുമില്ല.”

← Amos 7Read In The App, Free →Amos 9 →

Study Amos 8

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789