Amos · ബൈബിൾ (മലയാളം)

Amos 3

1യിസ്രായേൽ മക്കളേ, നിങ്ങളെക്കുറിച്ചും ഞാൻ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച സർവ്വവംശത്തെക്കുറിച്ചും യഹോവ അരുളിച്ചെയ്തിരിക്കുന്ന ഈ വചനം കേൾക്കുവിൻ! 1

2ഭൂമിയിലെ സകലവംശങ്ങളിലുംവച്ച് 2 ഞാൻ നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു; 2 അതുകൊണ്ട് ഞാൻ നിങ്ങളുടെ അകൃത്യങ്ങൾനിമിത്തം 2 നിങ്ങളെ സന്ദർശിക്കും. 1

3രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ച് നടക്കുമോ? 2 ഇരയില്ലാതിരിക്കുമ്പോൾ സിംഹം കാട്ടിൽ അലറുമോ? 1

4ഒന്നിനെയും പിടിച്ചിട്ടല്ലാതെ 2 ബാലസിംഹം ഗുഹയിൽനിന്ന് മുരൾച്ച പുറപ്പെടുവിക്കുമോ? 1

5കുടുക്കില്ലാതിരുന്നാൽ പക്ഷി നിലത്തെ കെണിയിൽ അകപ്പെടുമോ? 2 ഒന്നും അകപ്പെടാതെ കെണി നിലത്തുനിന്ന് പൊങ്ങുമോ? 1

6നഗരത്തിൽ കാഹളം ഊതുമ്പോൾ ജനം പേടിക്കാതിരിക്കുമോ? 2 യഹോവ വരുത്തീട്ടല്ലാതെ നഗരത്തിൽ അനർത്ഥം ഭവിക്കുമോ? 1

7യഹോവയായ കർത്താവ് പ്രവാചകന്മാരായ തന്‍റെ ദാസന്മാർക്ക് 2 തന്‍റെ രഹസ്യം വെളിപ്പെടുത്താതെ 1 ഒരു കാര്യവും ചെയ്യുകയില്ല. 1

8സിംഹം ഗർജ്ജിച്ചിരിക്കുന്നു; 2 ആര്‍ ഭയപ്പെടാതിരിക്കും? 1 യഹോവയായ കർത്താവ് അരുളിച്ചെയ്തിരിക്കുന്നു; 2 ആര്‍ പ്രവചിക്കാതിരിക്കും? 1

9“ശമര്യാപർവ്വതങ്ങളിൽ വന്നുകൂടി 2 അതിന്‍റെ നടുവിലുള്ള മഹാകലഹങ്ങളെയും 1 അതിന്‍റെ മദ്ധ്യേയുള്ള പീഡനങ്ങളെയും നോക്കുവിൻ” 2 എന്ന് അസ്തോദിലെയും ഈജിപ്റ്റിലെയും 2 അരമനകളിന്മേൽ ഘോഷിച്ചുപറയുവിൻ! 1

10“തങ്ങളുടെ അരമനകളിൽ അന്യായവും സാഹസവും സംഗ്രഹിച്ചുവയ്ക്കുന്നവർ 2 ന്യായം പ്രവർത്തിക്കുവാൻ അറിയുന്നില്ല” 2 എന്ന് യഹോവയുടെ അരുളപ്പാട്. 1

11അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “ദേശത്തിന് ചുറ്റും ഒരു വൈരി ഉണ്ടാകും; 1 അവൻ നിന്‍റെ ഉറപ്പ് നിന്നിൽനിന്ന് താഴ്ത്തിക്കളയും; 2 നിന്‍റെ അരമനകൾ കൊള്ളയായിത്തീരും.”

12യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഒരു ഇടയൻ സിംഹത്തിന്‍റെ വായിൽനിന്ന് 2 രണ്ടു കാലോ ഒരു കാതോ വലിച്ചെടുക്കുന്നതുപോലെ 1 ശമര്യയിൽ കിടക്കയുടെ കോണിലും പട്ടുമെത്തമേലും ഇരിക്കുന്ന 2 യിസ്രായേൽ മക്കൾ വിടുവിക്കപ്പെടും. + 3:12 ഒരു മൃഗം വന്യമൃഗങ്ങളാല്‍ കൊല്ലപ്പെട്ടാല്‍ അതിന്‍റെ അവശിഷ്ടം കൊണ്ടുവന്ന് ഉടമയെ കാണിക്കേണ്ടതും അത്‌ എങ്ങനെ കൊല്ലപ്പെട്ടു എന്ന് വിവരിക്കേണ്ടതും ഇടയന്‍റെ ഉത്തരവാദിത്തമായിരുന്നു ഇടയനു അതിന് കഴിയുന്നില്ലെങ്കില്‍ ആ മൃഗത്തിന്‍റെ വിലക്ക് തുല്യമായ പണം ഉടമക്ക് നല്‍കേണ്ടതുമാണ്‌

13നിങ്ങൾ കേട്ട് യാക്കോബ് ഗൃഹത്തോട് സാക്ഷീകരിക്കുവിൻ” എന്ന് സൈന്യങ്ങളുടെ ദൈവമായ യഹോവയായ കർത്താവിന്‍റെ അരുളപ്പാട്. 1

14“ഞാൻ യിസ്രായേലിന്‍റെ അതിക്രമങ്ങൾനിമിത്തം 2 അവനെ സന്ദർശിക്കുന്ന നാളിൽ 1 ബലിപീഠത്തിന്‍റെ കൊമ്പുകൾ മുറിഞ്ഞ് നിലത്ത് വീഴത്തക്കവിധം 2 ഞാൻ ബേഥേലിലെ ബലിപീഠങ്ങളെയും സന്ദർശിക്കും. 1

15ഞാൻ വേനൽക്കാലവസതിയും ശൈത്യകാലവസതിയും 2 ഒരുപോലെ തകർത്തുകളയും; 1 ദന്തഭവനങ്ങൾ നശിച്ചുപോകും; 2 പലവീടുകളും മുടിഞ്ഞുപോകും” 2 എന്ന് യഹോവയുടെ അരുളപ്പാട്.

← Amos 2Read In The App, Free →Amos 4 →

Study Amos 3

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789